ഗവ.എൽ.പി.എസ് ആറ്റരികം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1918 ജൂൺ 1 ന് സ്ഥാപിതമായ ഈ സ്കൂൾ ഓമല്ലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആറ്റരികം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തദ്ദേശവാസികൾ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങണമെന്ന് തീരുമാനിച്ചതനുസരിച്ച് കോന്നി എലിയറയ്ക്കൽ സ്വദേശിയായ ശ്രീ വെൺമേലിൽ കേശവപിള്ള എന്നയാൾ സ്കൂൾ പണിയുന്നതിനായി 7 സെൻറ് സ്ഥലം ദാനംചെയ്തു.ഇവരുടെ നേതൃത്വത്തിൽ ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ മാനേജ്മെൻറ് സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്.
ഗവ.എൽ.പി.എസ് ആറ്റരികം | |
---|---|
വിലാസം | |
ആറ്റരികം,ഓമല്ലൂർ ഗവ.എൽ.പി.എസ്, ആറ്റരികം , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1918 |
വിവരങ്ങൾ | |
ഫോൺ | 0468 2356410 |
ഇമെയിൽ | attarikomglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38601 (സമേതം) |
യുഡൈസ് കോഡ് | 32120401805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാബിയത്ത് കെ |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാരവർമ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു സുരേഷ് |
അവസാനം തിരുത്തിയത് | |
03-02-2022 | Mathewmanu |
ചരിത്രം
1918 ജൂൺ 1 ന് സ്ഥാപിതമായ ഈ സ്കൂൾ ഓമല്ലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആറ്റരികം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തദ്ദേശവാസികൾ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങണമെന്ന് തീരുമാനിച്ചതനുസരിച്ച് കോന്നി എലിയറയ്ക്കൽ സ്വദേശിയായ ശ്രീ വെൺമേലിൽ കേശവപിള്ള എന്നയാൾ സ്കൂൾ പണിയുന്നതിനായി 7 സെൻറ് സ്ഥലം ദാനംചെയ്തു.ഇവരുടെ നേതൃത്വത്തിൽ ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ മാനേജ്മെൻറ് സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് തിരുവിതാംകൂർ മഹാരാജാവ് സ്കൂൾ ഏറ്റെടുത്തതോടു കൂടിയാണ് ഇതൊരു ഗവൺമെൻറ് സ്കൂൾ ആയത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഒന്ന്,രണ്ട്, മൂന്ന് ക്ലാസുകൾ രാവിലെയും നാല്, അഞ്ച് ക്ലാസുകൾ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നിരുന്നത്.പിന്നീട് സ്കൂൾ നാലാംക്ലാസ് വരെ ആകുകയും 2007ൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഓമല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ, ടൈൽ പാകി മനോഹരമാക്കിയ തറ, ശിശു സൗഹാർദ്ദ ക്ലാസ്മുറികൾ,ചുവർ ചിത്രങ്ങൾ എന്നിവയാൽ ശതാബ്ദിയുടെ പ്രൗഡി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി ഇന്നും നിലകൊള്ളുന്നു.ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, നെറ്റ്‌വർക്ക് സൗകര്യം എന്നിവയാൽ കുട്ടികളുടെ പഠനം സുഗമമായി നടക്കുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഭക്ഷണപുരയും സാധനങ്ങൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂമും ഉണ്ട്.1998 മുതൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം സ്കൂളിൽ ലഭിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.CWSN കുട്ടികൾ നിലവിൽ സ്കൂളിൽ ഇല്ലെങ്കിലും അവർക്കാവശ്യമായ റാമ്പ് സൗകര്യമുള്ള ടോയ്ലറ്റ് നിലവിലുണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ സ്കൂൾമുറ്റമോ കളിസ്ഥലമോ ഇല്ല എന്നുള്ളത് സ്കൂളിന്റെ പോരായ്മയാണ്. എപ്പോഴും വാഹനത്തിരക്കുള്ള മെയിൻ റോഡിനോട് ചേർന്നുള്ള സ്കൂൾ ആയതിനാൽ രക്ഷിതാക്കൾ കുട്ടികളെ വിടാൻ മടിക്കുന്നു.അനധികൃത വിദ്യാലയങ്ങൾ സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്നതിനാൽ കുട്ടികൾ കുറഞ്ഞു വരുന്നതിന് കാരണമാകുന്നു.
മികവുകൾ
ദിനാചരണങ്ങൾ
*സ്കൂൾ ലൈബ്രറി
- ഉല്ലാസ ഗണിതം,ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പഠന പിന്തുണ ക്ലാസുകൾ
- എൽ. എസ്. എസ് സ്കോളർഷിപ്പ് പരിശീലനം
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ഐടി അധിഷ്ഠിത പഠനം
മുൻസാരഥികൾ
മുൻസാരഥികൾ
- രാജേന്ദ്രകുറുപ്പ് ( 2000 ജൂൺ - 2002 മെയ് )
- വത്സലകുമാരി ( 2002 ജൂൺ - 2003 ഏപ്രിൽ )
- പി.എൻ സരോജിനി അമ്മ ( 2003 മെയ് - 2003 ജൂൺ )
- സാറാബീവി (2003 ജൂൺ - 2004 )
- ഷീലാ കുമാരി ( 2005 ജൂൺ - 2007 മെയ് )
- കെ. ശശികുമാർ (2007 മെയ് - 2017 മെയ് )
- റാബിയത്ത്.കെ (2017 ജൂൺ മുതൽ...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികൾ
- പ്രതാപചന്ദ്രൻ
(ഇന്ത്യൻ മലയാള ചലച്ചിത്ര നടൻ)
- ഡോ.സി.പി രാമചന്ദ്രൻ നായർ
( ഹോമിയോ ഡോക്ടർ)
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
റാബിയത്ത്.കെ (എച്ച്.എം)
*അശ്വതി വി.എസ്
*രശ്മി എം. കെ
*മാരിയത്ത്. എച്ച്
പാഠ്യേതര പ്രവർത്തനങ്ങൾ
പതിപ്പുകൾ (ഓണം, കൃഷി, കുട്ടികളുടെ രചനകൾ,ക്ലാസ്തലപ്രവർത്തനങ്ങൾ, മറ്റുള്ളവ)
- ബാലസഭ
- ഇക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടന്നുവരുന്നു.
- പഠനോത്സവം
*പ്രതിഭകളെ ആദരിക്കൽ
- പൂർവ്വ വിദ്യാർത്ഥി സംഗമം
- പഠനയാത്ര
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ടയിൽ നിന്നും വരുമ്പോൾ
- പത്തനംതിട്ടയിൽ നിന്നും അടൂർ,പന്തളം റോഡിൽ 5.4 കിലോമീറ്റർ സഞ്ചരിച്ച് ഉഴുവത്ത് ദേവി ക്ഷേത്രം എത്തിയശേഷം 140 മീറ്റർ ദൂരം മുന്നോട്ടു സഞ്ചരിച്ചാൽ റോഡിന്റെ ഇടതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പന്തളം അടൂർ എന്നിവിടങ്ങളിൽ നിന്നും വരുമ്പോൾ
- കൈപ്പട്ടൂർ ജംഗ്ഷൻ കഴിഞ്ഞ് 750 മീറ്റർ സഞ്ചരിച്ചാൽ വലതുവശത്ത് റോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
അക്ഷാംശ രേഖാംശങ്ങൾ
{{#multimaps:9.235196 , 76.755631|zoom=10}}
|}
|}