ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം | |
---|---|
വിലാസം | |
പരപ്പനാൽ ഗവ.എൽ.പി.എസ്.മലയാലപ്പുഴ ഏറം , കുമ്പളാംപൊയ്ക പി.ഒ. , 689661 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | eramglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38607 (സമേതം) |
യുഡൈസ് കോഡ് | 32120301310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ. സൈനബബീവി |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി അഖിലേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുനിൽ |
അവസാനം തിരുത്തിയത് | |
30-01-2022 | 38607 |
ചരിത്രം
പത്തനംതിട്ടയിൽ നിന്നും 15 കി.മീ.വടക്കായി മലയാലപ്പുഴ പഞ്ചായത്തിൽ 1 ആം വാർഡിൽ സ്ഥിതിചെയ്യുന്ന വിദൃലയമാണ് ഗവ.എൽ.പി.എസ്.മലയാലപ്പുഴ ഏറം.ഒരു കാലത്ത് ഈ പ്രദേശത്തെ കുട്ടികൾക്ക് 7 കി.മീ.ദൂരം സഞ്ച രിച്ചാണ് പ്രൈമറി വിദ്യാഭ്യാസം നേടിയിരൂന്നത്. .
ഈ പരിമിതമായ സാഹചര്യങ്ങളിൽ എല്ലാ കുട്ടികൾക്കും പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിൽ നാട്ടുകാർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം കിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുകയും അതിന്റെ ഫലമായി ഇവിടുത്തെ ജനങ്ങൾ സംഘടിച്ച് അന്നു നിലവിലുണ്ടായിരുന്ന വള്ളിയാനി SNDP ശാഖാ മന്ദിരം വിദ്യാലയമാക്കാൻ തീരുമാനിച്ചു. അതിനായി അഹോരാത്രം പരിശ്രമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരം നേടി. 1936 മെയ് 28 ന് SNDP യുടെ കെട്ടിടത്തിൽ വച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത സ്കൂളിന്റെ മാനേജർ ആയി SNDP 414 ആം ശാഖയുടെ പ്രസിഡന്റായിരുന്ന വള്ളിയാനി വടക്കേതിൽ പി.കെ.രാഘവനെ ശാഖാ യോഗം തിരഞ്ഞെടുത്തു.
സ്കൂൾ തുടങ്ങിയ വർഷം 80 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു കൊണ്ട് പഠനം ആരംഭിച്ചു. തുടക്കത്തിൽ ഒരധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. കാലക്രമത്തിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ നിലവിൽ വരികയും ചെയ്തു. ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ആ കാലയളവിൽ ഒരു പ്രധാനദ്ധ്യാപകനും മൂന്ന് സഹ അധ്യാപകരും ഒരു പി.ടി.സി. എം. ഉം ഇവിടെ ജോലി നോക്കിയിരുന്നു.
ആദ്യ കാലത്ത് ഈ സ്കൂൾ ഓലമേഞ്ഞതും കരിങ്കൽ ഭിത്തിയുള്ളതും ചാണകം മെഴുകിയ തറയോടു കൂടിയതും ആയിരുന്നു. സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SNDP യ്ക്കു സാധിക്കാതെ വരികയും 1947 ഡിസം ബർ 10 ന് സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് മാനേജ്മെന്റ് ആയ ഈ സ്കൂൾ സർക്കാർ സ്കൂളായി മാറിയത്. സ്കൂളിന്റെ ശോച്യാവസ്ഥ കണ്ട് രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് ഗവൺമന്റിിന് പരാതി സമർപ്പിക്കുകയും അതിന്റെ ഫലമായി പുതിയ കെട്ടിടത്തിന് ഗവൺമെന്റെ ടെണ്ടർ കൊടുക്കുകയും ചെയ്തു. അങ്ങനെ 1975 ൽ 100 അടി നീളവും 20 അടി വീതിയും പ്രത്യേക ഓഫീസ് മുറി എന്നീ സൗകര്യേത്തേടു കൂടി പുതിയ കെട്ടിടം നിർമ്മിച്ചു. 2013-14 വർഷത്തിൽ ടി. സ്കൂൾ കെട്ടിടത്തിന്റെ തറ ടെൈൽ പാകിയും ഭിത്തി വർണ്ണച്ചിത്രങ്ങളാൽ ആലേഖനം ചെയ്തും കളിയുപകരണങ്ങളോടു കൂടിയ മുറ്റം തറയോടു പാകിയും സ്കൂൾ പുതുക്കിപ്പണിതു. 2017 - 18 വർഷത്തിൽ A/c യോടു കൂടിയ Smart class room പഞ്ചായത്തിൽ നിന്നും ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം : 100 x 20 അടി അളവിലുള്ള ഒറ്റക്കെട്ടിടം ( പ്രത്യേക ഓഫീസ് മുറി) മേൽക്കൂര : ഓടിട്ടത് തറ : ടെൈൽ പാകിയത് ഭിത്തി : ചിത്രങ്ങൾ ആലേഖനം ചെയ്തത് മുറ്റം : തറയോടു പാക്കിയത് അടുക്കള : െടലിട്ട തറയോടു കൂടിയതും പുകയില്ലാത്തതും ടോയ്ലറ്റ് : ആൺകുട്ടികൾ : 1 പെൺകുട്ടികൾ : 1 യൂറിനൽ ആൺകുട്ടികൾ : 1 പെൺകുട്ടികൾ : 1 കുടിവെള്ളം : കിണർ ക്ലാസ് മുറികൾ : 4 ഓഫീസ് മുറി : 1
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
No. | മുൻ പ്രഥമാധ്യാപക | from | To |
---|---|---|---|
1 | സതീഷ്കുമാർ എസ് | ||
2 | വനജകുമാരി | ||
3 | എം.എ.ലളിതമ്മ | 2005 | 2010 |
4 | .വത്സല വി. | 2010 | 2017 |
5 | വൈ.ഗ്രേസിക്കുട്ടി | 2017 | 2018 |
6 | ശാന്തകുമാരി എ. | 2018 | 2019 |
=മികവുകൾ
സ്കൂൾ അസംബ്ലി
കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് പത്രവായന , പൊതു വിജ്ഞഞാനം, കടങ്കഥ, മഹത് വചനം, ലൈബ്രറി വായനക്കുറിപ്പ്, ഇവ കുട്ടികൾ ഏറ്റെടുത്ത് അസംബ്ലിയിൽ അവതരിപ്പിക്കുന്നു. എൽ.എസ്.എസ്. സ്കോളർ ഷിപ്പ് , അക്ഷരമുറ്റം ക്വിസ് മത്സരം , യുറീക്ക വിജ്ഞാനോത്സവം, ഗണിത ക്വിസ്, സാമൂഹ്യ ശാസ്ത്ര ക്വിസ് ഇവയിൽ കുട്ടികൾ മുൻനിരയിലുണ്ട്.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ
1. എൻ. സൈനബ ബീവി ( പ്രഥമാധ്യാപിക) 2. സുജാത കുമാരി പി. 3. സൂസമ്മ വറുഗീസ് 4. നിഷി കെ.എസ്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
9.307175,76.814436 ബസ്സിൽ യാത്ര ചെയ്യുന്നവര്--- പത്തനംതിട്ട - വടശ്ശേരിക്കര റോഡിൽ കുമ്പളാംപൊയ്ക ജംഗ്ഷനിൽ ഇറങ്ങുക. അവിടുന്ന് കുമ്പളാംപൊയ്ക - ആനശ്ശാരിക്കൽ റോഡിൽ 3 കി.മീ. യാത്ര ചെയ്താൽ റോഡിന്റെ ഇടതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. കുമ്പളാംപൊയ്കയിൽ നിന്നും ഓട്ടോ ലഭ്യമാണ്