ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

GLPS ചണ്ണോത്തുകൊല്ലി -ചരിത്രത്തിന്റെ ഏടുകളിലൂടെ

1993 ൽ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 25 ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക വിദ്യാലയങ്ങൾ ഇല്ലാതിരുന്ന 75 സ്ഥലങ്ങളിൽ സർവ്വേകൾ നടന്നു.തുടർന്ന് ഒരു പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലത്തു വിദ്യാലയം അനുവദിക്കപ്പെട്ട.തുടക്കത്തിൽ DPEP SCHOOL എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് സാദാരണ പ്രാഥമിക വിദ്യാലയങ്ങളുടെ ഗണത്തിലേക്ക് DPEP SCHOOL കളും എണ്ണപ്പെട്ടു.1996 ൽ ലോകബാങ്കിന്റെ ധനസഹായത്തോടെ ആരംഭിച്ച ജില്ലാപ്രഥാമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1998 -99 അധ്യയനവർഷത്തിൽ കേരളത്തിലെ 3 ജില്ലകളിൽ DPEP (വായനാട്,കാസർഗോഡ്,മലപ്പുറം )37 സ്കൂളുകൾ ആരംഭിക്കുന്നതിനു ഓർഡർ ആയി. വയനാട് ജില്ലയിൽ DPEP ക്കു കീഴിൽ 25 SCഹോളിൽ കൾ ആരംഭിക്കുകയുണ്ടായി .

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ 8 -ആം വാർഡിൽ ചണ്ണോത്തുകൊല്ലി എന്ന സ്ഥലത്തു നാട്ടുകാരും പഞ്ചായത്തും ചേർന്ന് 1 ഏക്കർ സ്ഥലം കണ്ടെത്തി അവിടെ 1998 ജൂൺ മാസത്തിൽ പുതിയ അധ്യയനം ആരംഭിച്ചു. നിലവിൽ വിദ്യാലയം ഇല്ലാതിരുന്ന ഈ പ്രദേശത്തു കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു .കിലോമീറ്ററുകൾ ദുർഘട പാതയിലൂടെ യാത്ര ചെയ്തഉ വേണമായിരുന്നു ശശി മലയിലും സീതാമൗണ്ട് ലും എത്തിച്ചേരുവാൻ.കൂടാതെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ വിദ്യാലയ യാത്രയെ തടസ്സപ്പെടുത്തിയിരുന്നു .ഇത്തരുണത്തിലാണ് DPEP വിദ്യാലയത്തിന്റെ ആവിർഭാവം ചണ്ണോത്തുകൊല്ലിയെ കേരളം സംസ്ഥാന വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടുവാൻ പര്യാപ്‌തമാക്കിയത്.

നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ വകുപ്പ് ,പഞ്ചായത്ത് എന്നീ മേൽനോട്ട അധികാരികളുടെയും ശ്രമഫലമായി 1998 ൽ 36 കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. കൂലിപ്പണിക്കാരുടെ കുട്ടികളായിരുന്നു എല്ലാവരും. SCHOOL തുടങ്ങിയ വർഷം താത്കാലിക അദ്ധ്യാപകരായിരുന്നു ഉണ്ടായിരുന്നത്.കെട്ടിടം പണി നടക്കുന്നതിനാൽ സ്കൂൾ പ്രവർത്തനങ്ങൾക്കായി ജൂലി ആർട്സ് ആൻഡ് ലൈബ്രറിയുടെ ഹാൾ വിട്ടു തന്നു.

2000 ജനുവരി 17 നു അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പി.ജെ ജോസെഫ് വിദ്യാലയത്തിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു.2004 ൽ ഈ സ്കൂളിൽ പ്രധനാദ്ധ്യാപകനെ നിയമിച്ചു. തുടർന്ന് അദ്ധ്യാപകരുടെ ഒഴിവുകൾ നികത്തപ്പെട്ടു .ഈ ഉദ്യമത്തിന് പ്രയത്നിച്ച നാട്ടിലെ പ്രമുഖ വ്യക്തികളാണ് അഗസ്തി പുത്തൻപുര,വി.കെ.ശശിധരൻ ,സി.കെ പൊന്നപ്പൻ ,ശങ്കരൻ മുണ്ടപ്പിള്ളിയിൽ ,വി.ജെ ലൂക്കോസ് ,കെ.ണ് സുബ്രഹ്മണ്യൻ തുടങ്ങിയവർ .2008 -ൽ നിലവിലുണ്ടായിരുന്ന പ്രധാനാധ്യാപകൻ സ്‌ഥലം മാറിപ്പോയി .പകരം ശ്രീ .പി.എം ജോയ് പ്രധാനാധ്യാപകനായി ചുമതലയേറ്റു .2009 -ൽ ശ്രീ.ജോയ് സർ സ്‌ഥലംമാറി പോകുകയും പകരം ശ്രീമതി .ആലീസ് ജോസഫ് ചുമതലയേൽക്കുകയും ചെയ്തു .2014 -ൽ ആലീസ് ടീച്ചർ അടുത്തൂൺ പറ്റി പിരിഞ്ഞു .2014 -ൽ ശ്രീ.വി ശിവ സുബ്രമഹ്ണ്യൻ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യപകനായി ചുമതലയിൽ പ്രവേശിച്ചു. നാല് മാസങ്ങൾക്കു ശേഷം സ്ഥലം മാറി പോയി. തുടർന്ന് മാനന്തവാടി ജി. യു.പി .എസ് ൽ നിന്നും ശ്രീ.കെ.സി.പവിത്രൻ ഈ വിദ്യാലയത്തിന്റെ അമരക്കാരനായി 22 -09 -2014 ൽ ചുമതലയേറ്റു.01 --6 -2015 ൽ ശ്രീമതി .സുകുമാരി.പി.എസ് പ്രധാനാദ്ധ്യാപികയായി ചുമതല ഏൽക്കുകയും ചെയ്തു.മൂന്ന് വര്ഷങ്ങള്ക്കു ശേഷം മാനന്തവാടി ജി.എച്.എസ് ൽ നിന്നും ശ്രീ സുനിൽ .സി 2018 ൽ സ്കൂൾ ന്റെ അമരക്കാരനായി ചുമതലയേറ്റു .ഒരു വർഷത്തിന് ശേഷം അദ്ദേഹവും സ്ഥലം മാറി പോയി 2019 -ൽ ശ്രീമതി .ശ്രീദേവി വി സ്‌ സ്കൂളിന്റെ ചുമതലയേറ്റു .ഇപ്പോള് ഉപജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങൾക്കൊപ്പം മികച്ചനിലയിൽ പ്രവർത്തിച്ചു വരുന്നു എന്നത് ചണ്ണോത്തുകൊള്ളിക്കു അഭിമാനമാണ്.