ആർപ്പൂക്കര ഗവ എൽപിബിഎസ്/Say No To Drugs Campaign
ദൃശ്യരൂപം
ആർപ്പൂക്കര ഗവ.എൽ.പി.ബി.സ്കൂളിൽ ലഹരി വിരുദ്ധ കാമ്പെയിൻ്റെ ഭാഗമായി ജാഗ്രതാ സമിതി ചേർന്നു. സമിതിയുടെ തീരുമാനമനുസരിച്ച് സമൂഹത്തെ ബോധവത്കരിക്കാൻ ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൻ്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. നവംബർ 1 ന് കുട്ടികളും അധ്യാപകരും ചേർന്ന് കൈകോർത്ത് പിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് അജിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

