ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ

21:56, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്. ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.

ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ
വിലാസം
ഇടയാറൻമുള

GOVT SNDPLPS LAKA EDAYARANMULA
,
ഇടയാറൻമുള പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0468 2319091
ഇമെയിൽlakalps2@gmail.com
കോഡുകൾ
സ്കൂൾ കോഡ്37405 (സമേതം)
യുഡൈസ് കോഡ്32120200202
വിക്കിഡാറ്റQ87593849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ആർ. ഷീജ
പി.ടി.എ. പ്രസിഡണ്ട്ഷൈലജ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
09-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള

പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 1948 ൽ സ്‍ഥാപിതമായി.

എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്. ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.

ഭൗതികസൗകര്യങ്ങൾ

പഠനാന്തരീക്ഷം ഫലപ്രദമാക്കാൻ തക്കവിധം സ്കൂളിൽ നാല് ക്ലാസ്സ് മുറികൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച്, ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. കൂടാതെ ഒരു സ്മാർട്ട് ക്ലാസ് റൂം, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് പ്രൊജക്ടുകൾ, ഒരു പ്രൊജക്ടർ സ്ക്രീൻ എന്നിവയും സ്കൂളിന് സ്വന്തമായി ഉണ്ട്. ആയിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് കൈ കഴുകുന്നതിനും മറ്റുമായി പൈപ്പ് സൗകര്യം ഉണ്ട്. സ്‍മാർട്ട് ക്ളാസ് റ‍ൂം, ലൈബ്രറി സൗകര്യം ഉണ്ട്.

മികവുകൾ

2019-20 അധ്യയന വർഷത്ത പ്രവർത്തനങ്ങൾ സ്കൂളിനെ സംബന്ധിച്ച് അഭിനന്ദനാർഹമായിരുന്നു. കലാമേളയിൽ ഉപജില്ലാ തലത്തിൽ ഇംഗ്ലീഷ് മലയാളം അഭിനയ ഗാനത്തിൽ സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. പ്രവൃത്തി പരിചയ മേളയിലും കുട്ടികൾ പങ്കെടുത്തു. ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ മേള സംഘടിപ്പിക്കുകയും കുട്ടികളും അധ്യാപകരും പ്രാദേശിക വിഭവങ്ങൾ തയ്യാറാക്കി ഭക്ഷ്യ ദിനം നന്നയി ആചരിക്കുകയും ചെയ്തു. കുട്ടികളേയും രക്ഷകർത്താക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് പഠനയാത്രയും നടത്തുകയുണ്ടായി. കുട്ടികളുടെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പഠനോത്സവം നാട്ടുകാരുടെ ഒന്നാകെ യുള്ള പ്രശംസ ഏറ്റുവാങ്ങി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാനായി സർക്കാർ ആവിഷ്കരിച്ച 'ശ്രദ്ധ' എന്ന പദ്ധതി വളരെ ഫലപ്രദമായി സ്കൂളിൽ നടപ്പിലാക്കി.

2020-21 അധ്യയന വർഷം അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ട് ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി തന്നെ മുന്നോട്ടു പോയി. ഓൺലൈൻ അസംബ്ലി, ഓൺലൈനായി നടത്തിയ ദിനാചരണങ്ങൾ, ഗൂഗിൾ മീറ്റുകൾ എന്നിവയെല്ലാം തന്നെ പുതുമ നിറഞ്ഞതായിരുന്നു. ഓൺലൈനായി നടത്തിയ ഹലോ ഇംഗ്ലീഷ്, ഗണിത ലാബ്, വായനാമൂല എന്നീ പ്രവർത്തനങ്ങളും വിജയപ്രദമായിരുന്നു.

മുൻസാരഥികൾ

2017-19 അധ്യയന വർഷങ്ങളിൽ ശ്രീമതി. രാധാമണി ടീച്ചർ പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ചു കൊണ്ട് സ്കൂളിൽ അഭൂതപൂർവമായ മാറ്റങ്ങൾ വരുത്തി. ഒട്ടും മോശമല്ലാത്ത രീതിയിൽ 2019-20 അധ്യയന വർഷങ്ങൾ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി. ഗീതാദേവി ടീച്ചർ ശോഭനമാക്കിത്തീർത്തു. മുൻ മാതൃകകൾ പിൻതുടർന്നു കൊണ്ട് ശ്രീമതി. ഷീജ ടീച്ചർ 2021-22 അധ്യയന വർഷത്തിൽ പ്രഥമ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

സി. ആർ. ഷീജ, ജെസ്‍ലിൻ ആ‍ർ., സ്‍മിത കെ. എസ്.

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

ആറൻമുളയിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള റോഡിൽ 2 കിലോമീറ്റർ അകലെയുള്ള കോഴിപ്പാലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. {{#multimaps:9.408563,76.545662|zoom=10}} |}