എം.പി.എം.എച്ച്.എസ്. ചുങ്കത്തറ

23:17, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48044 (സംവാദം | സംഭാവനകൾ) (SCHOOL LEAD SENTENCES)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാട്ടിലെആദ്യത്തെ എയ്ഡ്ഡ് വിദ്യാലയം .

എം.പി.എം.എച്ച്.എസ്. ചുങ്കത്തറ
MPM HSS CHUNGATHARA
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ838
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
അവസാനം തിരുത്തിയത്
30-01-202248044



ചരിത്രം

1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.

                   1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് ,

ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ് മുതലായവർ എടുത്തു പറയേണ്ടവരാണ്.

ഭൗതികസൗകര്യങ്ങൾ

നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു, ശ്രീ .എം.സി. സക്കറിയ, ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.337966,76.278599|zoom=18}}