പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിജ്ഞാനത്തിന്റെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന വെള്ളനാട് പഞ്ചായത്തിന് തിലകക്കുറിയായി നിൽക്കുന്ന വിദ്യാലയമാണ് പി. എസ്. എൻ. എം യു പി എസ് വെളിയന്നൂർ.
പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ | |
---|---|
വിലാസം | |
പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ , വെള്ളനാട് പി.ഒ, പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1976 |
വിവരങ്ങൾ | |
ഫോൺ | 04722882301 |
ഇമെയിൽ | psnmupsveliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42562 (സമേതം) |
യുഡൈസ് കോഡ് | 32140601011 |
വിക്കിഡാറ്റ | Q64035826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളനാട് പഞ്ചായത്ത് |
വാർഡ് | വെളിയന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി.ആർ.ശ്രീലേഖ |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ V S |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
09-03-2022 | 42562 |
ചരിത്രം
പി. എസ്. നടരാജപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ വെളിയന്നൂർ വാർഡിൽ സ്ഥിതിചെയ്യുന്നു . 1975 ൽ സർക്കാർ സ്കൂൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുകയും സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂർ ധനകാര്യമന്ത്രിയും എം പി യുമായിരുന്ന ശ്രീ. പി എസ് നടരാജപിള്ളയുടെ പേരിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളും ആലോചിക്കുകയും തുടർന്ന് ചാങ്ങയിൽ ശ്രീ. എം വേലായുധൻ പിള്ളയുടെ വെളിയന്നൂരിലുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. 1975-ൽ സ്കൂൾ അനുവദിക്കുകയും 1976 ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ. എസ്. മാതേവൻ പിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി കലിന്ദകുമാരി. 1976 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 77 ൽ ആറാം ക്ലാസും 78 ൽ ഏഴാം ക്ലാസും ആരംഭിച്ചു. പി. എസ്. നടരാജപിള്ള മെമ്മോറിയൽ എഡ്യൂക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രീ. വേലായുധൻപിള്ളയുടെ പേർക്കു നിന്നും സൊസൈറ്റിയുടെ പേരിലേക്ക് സ്കൂളും സ്ഥലവും മാറ്റി, മാനേജ്മെന്റും മാറി. ഹൈസ്കൂളിനാവശ്യമായ മൂന്നേക്കർ സ്ഥലവും മറ്റു സൗകര്യങ്ങളും ഉള്ളതിനാൽ, ഹൈസ്കൂളായി ഉയർത്തുന്നതിന് ഗവണ്മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
സൗകര്യപ്രദമായ ക്ലാസ് മുറികൾ
സ്മാർട്ട് ക്ലാസ് റൂം
പാചകപ്പുര
സ്റ്റേജ്
വിശാലമായ കളിസ്ഥലം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
മികവുകൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഒട്ടേറെ മികവുകൾ നേടാൻ കഴിഞ്ഞു
ജില്ലാ തലം വരെയുള്ള കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ വിജയം കരസ്ഥമാക്കി വരുന്നു
മുൻ സാരഥികൾ
പരേതനായ മാതേവൻ പിള്ള
പരേതയായ പി.കെ. സരസമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി: കെ.എസ്. രാജലക്ഷ്മി (വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
ശ്രീ.എ.എസ്. അനിൽകുമാർ ( വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ )
വഴികാട്ടി
{{#multimaps: 8.58459327572873, 77.05856540067704 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* വെള്ളനാട് ആര്യനാട് റോഡിൽകമ്പനിമുക്ക് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 1.5 കിലോമീറ്റർ |