സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക | |
---|---|
വിലാസം | |
ദ്വാരക ദ്വാരക , നല്ലൂർനാട് പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04935 240845 |
ഇമെയിൽ | dwarakashs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15005 (സമേതം) |
എച്ച് എസ് എസ് കോഡ് | 12023 |
യുഡൈസ് കോഡ് | 32030101205 |
വിക്കിഡാറ്റ | Q64522476 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവക പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 592 |
പെൺകുട്ടികൾ | 667 |
അദ്ധ്യാപകർ | 61 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 253 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ഷൈമ റ്റി ബെന്നി |
പ്രധാന അദ്ധ്യാപിക | ബിജി എം അബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | റജി പുന്നോലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ജോഷി |
അവസാനം തിരുത്തിയത് | |
28-02-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു വയനാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുവർണ്ണ നക്ഷത്രമായി ഇപ്പോൾ വിരാജിക്കുന്ന ഈ പ്രദേശത്തിൽ വികസനത്തിന്റെ വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കാലം. റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന്റെ അധികാരം കരിങ്ങാട്ടിരി തറവാട്ടിലെ പ്രഗദ്ഭനായ സി.കെ.നാരായണൻ നായർക്കായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 'വയനാട്' ഓരോ ദേശത്തിന്റെയും ഭരണാധികാരികളായ നാടുവാഴിയുടെ അധികാരത്തിൻ കീഴിലായിരുന്നു. അങ്ങനെയാണ് സി.കെ നാരായണൽ നായർ ഈ പ്രദേശത്തിന്റെ അധികാരിയായി മാറിയത്. 1953-ൽ ഒരു എൽപി സ്കൂൾ അദ്ധേഹം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ വീട്ടുപേര് ചേർത്ത് ദ്വാരക എൽപി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. ഈ പ്രദേശത്തിന്റെ വികസന പാതയിൽ ക്രമേണ അത് ദ്വാരകയെന്ന സ്ഥലനാമമായി പരിണമിച്ചു. 1982 വരെയും ഈ സ്കൂൾ മാത്രമായിരുന്നു ദ്വാരകയുടെ വെളിച്ചം. അഞ്ചുകുന്ന്, കാരയ്ക്കാമല, കാപ്പുംകുന്ന്, കൊമ്മയാട്, ദ്വാരക, പീച്ചംകോട് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്തികൾക്ക് ഹൈസ്കൂൾ പഠനത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തിൽ അറിവിന്റെ പൊൻതിരിയിട്ട ഒരു ഹൈസ്കൂൾ ദ്വാരകയിൽ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാന്തദർശിയും, വിദ്യാഭ്യാസ വിചക്ഷണവും, ആദർശധീരനുമായ റവ.ഫാ.മാത്യു കാട്ടടിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുകയും, അപ്പോൾ മാനന്തവാടി മൈനർ സെമിനാരി റെക്ടറുമായിരുന്നു. ബഹ. മാത്യു കാട്ടടിയച്ചന് താൻ മുമ്പിൽ കാണുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് വ്യതിരിക്തവും, ആദർഷ്ഠവും, സർവ്വോപരി ദൈവോന്മുഖവുമായ പദ്ധതികളും സ്വപ്നങ്ങളുമുണ്ടായിരുന്നു. താൻ വിഭാവനം ചെയ്തിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതായിരിക്കണമെന്നും അദ്ധേഹം മുന്നിൽ കണ്ടു. വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന ഈ പ്രദേശത്ത് കാട്ടടിയച്ചൻ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തിൽ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ശ്രീ. ആണ്ടൂർ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തിൽ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കർ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പിൽ ജോസ്, ഒറവച്ചാലിൽ വർക്കി ചാത്തു, കാലായിൽ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങൾ ഒപ്പമുണ്ടായിരുന്നു. 1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി. 1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ
ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവിൽ ആശീർവ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ പശ്ചാത്തലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 1986-ലെ ഒന്നാമത്തെ ബാച്ചിന്റെ (60 കുട്ടികൾ) 100% വിജയം ദ്വാരക ഹൈസ്കൂളിന്റെ കുതിപ്പിന് തുടക്കം കുറിച്ചു. 1988-ലും 100% വിജയം ആവർത്തിച്ചു. തുടർന്ന ജില്ലയിലെയും സ്കൂളിലെയും വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഉയർന്നു നിൽക്കുവാൻ നാളിതു വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1992-ൽ വിപുലമായി നടന്ന ദശ വാർഷികത്തോട് അനുബന്ധിച്ച് പി.ടി.എയുടെ സഹായത്തോടെ സ്കൂൾ ചുറ്റുമതിലിന്റെ നിർമാണവും പൂർത്തികരിച്ചു. കേവലം നാല് ഡിവിഷനുകളോടെ ആരംഭിച്ച ഹൈസ്കൂൾ 2000-മാണ്ടിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിൽ സമർത്ഥരായ അധ്യപകർ നിയമിതരായതോടൊപ്പം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ എൽസാ ജയിംസ് പ്രിസിപ്പലായും നിയമിതയായി. സ്ഥാപക മാനേജർ എന്ന നിലയിൽ മാതൃകാപരമായ രീതിയിൽ അക്ഷീണം പ്രവർത്തിച്ച ബഹു.മാത്യൂ കാട്ടടിയച്ചൻ വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ 2002-ൽ സ്കൂൾ മാനന്തവാടി നോബർട്ടെൻ സഭയ്ക്ക് കൈമാറി. തുടർന്ന മാനേജറായി നിയമിതനായ റവ. ഫാ. ജോൺ നെല്ലുവേലിയച്ചന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. 2007-ൽ ഒരു വർഷത്തെ രജതജൂബിലി ആഘോഷങ്ങൾ വമ്പിച്ച പരിപാടികളോടെ ഈ സ്കൂളിൽ നടന്നു. പ്രഥമ മാനേജറും കർമ്മയോദ്ധാവുമായിരുന്ന ആദരണീയനായ റവ.ഫാ. മാത്യയൂ കാട്ടടി 2010 ആഗസ്റ്റ് 11-ന് ഈ ലോകത്തോട് ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും അദ്ധേഹത്തിന്റെ കർമ്മവീഥികൾ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയൽ ഓഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്. റവ.ഫാ. ജോൺ നെല്ലുവേലിക്കു ശേഷം റവ.ഫീ.സലു ജേക്കബ്, റവ.ഫാ.ജോസ് ചെറുപ്ലാവിൽ, റവ.ഫാ. ജോസ് ചെമ്പോട്ടിക്കൻ, റവ.ഫാ.സുനിൽ കറുമ്പന്താനം എന്നിവർ യഥാക്രമം മാനേജറായി സ്കൂളിന്റെ സർവ്വോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു. സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രഥമ ഹെഡ്മിസ്ട്രസ് സി.സിൻക്ലെയർ, സി.എൽസാ ജയിംസ്, ശ്രീ. മാത്യൂ ജോസഫ്, പ്രിൻസിപ്പൽമാരായിരുന്ന ശ്രീമതി കാതറിൻ ഫി.ജെ.,ശ്രീമതി ലൗലി ജോസഫ് തുടങ്ങിയ അധ്യാപക പ്രതിപകളുടെ നിസ്തുല സേവനവും സ്കൂളിന്റെ വളർച്ചയിൽ നിർണ്ണയക പങ്ക് വഹിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളർച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാർത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടർന്നു പന്തലിച്ചിരിക്കുന്നു. ദ്വാരകയുടെ യശസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ പ്ലേ ഗ്രൗണ്ട് എന്നിവയുമുണ്ട്. കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളർത്താനുതകുന്ന എൻഎസ്എസ്, ജൂനിയർ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയർ ഗൈഡൻസ്, ബാലജനസഖ്യം, ഭൂമിത്രസേന, സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെൽത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളുടം വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കലാകായിക രംഗത്തും അനേകം പ്രതിഭകളെ സംഭാവന ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സ്നേഹസ്പർശം പദ്ധതിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ അനേകം വിദ്യാർത്ഥികൾക്ക് സ്നേഹസാന്ത്വനം പകരാൻ ഈ സ്ഥാപനം അവിരാമം ശ്രദ്ധ ചെലുത്തുന്നു. വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എൽസി ബാച്ചിൽ 13 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 47 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീർത്ഥമായി നിലകൊള്ളുന്നു.സ്കൂൾ മാനേജർ റവ. ഫാ. സുനിൽ കടുമ്പന്താനത്തിന്റെയും പ്രിൻസിപ്പൽ ശ്രീമതി. ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദർശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
5.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്.
ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടർ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
2018-19 അധ്യായനവർഷത്തെ പ്രവേശനോൽസവം നടത്തി. 8-ാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്തികളെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി അംബുജാക്ഷി (പഞ്ചായത്ത് മെമ്പർ), ഫാസേവ്യർ അയലൂക്കാരൻ (മാനേജർ), ശ്രീമതി മോളി ജോസ് (ഹെഡ്മിസ്ട്രസ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളെ ക്ലാസുകളിൽ സ്വീകരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.
- സ്കൗട്ട് & ഗൈഡ്സ്.
- നാഷണൽ സർവ്വീസ് സ്ക്കീം
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
- ഓയിസ്ക്ക ഇന്റർ നാഷണൽ കരിയർഗൈഡൻസ് ആൻഡ് കൌൺസിലിംഗ് യൂണിറ്റ്.
- സഞ്ചയിക നിക്ഷേപ പദ്ധതി
- മാത്തമാറ്റിക്സ് അസോസിയേഷൻ
- ശുചിത്വ ക്ലബ്ബ്
- അഗ്രികൾച്ചറൽ ക്ലബ്
- മലയാള തിളക്കം
മാനേജ്മെന്റ്
1983 മുതൽ 2002 ഏപ്രിൽ 20 വരെ റവ.ഫാദർ മാത്യു കാട്ടടിയുടെ കീഴിലായിരുന്നു ഈ സ്ഥാപനം. പിന്നീട് അദ്ദേഹം നോബർട്ടൈൻ മിഷനറി സംഘത്തിന് ഈ വിദ്യാലയം കൈമാറി. അവരുടെ മേൽനോട്ടത്തിൽ സിംഗിൾ മാനേജ്മെൻറായി ഇന്നും നിലകൊള്ളുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്ഥാപക പിതാവ്
പ്രമാണം:Camers.png ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|
പ്രവേശനോൽസവം
2018-19 അധ്യായനവർഷത്തെ പ്രവേശനോൽസവം നടത്തി. 8-ാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി അംബുജാക്ഷി (പഞ്ചായത്ത് മെമ്പർ), ഫാസേവ്യർ അയലൂക്കാരൻ (മാനേജർ), ശ്രീമതി മോളി ജോസ്(ഹെഡ്മിസ്ട്രസ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളെ ക്ലാസുകളിൽ സ്വീകരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.
ഹൈടെക് ക്ലാസ്മുറികൾ
ഉദ്ഘാടനം
ഭൗതികസൗകര്യങ്ങൾ
5.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്.
ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടർ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
2018-19 അധ്യായനവർഷത്തെ പ്രവേശനോൽസവം നടത്തി. 8-ാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്തികളെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി അംബുജാക്ഷി (പഞ്ചായത്ത് മെമ്പർ), ഫാസേവ്യർ അയലൂക്കാരൻ (മാനേജർ), ശ്രീമതി മോളി ജോസ് (ഹെഡ്മിസ്ട്രസ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളെ ക്ലാസുകളിൽ സ്വീകരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.
- സ്കൗട്ട് & ഗൈഡ്സ്.
- നാഷണൽ സർവ്വീസ് സ്ക്കീം
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
- ഓയിസ്ക്ക ഇന്റർ നാഷണൽ കരിയർഗൈഡൻസ് ആൻഡ് കൌൺസിലിംഗ് യൂണിറ്റ്.
- സഞ്ചയിക നിക്ഷേപ പദ്ധതി
- മാത്തമാറ്റിക്സ് അസോസിയേഷൻ
- ശുചിത്വ ക്ലബ്ബ്
- അഗ്രികൾച്ചറൽ ക്ലബ്
- മലയാള തിളക്കം
മാനേജ്മെന്റ്
1983 മുതൽ 2002 ഏപ്രിൽ 20 വരെ റവ.ഫാദർ മാത്യു കാട്ടടിയുടെ കീഴിലായിരുന്നു ഈ സ്ഥാപനം. പിന്നീട് അദ്ദേഹം നോബർട്ടൈൻ മിഷനറി സംഘത്തിന് ഈ വിദ്യാലയം കൈമാറി. അവരുടെ മേൽനോട്ടത്തിൽ സിംഗിൾ മാനേജ്മെൻറായി ഇന്നും നിലകൊള്ളുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1984 മാർച്ച് 30 മുതൽ 1999 മാർച്ച് 31 വരെ ശ്രീമതി കാതറീൻ പിജെ: ഹയർസെക്കണ്ടറി പ്രിൻസിപ്പൽ: 2006 ജൂൺ 15 മുതൽ 2009 മാർച്ച് 31 വരെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ലബ്ഉദ്ഘാടനം & Talents Day 2018
2018-2019 വർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി ശ്രിീ മാത്യൂസ് വയനാട് ഉദ്ഘാടനം നിർവഹിച്ചു. 8-ാം ക്ലാസിലെ വിദ്യാർത്ഥികളുടെ ടാലന്റ്സ് ഡേ നടത്തി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
2018-19 അധ്യായന വർഷത്തിലെ ചുമതലകൾ
ചുമതല | അധ്യാപകർ |
---|---|
ഹെഡ്മിസ്ട്രെസ്സ് |
മോളി ജോസ് |
സ്റ്റാഫ് സെക്രട്ടറി |
പ്രിൻസ് എബ്രഹാം |
SRG കൺവീനർ |
ബിജി എം എബ്രഹാം |
പി.ടി.എ എക്സിക്യുട്ടീവ് |
പ്രിൻസ് എബ്രഹാം ജൊജൊ തോമസ് ബിനു ജേയിമ്സ് എൽസി കെ എൽ ഷാർലറ്റ് മാത്യു സി.മെറീന പോൾ |
സ്കൂൾ പ്രൊട്ടക്ഷൻ |
സുജിത്ത് കെ തോമസ് |
ഉച്ചഭക്ഷണ പരിപാടി |
ജിബി പി.വി സി.ലിറ്റി തെരേസ് റോസമ്മ മെെക്കിൾ |
പ്രഭാത ഭക്ഷണം |
റ്റിറ്റി ഫിലിപ്പ് |
പാഠപുസ്തകം |
സുജിത്ത് കെ തോമസ് സി.ലിറ്റി തെരേസ് |
കലാ മേള |
സജിമോൻ ഇ.ജെ |
കായിക മേള |
സുജിത്ത് കെ തോമസ് ഹെലിജിൻ ടാനി വർഗീസ് ജിനേഷ് സലാസ് അനില ജോസ് പ്രീതി മേരി |
പ്രവൃത്തി പരിചയം |
സി.ലിറ്റി തെരേസ് റോസമ്മ മെെക്കിൾ |
ഗണിത ക്ലബ്ബ് |
ബിന്ദു ജോർജ് |
സാമൂഹ്യ ക്ലബ്ബ് |
ആൽഫിമോൾ മാത്യു |
ശാസ്ത്ര ക്ലബ്ബ് |
ഹെലിജിൻ ടാനി വർഗീസ് |
ഇംഗ്ലീഷ് ക്ലബ്ബ് |
സി.റോസ്ന |
വിദ്യാരംഗം |
സ്മിത ജോർജ് |
ഹിന്ദി ക്ലബ്ബ് |
ബിജു അഗസ്റ്റിൻ |
ഹെൽത്ത് ക്ലബ്ബ് |
ആനി ജോൺ |
സ്കൌട്ട് |
ബിനു ജേയിമ്സ് |
ഗൈഡ് |
ലിബ ബേബി |
JRC |
ആൽഫിമോൾ മാത്യു ബിന്ദു ജോർജ് |
പരിസ്ഥിതി |
സി.ലിറ്റി തെരേസ് റോസമ്മ മെെക്കിൾ സി.ലൂസി റ്റി.ജെ സജീവ് മാത്യു |
ഡയറി |
സി.റോസ്ന സജീവ് മാത്യു |
യാത്രാസുരക്ഷ |
സുജിത്ത് കെ തോമസ് ആൽഫിമോൾ മാത്യു ബിന്ദു ജോർജ് ബിനു ജേയിമ്സ് ജിനേഷ് സലാസ് |
ഡി.സി.എൽ. |
ആനി ജോൺ അനില ജോസ് |
സ്നേഹസ്പർശം |
സി.റോസ്ന |
വിനോദയാത്ര |
ജൊജൊ തോമസ് ജിബി പി.വി ബിജു അഗസ്റ്റിൻ |
ഐ.റ്റി. |
ജിനേഷ് സലാസ് |
ലൈബ്രറി /വായന |
ഷെെലജ എം |
സന്മാർഗ്ഗം |
സി.ലീമ തോമസ് |
റേഡിയോ |
സജീവ് മാത്യു |
}
വഴികാട്ടി
{{#multimaps:11.7596824,76.0107877|zoom=13}}