Govt. L. P. S. Puthussery
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Govt. L. P. S. Puthussery | |
---|---|
വിലാസം | |
പുതുശ്ശേരി ഗവ. എൽ. പി. എസ്. പുതുശ്ശേരി, പുതുശ്ശേരി. പി. ഒ , പുതുശ്ശേരി പി.ഒ. , 689602 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04692777611 |
ഇമെയിൽ | glpsputhusserry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37507 (സമേതം) |
യുഡൈസ് കോഡ് | 32120700111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂപ്പാറ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | കെ. ടി. ദേവദാസ് |
അവസാനം തിരുത്തിയത് | |
30-01-2022 | 37507wiki |
Govt. L. P. S. Puthussery | |
---|---|
പ്രമാണം:.jpeg | |
വിലാസം | |
പുതുശ്ശേരി. പി.ഒ, കല്ലൂപ്പാറ പുതുശ്ശേരി. പി.ഒ, കല്ലൂപ്പാറ , പത്തനംതിട്ട ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 37507 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജി ജോൺ |
അവസാനം തിരുത്തിയത് | |
30-01-2022 | 37507wiki |
ചരിത്രം
പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.
പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.
പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന് അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി, കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,
പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
ബാലസഭ
എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന
ബാലസഭ, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.
കലാകായിക ചിത്രരചനാ മത്സരങ്ങൾ ബാല സഭയിൽ നടക്കുന്നു.
പരിസ്ഥിതി ക്ലബ്
അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും കൂട്ടായ്മയോടെ നടത്തുന്ന പച്ചക്കറി കൃഷിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ മുഖ്യ ആകർഷണം. കപ്പ,മുളക്, ചീര, വഴുതനങ്ങ തുടങ്ങിയവ കൃഷി ചെയ്യുകയും, ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഭാഷാ ക്ലബ്ബുകൾ
ഹിന്ദി, ഇംഗ്ലീഷ്, മലയാളം ക്ലബ്ബുകൾ സജീവമായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന ക്ലബ്ബുകളിൽ ഭാഷ കേൾക്കാനുള്ള അവസരമൊരുക്കുന്നതാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകൾ,കാർട്ടൂണുകൾ, കുട്ടികളുടെ ഡോക്യുമെന്ററി കൾ എന്നിവ നിരന്തരമായി പ്രദർശിപ്പിക്കുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
മാനേജ്മെന്റ്
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.
വഴികാട്ടി
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. *
School Map
{{#multimaps:9.3955048,76.6319458| zoom=15}}