ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണോത്ത്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി. ഇവിടെ 16 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 27 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി | |
---|---|
വിലാസം | |
ചണ്ണോത്തു കൊല്ലി ശശി മല പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpschannothukolly15323@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15323 (സമേതം) |
യുഡൈസ് കോഡ് | 32030200313 |
വിക്കിഡാറ്റ | Q645222257 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് കെ.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനു വിനീത് |
അവസാനം തിരുത്തിയത് | |
08-02-2022 | HANITHOMAS |
ചരിത്രം
GLPS ചണ്ണോത്തുകൊല്ലി -ചരിത്രത്തിന്റെ ഏടുകളിലൂടെ
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ 8 -ആം വാർഡിൽ ചണ്ണോത്തുകൊല്ലി എന്ന സ്ഥലത്തു നാട്ടുകാരും പഞ്ചായത്തും ചേർന്ന് 1 ഏക്കർ സ്ഥലം കണ്ടെത്തി അവിടെ 1998 ജൂൺ മാസത്തിൽ പുതിയ അധ്യയനം ആരംഭിച്ചു. നിലവിൽ വിദ്യാലയം ഇല്ലാതിരുന്ന ഈ പ്രദേശത്തു കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു .കിലോമീറ്ററുകൾ ദുർഘട പാതയിലൂടെ യാത്ര ചെയ്തഉ വേണമായിരുന്നു ശശി മലയിലും സീതാമൗണ്ട് ലും എത്തിച്ചേരുവാൻ.കൂടാതെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ വിദ്യാലയ യാത്രയെ തടസ്സപ്പെടുത്തിയിരുന്നു .ഇത്തരുണത്തിലാണ് DPEP വിദ്യാലയത്തിന്റെ ആവിർഭാവം ചണ്ണോത്തുകൊല്ലിയെ കേരളം സംസ്ഥാന വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടുവാൻ പര്യാപ്‌തമാക്കിയത്.
ഭൗതികസൗകര്യങ്ങൾ
നിലവിലെ അവസ്ഥ
പ്രധാനാധ്യപിക : 1
അധ്യാപകർ : 3
PTCM :1
പ്രീ-പ്രൈമറി :1
ക്ലാസ് മുറികൾ :4
കുട്ടികളുടെ എണ്ണം :27 +19 =46
വിദ്യാലയത്തിന്റെ ശക്തികേന്ദ്രം
*എല്ലാ മേഖലയിലും വൈവിധ്യമാർന്ന കഴിവുകളുള്ള അദ്ധ്യാപകർ .കാലാകാലങ്ങളിൽ ലഭിക്കുന്ന പരിശീലനത്തെ മുൻ നിർത്തി പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.
*അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന PTA ,MPTA
*SMC,SSG അംഗങ്ങളും ,പ്രവർത്തനവും.
*സ്കൂൾ പ്രവർത്തനങ്ങൾക്ക് മികച്ച പ്രോത്സാഹനവും ,സഹായങ്ങളും നൽകുന്ന പഞ്ചായത്തു ഭരണസമിതി അംഗങ്ങൾ.
*സാദാ സഹായ സഹകരണങ്ങൾ നൽകുന്ന നാട്ടുകാർ.
വിദ്യാലയത്തിന്റെ പരിമിതികൾ
1 .കുട്ടികളുടെ കുറവ്.
2.രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള അമിതമായ താല്പര്യം.
3 .ഗോത്രവിദ്യാർത്ഥിക്കൾക്കുള്ള വാഹന സൗകര്യത്തിന്റെ കുറവ്.
മറ്റു പ്രാധാന്യമർഹിക്കുന്ന വസ്തുതകൾ
സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കാവശ്യമായ പച്ചക്കറികൾ,കിഴങ്ങു വര്ഗങ്ങള്.ഇലക്കറികൾ എന്നിവ PTA യുടെയും,വിദ്യാർഥികളുടെയും ശ്രമഫലമായി സ്കൂൾ ൽ തന്നെ കൃഷി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചണ്ണോത്ത്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
{{#multimaps:11.83892,76.20502|zoom=13}}