ആർപ്പൂക്കര ഗവ എൽപിബിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംവെസ്റ്റ് ഉപജില്ലയിലെ ആ൪പ്പൂക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ആർപ്പൂക്കര ഗവ എൽപിബിഎസ് | |
---|---|
വിലാസം | |
തൊണ്ണംകുഴി വില്ലൂന്നി പി.ഒ. പി.ഒ. , 686008 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2597799 |
ഇമെയിൽ | glpbsarpookara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33219 (സമേതം) |
യുഡൈസ് കോഡ് | 32100700103 |
വിക്കിഡാറ്റ | Q110273660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അജിത ആർ. നായർ |
പ്രധാന അദ്ധ്യാപിക | അജിത ആർ. നായർ |
പി.ടി.എ. പ്രസിഡണ്ട് | രാജശ്രീ രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ജ്യോതിമോൻ |
അവസാനം തിരുത്തിയത് | |
30-01-2022 | 33219-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആർപ്പൂക്കര പഞ്ചായത്തിലെ തൊണ്ണംകുഴിയിൽ 1916 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കുന്നുംപുറം ഭവനത്തിലെ കുഞ്ചെറിയാൻ അര ഏക്കർ സ്ഥലം ഗവൺമെൻ്റിന് വിട്ടു നൽകി. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1916 ൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു. ഇവിടെ വായിക്കുക. തുടർന്നു വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | അജിത.ആർ.നായർ | 2021-2022 |
2 | ഇ.കെ. ഓമന | 2006-2021 |
3 | ശ്രീലത | 2005-2006 |
4. രാധാമണി
5. ഐഷാബീവി
6. തങ്കമ്മ
7. ആലീസ്
8. സാവിത്രിക്കുട്ടിയമ്മ
9. ശോശാമ്മ ടീച്ചർ
10. ചിന്താമണി
11. സരോജിനി
12. മാത്തൻ സാർ
ഭൗതികസൗകര്യങ്ങൾ
2018-2019 അധ്യയന വർഷത്തിൽ കേരള സർക്കാരിൻ്റെ 1 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബിൽഡിംഗായി ഗവ.എൽ.പി. എസ്. തൊണ്ണംകുഴി മാറി. 2020 മെയ് മാസത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
എല്ലാ ക്ലാസ്സിലും ലാപ്ടോപ്പ്, പ്രൊജക്ടർ സൗകര്യം;ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, ആവശ്യത്തിനു ഫാനും ലൈറ്റുമുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ, വാഷ്ബേസിനുകൾ, വിശ്രമമുറി ഇവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്.
ആധുനിക സൗകര്യങ്ങളോടെ 4 ക്ലാസ്സ് മുറികൾ, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഗണിതമൂല ഇവയും സ്കൂളിൽ ഉണ്ട്.ഒരേക്കർ ഭൂമിയിൽ വിശാലമായ സ്കൂളിൽ, ശിശു സൗഹൃദ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, അടുക്കളത്തോട്ടം;കുട്ടികൾക്ക് കളിസ്ഥലം ഇവയുമുണ്ട്. ഇൻഡോർ കളികൾക്കായി പ്രത്യേക സ്ഥലം, സ്റ്റേജ്, ഹാൾ ,ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക മുറികൾ, ആകർഷകമായ കളിപ്പാട്ടങ്ങൾ ഇവയും സ്കൂളിലുണ്ട്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1.വിശുദ്ധ അൽഫോൻസാമ്മ
2. ഡോ. ജോസ് ജോസഫ് [Rtd.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കോട്ടയം]
3. കേണൽ ജോസ് ജോസഫ്
4. ശ്രീ.മാത്യു ചെറിയാൻ [മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് ]
5.റവ.ഫാ.സേവ്യർ. കുന്നുംപുറം [Director Christon Media Thella kom]
6. ഡോ. സേവ്യർ ചെറിയാൻ
7. Dr. Jim Thomas [ Rtd.prof .Kerala Agrl. University, Thrissur.]
പി.റ്റി.എ പ്രസിഡൻ്റുമാർ
1. ശ്രീമതി രാജശ്രീ രാജേഷ് - 2021-2022
2. ശ്രീ.റ്റി.എൻ.അരവിന്ദ് - 2017-2021
3. ശ്രീ റ്റോമിച്ചൻ കാവക്കണ്ണിൽ - 2014-2016
4.ശ്രീ.അനി എം.എ
5. ശ്രീമതി.സുജാത വിജയകുമാർ
6. ഉഷ അനിൽ
7. ശ്രീമതി സാനി
8.ശ്രീ.രാജൻ
9.ശ്രീ.രാജപ്പൻ
10. ശ്രീ.കെ. ആർ സോമനാഥ്
പാഠ്യേതര പ്രവർത്തനങ്ങൾ
.മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ
.മനോരമ - നല്ലപാഠം പ്രവർത്തനങ്ങൾ
.ക്ലബ്ബ് പ്രവർത്തനങ്ങൾ
.ദിനാചരണ പ്രവർത്തനങ്ങൾ
.പച്ചക്കറിത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെൻ്റ്
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ താലൂക്കിൽ
ആർപ്പൂക്കര പഞ്ചായത്തിൻ്റെ അധികാര പരിധി
യിൽ വരുന്ന സർക്കാർ സ്കൂളാണ് ഇത്. ആർപ്പൂക്കര പഞ്ചായത്തിൽ ആറാം വാർഡിൽ
സ്ഥിതി ചെയ്യുന്നു.
വഴികാട്ടി
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ തൊണ്ണംകുഴി ജംഗ്ഷനിൽ എത്താം. അവിടെ നിന്നും 300 മീ.മാറി ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാന്നാനത്തു നിന്നും വില്ലൂന്നി വഴിയും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. തീർത്ഥാടന കേന്ദ്രമായ കുടമാളൂർ അൽഫോൻസ ജന്മഗൃഹത്തിൽ നിന്നും കോലേട്ടമ്പലം - വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിലെത്താം.{{#multimaps:9.640284 ,76.508267| width=800px | zoom=16 }}