എ.എം.എൽ.പി.എസ്. വാക്കാലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 263 വിദ്യാർത്ഥികളും 10 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.74 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'
എ.എം.എൽ.പി.എസ്. വാക്കാലൂർ | |
---|---|
വിലാസം | |
വാക്കാലൂർ എ. എം എൽ പി സ്ക്കൂൾവാക്കാലൂർ , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 05 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | amlpsvakkalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48233 (സമേതം) |
യുഡൈസ് കോഡ് | 32050100211 |
വിക്കിഡാറ്റ | Q64566008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ ദോവി |
പി.ടി.എ. പ്രസിഡണ്ട് | സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുകുൽസു .എ.പി |
അവസാനം തിരുത്തിയത് | |
31-01-2022 | AMLPSCHOOLVAKKALOOR |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികംകൂടുതൽ വായിക്കാൻ
പ്രൈമറി
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 10 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 263 കുട്ടികൾ ഉണ്ട്
കുട്ടികളുടെ എണ്ണം 2021-22
ക്ലാസ്സ് | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ചുരുക്കുകആകെ കുട്ടികൾ |
പ്രീപ്രൈമറി | 0 | 0 | 0 |
1 | 32 | 26 | 58 |
2 | 49 | 27 | 76 |
3 | 29 | 40 | 81 |
4 | 23 | 37 | 60 |
ലൈബ്രറി=
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമി ൻ്റെനാമധേയത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച പുതിയ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട്.കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.പ്രവർത്തനങ്ങൾ അറിയാൻ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്
.പ്രശസ്ത കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടം ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്
നേട്ടങ്ങൾ .അവാർഡുകൾ.
2013 -14 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് വാർഡ് വിദ്യാലയത്തിലെ അബ്ദുറഹ്മാൻ സി എന്ന അധ്യാപകനായിരുന്നു.
2020 21 അധ്യായന വർഷത്തിൽ LSS മികച്ച വിജയം കൈവരിച്ചു. 10 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8 കുട്ടികൾ വിജയിച്ചു
അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്.
വ്യത്യസ്തമാക്കുന്ന മാതൃകകൾ
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും
ഗൃഹസന്ദർശനം നടത്തി
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി
വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു.
റിലീഫ് പ്രവർത്തനങ്ങൾ
കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000 രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത് ഒരു വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.
ഓണക്കിറ്റുകൾ
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325 കിറ്റുകൾ വിതരണം നടത്തി
കുട്ടികൾക്കാവശ്യമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ഇംഗ്ലീഷിലുള്ളസാരിക്കാനുള്ള കഴിവ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ചതോറും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താറുണ്ട്
കരാട്ടെ ക്ലാസുകൾ
വിദ്യാർഥികൾക്ക് സ്വയം രക്ഷയ്ക്ക് ആവശ്യമുള്ള അടവുകളും തടവുകളും പഠിപ്പിക്കുന്നതിന് വേണ്ടി ആഴ്ചതോറും കരാട്ടെ ക്ലാസുകൾ നടന്നു വരുന്നതും വാക്കാലൂർ സ്കൂളിൻറെ മറ്റൊരു പ്രത്യേകത കൂടിയാണ്.
ജൈവകൃഷി
വ്യത്യസ്തയിനം തൈകൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി വൃക്ഷ തൈകൾസ്കൂളിൽനിന്ന് ഇന്ന് വിതരണം ചെയ്തു.
ജൈവ പച്ചക്കറി കൃഷി
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.
സമ്പൂർണ ശുചിത്വ പരിപാടി
കാവനൂർ ഗ്രാമ പഞ്ചായത്തും വാക്കാലൂർസ്കൂളും ചേർന്നു കൊണ്ട് സമ്പൂർണ്ണ ശുചിത്വം എന്ന പരിപാടി വളരെ നല്ല രീതിയിൽ വിദ്യാലയത്തിൽ നടത്തി പോരുന്നു പഞ്ചായത്തിൽ നിന്നും വേസ്റ്റുകൾ വേർതിരിക്കാനായി മൂന്നു വലിയ ബോക്സും പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് കുപ്പികൾ വേർതിരിക്കാനായി ഉപയോഗപ്പെടുത്തുന്നു
പ്ലാസ്റ്റിക് രഹിത വിദ്യാലയം
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ സ്കൂൾ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 3 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.
സ്കോളർഷിപ്പുകൾ
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
യൂട്യൂബ് ചാനൽ
എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക
വഴികാട്ടി
- അരീക്കോട് നിന്നും എടവണ്ണ റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ വാക്കാലൂർ സ്കൂൾപടി എന്ന സ്ഥലത്ത് എത്തിച്ചേരാം
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ
- എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്റർ
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ
{{#multimaps:11.21875991324818, 76.06969635543044|zoom=18}} അവലംബം
https://schools.org.in/malappuram/32050100211/amlps-vakkaloor.html