ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.എം.എച്ച്.എസ്. ചുങ്കത്തറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി SRI PAUL SIMON കൈറ്റ് മിസ്റ്റസായി ശ്രീമതി.LIJA GEORGE സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 HEAD MASTERനിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു തെരഞ്ഞെടുത്തു. സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും ഡിജിറ്റൽ മാഗസിൻ, സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float