തോട്ടട നോർത്ത് എൽ പി എസ്

20:59, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13177 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോട്ടട നോർത്ത് എൽ പി എസ്
വിലാസം
തോട്ടട

തോട്ടട പി.ഒ.
,
670007
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽthottadanorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13177 (സമേതം)
യുഡൈസ് കോഡ്32020200313
വിക്കിഡാറ്റQ64459608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന പി
പി.ടി.എ. പ്രസിഡണ്ട്ആനന്ദകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
06-02-202213177


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തോട്ടട നോർത്ത് എൽ പി സ്കൂ‍ൾ,കണ്ണൂരിൽ നിന്നും തെക്കോട്ട് 7 കി മീ സ‍‍ഞ്ചരിച്ച് തോട്ടട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.കണ്ണൂർ കോർപറേഷൻ എടക്കാട് സോണലിൻെ്റ ഭാഗമാണ്.ഗവൺമെൻ്റ് പോളിടെക്നിക്കിന് എതിർവശമായി തോണിയോട്ട് കാവിനടുത്തായിസ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തോണിയോട്ട് സ്കൂൾ എന്നും അറിയപ്പെടുന്നു.അതിന് കാരണം തോണിയോട്ട് കുുമാരൻ എന്നയാൾ തോണിയോട്ട് കാവിനോട് ചേർന്ന് 1928-ൽ ഒരു ഓലഷെഡ്ഡിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1944-ൽ ആ സ്ഥാപനം കത്തിപ്പോവുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നല്ല കെട്ടുറപ്പുള്ള ഒരു സ്കൂൾ പണിയുകയും ചെയ്തു.1944മുതലുള്ള അഡ്മിഷൻ രജിസ്റ്ററാണ് നിലവിലുള്ളത്.തോണിയോട്ട് കുുമാരൻ എന്നവരിൽ നിന്നും കൈമാറി കൈമാറി ഇപ്പോൾ 40വർഷത്തോളമായി ശ്രീ സി ശിവാനന്ദൻ മാസ്റ്ററായിരുന്നു മാനേജർ.അദ്ദേഹം2021 ആഗസ്റ്റ് 26-ന് അന്തരിച്ചു.ഇപ്പോൾ അദ്ദേഹത്തിൻെ്റ മകൻ പ്രമോദ് ആണ് മാനേജർ.തോട്ടടയിലും പരിസരത്തുമുള്ള പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഈ വിദ്യാലയം ധാരാളം പ്രഗത്ഭൻമാരെ വാർത്തെടുത്തിട്ടുണ്ട്.ആദ്യ കാലത്ത് ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു.പിന്നീട് കുട്ടികൾ കുറ‍‍‍‍ഞ്ഞു.2002-ൽ ഇത് അടച്ചുപൂട്ടലിൻെറ വക്കിലെത്തി.രാഷ്ട്രീയ നേതാക്കളുടെയുെം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വളരെ ശക്തമായ ഇടപെടലിൻെ്റ ഭാഗമായി്ടച്ചുപൂട്ടൽ ഒഴിവാകുകയും വർഷം തോറും 50 കുട്ടികളെ നിലനിർത്തിക്കൊണ്ട് തുടരാനും സർക്കാർ ഉത്തരവായി.2014-ൽSSAനടപ്പാക്കിയ ഫോക്കസ് (കുട്ടികൾ കുറഞ്ഞ സ്കൂളിനെ ഭൗതികമായും അക്കാദമികമായും സാമൂഹികമായും മെച്ചപ്പെടുത്തി ഉയർത്തിക്കൊണ്ടുവരിക)എന്ന പരിപാടിയിൽ ഉൾപ്പെട്ട തോട്ടട നോർത്ത് എൽ പി സ്കൂൾ ആ പരിപാടിയുടെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ടു പ്രവർത്തിച്ചതിൻെ്റ ഫലമായി സ്കൂൾ വളരെയധികം മെച്ചപ്പെട്ടു.ആ വർഷം സ്കൂളിൽ വിപുലമായ ഒരു പൂർവ്വ വിദ്യാർഥി സംഗമം നടത്തി.പല ക്ലബ്ബുകളുടെ നേതൃത്വത്തിൽ പല ക്യാമ്പുകളും നടത്തി.തത്ഫലമായി സാമൂഹ്യപങ്കാളിത്തം കൂടുകയും നഷ്ടപ്പെട്ടുപോയ തേജസ്സും ഓജസ്സും വിദ്യാലയം തിരിച്ചുപിടിക്കുകയും ചെയ്തു.സ്കൂളിൽ നേഴ്സറി ക്ലാസ് ആരംഭിച്ചു.പുതിയ ക്ലാസ് മുറികളും ടോയ് ലറ്റും പണിതു.വാഹനം വാങ്ങി.അങ്ങിനെ 2017-ൽ സ്കൂൾ എക്കണോമിക് ആയി.ഈ വർഷം തന്നെ അറബിക്കിൻെ്റ പുതിയ പോസ്റ്റ് അനുവദിച്ചു കിട്ടി.ഇപ്പോൾ LKG മുതൽ നാലാം ക്ലാസ് വരെ ആറ് ക്ലാസുകളും ഏഴ് അധ്യാപകരും ജോലി ചെയ്യുന്നു.

സൗകര്യങ്ങൾ

ഓഫീസ് മുറി

ഇടചുമർ ഭിത്തിയോട് കൂടിയ 4 ക്ലാസ്സ്‌റൂം

പ്രീ പ്രൈമറിക്കായി പ്രത്യേക ക്ലാസ്സ്‌ റൂം

ഓപ്പൺ സ്റ്റേജ്

സ്മാർട്ട് ക്ളാസ്റൂം

പാചകപ്പുര

2 ടോയലെറ്റ്

3 മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

കുട നിർമാണ പരിശീലനം 

ചോക്ക് നിർമാണ പരിശീലനം 

ബോധവൽക്കരണ ക്ലാസ്സുകൾ

അമ്മവായന

മാനേജ്‌മെന്റ്

പേര് മുതൽ വരെ
തോണിയോട്ട് കുമാരൻ 1928
രവീന്ദ്രൻ 1984
സി.ശിവാനന്ദൻ മാസ്റ്റർ 1984 2021
പ്രമോദ് സി.പി 2021

മുൻസാരഥികൾ

പേര്
പാറു ടീച്ചർ
മുകുന്ദൻ മാസ്റ്റർ
നാരായണി ടീച്ചർ
ശാന്തമ്മ ടീച്ചർ
ഇന്ദിരാവതിയമ്മ ടീച്ചർ
ശ്യാമള ടീച്ചർ
ശൈലജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സ്വതന്ത്രകുമാർ 
സനിൽകുമാർ മാസ്റ്റർ ( 2016-17 വർഷത്തെ ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്)

വഴികാട്ടി

{{#multimaps: 11.8515464,75.4113446 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തോട്ടട_നോർത്ത്_എൽ_പി_എസ്&oldid=1607240" എന്ന താളിൽനിന്ന് ശേഖരിച്ചത്