ജി. എൽ. പി. എസ്. മണലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. മണലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. എൽ. പി. എസ്. മണലൂർ | |
---|---|
വിലാസം | |
മണലൂർ മണലൂർ , മണലൂർ പി.ഒ. , 680617 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 0487 2639490 |
ഇമെയിൽ | mlrglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22607 (സമേതം) |
എച്ച് എസ് എസ് കോഡ് | 22011 |
യുഡൈസ് കോഡ് | 32070102002 |
വിക്കിഡാറ്റ | Q64089758 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള സി |
പി.ടി.എ. പ്രസിഡണ്ട് | രാഗേഷ് കണിയാംപറമ്പില് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിലി ബിനീഷ് |
അവസാനം തിരുത്തിയത് | |
25-02-2022 | Geethacr |
ചരിത്രം
സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെൽപ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ മണലൂർഗ്രാമത്തിൽ 1914 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാൻപോലും പറ്റാത്തത്. ഇത്തരത്തിൽ പിന്നോക്കമായ ജനതയുടെ ആത്മദാഹം പേറിയ മണലൂർ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
മണലൂരിൽ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തിൽ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഥകളി ,കർണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകൾ സംഘടിപ്പിച്ചിരുന്നു. മണലൂർ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരാൻ തുടങ്ങിയപ്പോൾ തോപ്പിൽ ഉക്രു എന്നവർ അവരുടെ 7 ഏക്കർ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറിൽ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ൽ തോപ്പിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ പിന്നീട് സർക്കാരിലേക്കു നൽകപ്പെട്ടു.
1946 ൽ എൽ.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു. ഇന്ന് വിലങ്ങനിൽ സ്ഥിതിചെയ്യുന്ന അമല കാൻസർ ഹോസ്പിറ്റലിന്റെ സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേൽ, മുൻ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണൻ കണിയാംപറന്പിൽ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കെ.ഐ.ലോനപ്പൻ
വി.കെ വേലുകുട്ടി -----1974 കെ.ഐ.ഇറ്റ്യാനം -----1977 എൻ.കെ സാവിത്രി ------1984 കെ.ജെ.കൊച്ചപ്പൻ ----- 1990 വി.പി.കല്ല്യാണി -----1992 സി.പി.വാറപ്പൻ -----1994 പി.പി.ഓമന -----1996 ടി.ജെ.തങ്കമ്മ -----2004 വി.എൻ.ജ്ഞാനപ്രഭ -----2004 പി.ആർ. ശേഖരൻ -----2006 ടി.സി.ജെസ്സി -----2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൃഷ്ണൻ കണിയാംപറന്പിൽ (മുൻമന്ത്രി)
'സി.എൻ.ജയദേവൻ.(എം.പി) ഫാ.ഗബ്രിയേൽ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.492659,76.102654|zoom=18}}