ജി.എൽ.പി.എസ് തരിശ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ തരിശ്. 1921 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ജി.എൽ.പി.എസ് തരിശ് | |
---|---|
വിലാസം | |
തരിശ് ജി എൽ പി സ്കൂൾ തരിശ് , തരിശ് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | glpschooltharish@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48533 (സമേതം) |
യുഡൈസ് കോഡ് | 32050300228 |
വിക്കിഡാറ്റ | Q64565863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 266 |
പെൺകുട്ടികൾ | 254 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കെ കെ |
പി.ടി.എ. പ്രസിഡണ്ട് | കമാൽ ഒ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഫൈജ |
അവസാനം തിരുത്തിയത് | |
25-02-2022 | 48533 |
ചരിത്രം
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. കൂടുതൽ വായിക്കുക
സ്കൂൾ പ്രവർത്തനങ്ങൾ
സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
എൽ എസ് എസ് സ്കോളർഷിപ്പ് കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേള കൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്ഉണ്ടായിക്കൊണ്ടിരിക്കുന്നത്..
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | സി ടി ജോസഫ് | ||
2 | ടി പി മുഹമ്മദ് | ||
3 | ടി പി ഉമ്മ൪ | ||
4 | രമണി | ||
5 | മേരി ജോസഫ് | ||
6 | അനിത കെ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി പി ഉമ്മ൪
- ടി പി മുഹമ്മദ്
- നീല കണ്ഠപിളള
- k.അനിത
- Tp ഹംസ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ഡോക്ടർ അബ്ദുല്ല | |
---|---|---|
2 | എ പ്രഭാകരൻ | |
3 | ഓ പി ഖാലിദ് | |
വഴികാട്ടി
- കരുവാരകുണ്ട് കിഴക്കേതല ബസ് സ്റ്റാന്റിൽനിന്നും തരിശ് റോഡിലൂടെ1.5 കി.മി സഞ്ചരിക്കുക
- തരിശിൽ നിന്ന് അങ്ങാടിപ്പാടം റോഡിലേക്ക് 100 മീററർ സഞ്ചരിക്കുക
{{#multimaps:11.12141, 76.34869 |zoom=13}}