കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ് | |
---|---|
വിലാസം | |
നാട്ടിക ബീച്ച് നാട്ടിക ബീച്ച് , നാട്ടിക ബീച്ച് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | nattikawestkmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24565 (സമേതം) |
യുഡൈസ് കോഡ് | 32071500304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | നാട്ടിക |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 620 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 620 |
അദ്ധ്യാപകർ | 26 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 620 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സജിനി മുരളി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ഇക്ബാൽ |
അവസാനം തിരുത്തിയത് | |
17-02-2022 | Lk22047 |
ചരിത്രം
തൃശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മലബാർ ഡിസ്ട്രിക്ട് ബോർഡ് നേരിട്ട് ഭരണം നടത്തുന്നു.ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1930 കളിൽ തുടങ്ങിയതായിരുന്നു ഈ വിദ്യാലയം.നാട്ടിക ഹിന്ദു ബോർഡ് ബോയ്സ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ആറുകെട്ടി പ്രാപ്പനും അദ്ദേഹത്തിന്റെ മകൻ കുഞ്ഞിക്കുട്ടൻ എന്നിവരായിരുന്നു സ്കൂളിന് വേണ്ട നേതൃത്വം നൽകിയിരുന്നത്.1941 ൽ ശ്രീമതി അറുകെട്ടി കൊച്ചുകുട്ടി കുഞ്ഞിക്കുട്ടനും വലപ്പാട് എലുവത്തിങ്കൽ കുഞ്ഞുവറീത് മാസ്റ്ററുമാണ് സ്കൂളിനെ എലിമെന്ററി സ്കൂളായി ജില്ല ബോർഡിൽ നിന്നും ഏറ്റെടുത്തത്.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ വെസ്റ്റ് എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്.1960 കളുടെ അവസാനത്തോടെയാണ് പെൺകുട്ടികൾ സ്കൂളിൽ വന്നുതുടങ്ങിയത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് തീരപ്രദേശത്തെ തിളക്കമാർന്ന ഒരു സരസ്വതി ക്ഷേത്രമായി ഈ വിദ്യാലയം പരിലസിക്കുന്നത്. പ്രീ കെ ജി മുതൽ 7-ഴാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.ശ്രീ .ഇ ജെ കുഞ്ഞുവറീത് മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പരേതനായ ശ്രീമതി ടി .ടി മാത്തിരി ടീച്ചറും ശ്രീ.നോയൽ തോമസ് മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.1991 ൽ ഈ വിദ്യാലയത്തിന്റെ 50-ആം വാർഷികം ആഘോഷിച്ചു . ശ്രീ .ഇ ജെ കുഞ്ഞുവറീത് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ,പിന്നീട് ശ്രീ.ടി.കെ .രവീന്ദ്രൻ മാസ്റ്റർ ,ശ്രീമതി എ അംബുജാക്ഷി ടീച്ചർ ,ശ്രീ പി വി വേലായുധൻ മാസ്റ്റർ ,ശ്രീ വി എസ് .സുധാകരൻ മാസ്റ്റർ ,ശ്രീ .പി.എസ് ദിവാകരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപകരായി. ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാലയമായതുകൊണ്ട് പൊതു വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നൽകുന്നു.തീരപ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ഉയർന്ന ഫീസും സൗകര്യങ്ങളും നൽകി ഉയർന്ന ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയത്തിൽ അയക്കാൻ കഴിയാത്തതു കൊണ്ട് ഈ വിദ്യാലയം അവരെ സംബന്ധിച്ചടത്തോളം വളരെ വിലപ്പെട്ടതാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.41440, 76.08841 |zoom=16}}