എ. യു. പി. എസ്. അഴിയന്നൂർ

14:55, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20354 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അഴിയന്നുരിന്റെ  അഴകായ് അക്ഷര മുത്തുകൾ വിതറികൊണ്ട് അഴിയന്നുർ  വിദ്യാലയം നൂറ്റി പതിനഞ്ചാം  വർഷത്തിലേക്കു ഉജ്ജ്വല പ്രൗഢിയോടെ ...നിറഞ്ഞ അഭിമാനത്തോടെ  കാൽവെക്കുന്നു ..ഒരു നൂറ്റാണ്ടിനു മുമ്പ്  നമ്മുടെ  പൂർവികർ  കാഴ്ച്ച വെച്ച  ദീർഘ വീക്ഷണത്തിന്റെയും  പുരോഗമന ചിന്തയുടെയും  ഫലമാണു നാം ഇന്നു എത്തി നിൽക്കുന്ന  നമ്മുടെ  വിദ്യാലയം ...

എ. യു. പി. എസ്. അഴിയന്നൂർ
വിലാസം
അഴിയന്നൂർ

AUPS AZHIYANNUR,AZHIYANNUR KATAMPAZHIPURAM PALAKKAD
,
AZHIYANNUR പി.ഒ.
,
678633
,
പാലക്കാട് ജില്ല
സ്ഥാപിതം1/06/1908 - JUNE - 1908
വിവരങ്ങൾ
ഫോൺ04662267157
ഇമെയിൽaupsazhiyannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20354 (സമേതം)
യുഡൈസ് കോഡ്32060300609
വിക്കിഡാറ്റQ64690139
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംOTTAPPALAM
താലൂക്ക്OTTAPALAM
ബ്ലോക്ക് പഞ്ചായത്ത്SREEKRISHNAPURAM
തദ്ദേശസ്വയംഭരണസ്ഥാപനംKATAMPZHIPURAM
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAIDED
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംUP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ415
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK SANKARANARAYANAN
പി.ടി.എ. പ്രസിഡണ്ട്UNNIKUTTAN T
എം.പി.ടി.എ. പ്രസിഡണ്ട്PREETHILAKSHMI
അവസാനം തിരുത്തിയത്
10-02-202220354


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം . .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട് കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ  ആണ്  അഴിയന്നുർ വിദ്യാലയം  സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക്  അറിവിന്റെ  ആദ്യാക്ഷരം  പകർന്നുനൽകി  നേട്ടങ്ങളുടെ  പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ  വിദ്യാലയ മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ  കുറവായിരുന്നു എങ്കിലും  പടിപടിയായുള്ള  ഉയർച്ചയാണ്   വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി  ഇന്നും  പ്രയാണം തുടരുന്നു...

കുഞ്ചുണ്ണി ഗുപ്തൻ  സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു  .1952 ജൂലൈ ഒന്നിനു ആറാംതരം നിലവിൽ വന്നു  തുടർന്നു ഏഴാം ക്ലാസ്സും വന്നതോടു കൂടി എ യു പി എസ് അഴിയന്നുർ ആയി.

ഭൗതികസൗകര്യങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ  ഏകദേശം മൂന്നു ഏക്കറോളം  വിസ്‌തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ്‌ എന്നീ വിഭാഗങ്ങൾ ഏഴു  കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .

1 .ഐ ടി അധിഷ്ഠിത  ക്ലാസ്സ്‌റൂം പഠനം .

2 .നവീകരിച്ച അസംബ്ലി ഹാൾ .

3 .സ്മാർട്ട് ക്ലാസ്സ് റൂമുകൾ

4 .ലൈബ്രറി സൗകര്യങ്ങൾ

5 .പാചകപുര

6 .സ്കൂൾ ബസ്

7 .ബാൻഡ് പരിശീലനം

8 .ഫുട്ബോൾ പരിശീലനം  എഫ്  സി കറ്റാലിയ അക്കാദമി

9 .പബ്ലിക് അനൗൺസ്‌മെൻറ് സിസ്റ്റം

10 .വൈറ്റ് ബോർഡ്സ്

11 .ക്രിക്കറ്റ് പരിശീലനം

12 .യോഗ പരിശീലനം

13 .കായിക പരിശീലനം

അക്കാദമിക സൗകര്യങ്ങൾ

ഒരു  സ്കൂളിന്റെ അക്കാദമിക  പ്രവർത്തനങ്ങളാണ്  ആ  സ്കൂളിനെ മികവിന്റെ  തലത്തിലേക്ക്  ഉയർത്തുന്നത് .അദ്ധ്യാപകർ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങളിലൂടെ  കുട്ടികളെ മികച്ച  നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ  നല്ല ഒരു സമൂഹത്തെയാണു  വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം  അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം  എൽ എസ്‌ എസ് ,യു എസ് എസ്  സ്‌കോളർഷിപ്  പരീക്ഷകൾക്ക്  പ്രതേക  പരിശീലനം .എ  യു പി  എസ് അഴിയന്നുർ  സ്കൂളിൽ  ബഹുമാനപ്പെട്ട  പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ  അദ്ധ്യാപകരുടെ  ഒത്തൊരുമിച്ചുള്ള  പ്രവർത്തനത്തിലൂടെ  സ്കൂളിന്റെ അക്കാദമിക  മേഖലയിലെ  മികവ് ഇന്നും നിലനിന്നുപോരുന്നു ...

എസ്  ആർ  ജി  യോഗങ്ങൾ

കുട്ടികൾക്കായുള്ള  പഠന പ്രവർത്തനങ്ങൾ  തയ്യാറാകുന്നതിൽ  എസ് ആർ ജി  യോഗങ്ങൾക്കു  വളരെ  പങ്കാണുള്ളത്

പ്രധാനാദ്ധ്യാപകനും  അദ്ധ്യാപകരും അടങ്ങുന്ന കൂട്ടായ്മ ..

എൽ പി യു പി  വിഭാഗത്തിൽ പ്രത്യേകം  കൺവീനർമാർ ..എൽ പി വിഭാഗത്തിൽ ശ്രീമതി ഗീത ടീച്ചർ യു പി വിഭാഗത്തിൽ  ശ്രീജ ടീച്ചർ  എന്നിവരുടെ നേതൃത്തത്തിൽ  വിഷയാടിസ്ഥാനത്തിലുള്ള  എസ്‌ ആർ ജി  കൂടുകയും  പ്രവർത്തനങ്ങൾ  അവലോകനം ചെയ്യുകയും  അടുത്ത രണ്ടു ആഴ്ചകളിലെ  പാഠ്യ പാഠ്യനുബന്ധ  പ്രവർത്തനങ്ങൾ  അസ്രുത്രണം  ചെയ്യുകയും  ചെയ്യുന്നു ..സ്കൂളിൽ മൊത്തമായി നടപ്പിലാക്കാൻ  ഉദ്ദേശിക്കുന്ന  ക്ലാസ്സ്മുറികളിൽ  വരുന്ന പ്രശ്നങ്ങൾ  ചർച്ച ചെയ്യാനും  എസ് ആർ ജി  യോഗങ്ങളിൽ സമയം കണ്ടെത്തുന്നു ...ദിനാചരണങ്ങൾ  മത്സരങ്ങൾ  മേളകൾ ഫീൽഡ്ട്രിപ്കൾ  ബോധവത്കരണക്ലാസ്സുകൾ  എന്നിവ യോഗങ്ങളിൽ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നു

ക്ലബ്ബുകൾ ,യൂണിറ്റുകൾ

സയൻസ് ,സോഷ്യൽ,ഇംഗ്ലീഷ് ,ഗണിതം ശാസ്‌ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവർത്തിപരിചയം  എന്നീ ക്ലബുകളുടെ  നേതൃത്വത്തിൽ  പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ  എന്നിവഭംഗിയായി  നടത്തി വരുന്നു .കരാട്ടെ ,ഡാൻസ് ,സംഗീതം ,ചിത്രരചന ,യോഗ ക്ലാസുകൾ എന്നിവക്കു പരിശീലനങ്ങൾ നൽകുന്നു .ക്ലബ്  എന്നീ  യൂണിറ്റുകളുടെ നേതൃത്തത്തിൽ  ഒത്തിരിയേറെ  മികച്ച പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തുന്നു .

ക്ലബുകൾ

വിദ്യാരംഗം

സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ഗണിത ക്ലബ്

പരിസ്ഥിതി ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ആർട്സ് ക്ലബ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങൾ

ആഘോഷങ്ങൾ

 
christmas celebration





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:|10.870701664317645, 76.47134284470359|zoom=12}}


  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|----

"https://schoolwiki.in/index.php?title=എ._യു._പി._എസ്._അഴിയന്നൂർ&oldid=1639718" എന്ന താളിൽനിന്ന് ശേഖരിച്ചത്