എം.എം.യു.പി സ്കൂൾ മീൻമുട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എം.യു.പി സ്കൂൾ മീൻമുട്ടി | |
|---|---|
| വിലാസം | |
മീൻമുട്ടി കലയന്താനി പി.ഒ. , ഇടുക്കി ജില്ല 685588 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 04862 277904 |
| ഇമെയിൽ | hmmeenmutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29327 (സമേതം) |
| യുഡൈസ് കോഡ് | 32090700204 |
| വിക്കിഡാറ്റ | Q64615252 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവെട്ടി പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 62 |
| ആകെ വിദ്യാർത്ഥികൾ | 123 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ടെസ്സി ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ റ്റി.എം. |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജയ്സൺ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Hm29327 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മീൻമുട്ടി മാർ മാത്യുസ് യുപി സ്കൂൾ കോതമംഗലം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. പ്രഥമാധ്യാപിക ഉൾപ്പെടെ 8 അധ്യാപകരും 1 അനധ്യാപകനും 61 ആൺകുട്ടികളും 62 പെൺകുട്ടികളും അടക്കം 123 കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു.
1983ൽ പ്രവർത്തനം ആരംഭിച്ച മീൻമുട്ടി യുപി സ്കൂളിൽ 3 ക്ലാസ്സുകളിലായി 6 ഡിവിഷനുകൾ നിലനിൽക്കുന്നു. പഠന രംഗത്തും പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഈ സ്കൂളിന് മാനേജ്മെന്റ്, പി.ടി.എ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ ഇവരുടെ അകമഴിഞ്ഞ സഹകരണമുണ്ട്.
ഭൗതികസൗകര്യങ്ങൾ
അപ്പർ പ്രൈമറി തലത്തിലുള്ള ഈ വിദ്യാലയത്തിലൂടെ ഭാവിതലമുറയെ വാർത്തെടുക്കാനായി നമ്മുടെ ഈ വിദ്യാലയത്തിലും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി മികച്ച നിലവാരമുള്ള 6 ക്ലാസ്മുറികളുണ്ട്.
മികച്ച രീതിയിലുള്ള ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ്റൂമായി ഉപയോഗിക്കുന്ന ഒരു ക്ലാസ്മുറിയുണ്ട്.
ആധുനികസൗകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഇവയിലെല്ലാം പ്രൊജക്ടർ സൗകര്യം ലഭ്യമാണ്.
നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിനും ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും ഉതകുന്ന നൂതന ശാസ്ത്രലാബ് നമുക്കുണ്ട്. അനവധി ശാസ്ത്രഉപകരണങ്ങൾ ഈ ലാബിലുണ്ട്.
ലളിതസുന്ദരമായി ഗണിതശാസ്ത്ര തത്വങ്ങൾ പഠിക്കുന്നതിനുള്ള ഗണിതലാബും സുസജ്ജമാണ്.
വിവിധ ഭാഷകളിലുള്ള മികച്ച നിലവാരം പുലർത്തുന്ന നിരവധി ഗ്രന്ഥകാരൻമാരുടെ നൂറുകണക്കിന് പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാലസാഹിത്യം, ശാസ്ത്രം, ഗണിതം, ആനുകാലികങ്ങൾ, നോവലുകൾ, കഥകൾ, യാത്രാവിവരണങ്ങൾ, ചെറുകഥകൾ, ഭാഷാഗ്രന്ഥങ്ങൾ, സാഹിത്യം, കല, ചരിത്രം, വൈജ്ഞാനികേമേഖലകൾ എന്നിവയിൽ നിന്നെല്ലാം അനവധി ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഇവയോടൊപ്പം സിജിറ്റൽ (DVD, CD) ശേഖരവും പ്രയോജനപ്പെടുത്തുന്നു.
പഠിതാക്കളുടെ ശാരീരിക മാനസികോല്ലാസത്തിനായി വിദ്യാലയ പരിസരത്ത് കളിസ്ഥലം, വിശ്രമസ്ഥലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ എന്നീ കായികയിനങ്ങളിൽ പരിശീലനം നൽകുന്നതിനായി സൗകര്യങ്ങൾ ഉണ്ട് . പ്രാദേശിക മത്സരങ്ങൾക്കും ഈ വിദ്യാലയം അതിഥ്യമരുളുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികോല്ലാസത്തിനായി വിവിധതരം കളിയുപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ക്യാരംസ്, ചെസ്സ് , ഷട്ടിൽബാഡ്മിന്റൺ , വോളിബോൾ, ഫുട്ബോൾ, സ്കിപ്പിംഗ് റോപ്പ്, സ്നേക്ക് ആൻഡ് ലാഢർ തുടങ്ങിയവ സമയോചിതമായി പ്രയോജനപ്പെടുത്തുന്നു. കൃത്യമായ ഇടവേളകളിൽ ഇതിനായി സമയം ക്രമീകരിച്ചിട്ടുണ്ട്.
. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പഠിക്കാനും ഇരിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വായുവും വെളിച്ചവും സുലഭമായ ക്ലാസ് മുറികളിൽ ഇവയോടൊപ്പം ഫാനും ലൈറ്റുകളും കൂടി സജ്ജമാക്കിയിരിക്കുന്നു.
ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ നക്ഷത്രവനത്തിലും സ്കൂൾ ഗ്രൗണ്ടിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ ക്ലാസുകളിലും വൈറ്റ്ബോർഡ് സൗകര്യം ഉണ്ട് . ചോക്ക്പൊടിരഹിത പഠനം സംലഭ്യമാക്കുന്നു.
വിദ്യാലയത്തിലെ എല്ലാ ഭാഗത്തു നിന്നും സുഖകരമായ ശ്രവണം സാധ്യമാക്കുന്ന ശബ്ദസംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
അധ്യയനവർഷം മുഴുവൻ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്ന ജലസ്രോതസ്സുകൾ നമുക്കുണ്ട്.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേകം പ്രത്യേകം സൗകര്യാർത്ഥം നിർമിച്ച ടൈൽപാകി മനോഹരമാക്കിയ വൃത്തിയുള്ള മികച്ച ശുചിമുറികളും നമുക്കുണ്ട്.ശുചിമുറികളിലേക്ക് മഴ നനയാതെ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ സാധിക്കും.
നൂറുകണക്കിന് ഔഷധസസ്യങ്ങളും പൂച്ചെടികളും ഫലവർഗ്ഗങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ സ്വന്തം "നക്ഷത്രവനവും " ജൈവ വൈവിധ്യഉദ്യാനവും, പുന്തോട്ടവും .ജൈവപച്ചക്കറിക്കൃഷിയും മത്സ്യക്കുളത്തിൽ വിവിധതരം മത്സ്യങ്ങളും , ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന പൂങ്കാവനവും നമുക്ക് സ്വന്തം . വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ സ്വന്തം പേരെഴുതിയ ചെ ടിച്ചട്ടികളിലെ പൂച്ചെടി പരിപാലിച്ച് പുതിയൊരു മാതൃക നൽകുന്നു.
ഗ്രോബാഗുകളിലും പരിസരങ്ങളിലുമായി പലതരം പച്ചക്കറികളും വളർത്തുകയും അവ നമ്മുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
ജൈവ അജൈവമാലിന്യങ്ങൾ പ്രത്യേകം പ്രത്യേകം വേർതിരിച്ച് സംസ്കരിക്കുന്നു.
പ്രോഗ്രാമുകൾക്കായി ഓപ്പൺ സ്റ്റേജ്, ഇൻഡോർസൗകര്യം എന്നിവ പ്രയോജനപ്പെടുത്തുന്നു.
ഭക്ഷണം പാകംചെയ്യാനായി ശുചിത്വമുള്ള പാചകശാലയും , സംഭരണമുറിയും ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
"തമസോ മാ ജ്യോതിർഗമയ "
അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് ഒരു നാടിനെ നയിക്കാൻ മാർഗ്ഗദീപമായ മീൻമുട്ടി മാർ മാത്യൂസ് യു.പി. സ്കൂളിന് അടിസ്ഥാനമിട്ടതുമുതൽ നാളിതുവരെ ഈ വിദ്യാപീഠത്തെ നയിച്ച കാവൽഗോപുരങ്ങൾ .....
1. ശ്രീമതി മറിയാമ്മ ടി.പി. 1983 ജൂൺ മുതൽ 1989 മാർച്ച് വരെ
2. ശ്രീമതി കെ.കെ. റോസക്കുട്ടി 1989 മെയ് മുതൽ 1994 മാർച്ച് വരെ
3. ശ്രീമതി റ്റി.എം.ഏലിക്കുട്ടി
1994 മുതൽ 1998 വരെ
4.ശ്രീമതി മേരി എൻ.പീറ്റർ 1999 മുതൽ 2005 ജൂൺ വരെ
5. ശ്രീമതി സോഫിയാമ്മ ജോസ് 2005 ജൂലൈ മുതൽ 2007 ജൂൺ വരെ
6. സി. ആനി ജോസ് 2007 ജൂലൈ മുതൽ 2011മാർച്ച് വരെ
7.ശ്രീമതി സോഫിയാമ്മ ജോസ് 2011 ഏപ്രിൽ മുതൽ 2013 ഏപ്രിൽ വരെ
8. ശ്രീ. മത്തായിച്ചൻ മാത്യു 2013 മെയ് മുതൽ 2016 മെയ് വരെ
9. സി. ഡാൻസി പി.ജെ 2016 ജൂൺ മുതൽ 2017 ഏപ്രിൽ വരെ
10. ശ്രീമതി എൽസമ്മ വി.ജോർജ് 2017 മെയ് മുതൽ 2020 മെയ് വരെ
11.സി. ടെസ്സി ജോൺ
2020 ജൂൺ മുതൽ സേവനമനുഷ്ഠിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ കലാലയത്തിലൂടെ കടന്നുപോയി കലാകായിക രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച് നാടിനും രാഷ്ട്രത്തിനും അഭിമാനമായി മിന്നും താരങ്ങളായി നഭോമണ്ഡലത്തിൽ ഇടംനേടിയ വ്യക്തിത്വങ്ങൾ ....
അമലാ ജോസഫ് - ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
രഞ്ജിനി ജോസ് പാണംപീടികയിൽ - ഏഷ്യൻ ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
നീത ജോർജ് തുറയ്ക്കൽ - ജൂനിയർ ബാസ്കറ്റ്ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
സോജാ മാത്യു ഞാറക്കുളം - ദേശീയതലത്തിൽ കേരളത്തിനായ് മത്സരരംഗത്തിറങ്ങി.
നിരവധി പ്രതിഭകളെ നാടിന് സമ്മാനിച്ചതും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ പ്രതിഭാധനരായ പരിശീലകരാണ്. ഇവരുടെ ആത്മസമരപ്പണത്തിന്റെ , കൃത്യതയാർന്ന പരിശീലനമികവിന്റെ ഫലമാണ് മേൽപ്രസ്താവിച്ച പ്രതിഭകളെല്ലാം . ഒരു കുടുംബത്തിലെ (പുത്തൻപുരയിൽ ) ജ്യേഷ്ഠാനുജൻമാരാണ് ഈ പരിശീലകർ.
1. ജെയ്സൺ ജോസഫ് പുത്തൻ പുരയിൽ
2. സാബു ജോസഫ് പുത്തൻപുരയിൽ