ജി. എൽ. പി. എസ്. അടാട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1921 ൽ സ്ഥാപിതമായി .ഒന്ന് മുതൽ നാലുവരെ ഡിവിഷനുകളാണ് ഇവിടെ ഉള്ളത് .പ്രധാനാദ്ധ്യാപിക അടക്കം 4 അധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു .സ്കൂളിൻറെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൂർവ്വവിദ്യാർത്ഥികളും പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും നാട്ടുകാരും ചേർന്ന ഒരു ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും അവരുടെ പ്രവർത്തനഫലമായി സ്കൂളിൽ ഒരു പ്രീപ്രൈമറി തുടങ്ങുകയും ചെയ്തു .[1]
ജി. എൽ. പി. എസ്. അടാട്ട് | |
---|---|
വിലാസം | |
ADAT ADAT , ADAT പി.ഒ. , 680551 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 04 - 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2308655 |
ഇമെയിൽ | glpsadat2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22601 (സമേതം) |
യുഡൈസ് കോഡ് | 32071400101 |
വിക്കിഡാറ്റ | Q64089265 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അടാട്ട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫ്ലോറ മാത്യു വടുക്കൂട്ട് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത പി ജി |
അവസാനം തിരുത്തിയത് | |
07-02-2022 | 22601hm |
== ചരിത്രം ==
തൃശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 6 കിലോമീറ്റർ വടക്ക്പടിഞ്ഞാറ് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും താഴ്ന്നുകിടക്കുന്ന കോൾ നിലങ്ങളാൽ ചുറ്റപ്പെട്ട് പ്രശസ്തിയാർജ്ജിച്ച വിലങ്ങൻ കുന്നിനേയും ആമ്പക്കാട് ചെട്ടികുന്നിനേയും ഉൾക്കൊണ്ട പ്രകൃതിരമണീയമായ പ്രദേശമാണ് അടാട്ട് ഗ്രാമം .അടാട്ട് ഗ്രാമത്തിലെ ഈ വിദ്യാലയത്തിന് 100 വർഷത്തെ പഴക്കമുണ്ട് .അടാട്ടിൻറെ ആദ്യത്തെ വിദ്യാലയം 1921 ൽഇന്നത്തെ കുറൂർ പാറയുടെ സമീപത്തുള്ള തെങ്ങിൻ തോട്ടത്തിൽ കുറൂർ മനക്കാരുടെ വക കയ്യാലയിൽ ആയിരുന്നു. കുറൂർ മനക്കാരും ഇന്നാട്ടിലെ സേവനതൽപ്പരരായ പ്രമുഖ വ്യക്തികളും കൂടിയായിരുന്നു വിദ്യാലയത്തിന് ആരംഭം കുറിച്ചത് .എന്നാൽ കാലവർഷം കൊടുമ്പിരി കൊള്ളുമ്പോൾ വെള്ളം കയറി ചുറ്റും ഓളം തള്ളുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഭദ്രത ഇല്ലാത്തതിനാൽ പലപ്പോഴും സ്കൂളിന് അവധി നൽകേണ്ടി വന്നു .ഇതിന് ഒരു പരിഹാരം കാണാൻ വേണ്ടി നമ്മുടെ പൂർവികർ പരിശ്രമിച്ചതിൻറെ ഫലമായി സർക്കാരിൻറെ അംഗീകാരത്തോടെ 1940 ൽ ആരംഭിച്ചതാണ് ഇന്നത്തെ വിദ്യാലയം .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ് .ചിത്രരചനാ ക്ലാസ് ,സംഗീതം,നൃത്തം ക്ലാസുകൾ നടത്തിയിരുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No. | Name |
---|---|
1 | മഹാകവി ടി ആർ നായർ |
2 | കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് |
3 | കിട്ടു നായർ |
4 | പൊറ്റേക്കാട് അച്യുതൻ നായർ |
5 | ധർമ്മജൻ അടാട്ട് |
6 | ഡോക്ടർ മണികണ്ഠൻ |
നേട്ടങ്ങൾ .അവാർഡുകൾ.
1) 2008 -09 അധ്യയന വർഷത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് .
2) 2009 -10 വർഷത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് .
2) വഴികാട്ടി{{#multimaps:10.545779,76.147364|zoom=10|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ