എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ

17:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42533 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ
വിലാസം
ചുള്ളിമാനൂർ

എൽ.എം.എൽ.പി.എസ് ചുള്ളിമാനൂർ
,
ചുള്ളിമാനൂർ പി.ഒ.
,
695541
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ7012213017
ഇമെയിൽlmlpsclmr68@gmail.com
കോഡുകൾ
സ്കൂൾ കോഡ്42533 (സമേതം)
യുഡൈസ് കോഡ്32140600103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികReena V
അവസാനം തിരുത്തിയത്
28-01-202242533


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1886-ൽ വിദേശ മിഷണറിമാരാൽ സ്ഥാപിതമായ എൽ എം എൽ പി എസ് ചുള്ളിമാനൂർ ഇന്ന് ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ എയ്ഡഡ്‌ സ്ക്കൂളായി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും കസേരകളും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും വൈറ്റ് ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്. ഡോക്ടർ സമ്പത്ത് എം പി യുടെ ഫണ്ടിൽ നിന്നുള്ള രണ്ട് കമ്പ്യൂട്ടറും കൈറ്റിൻ്റെ വക രണ്ട് ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട്. ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ആംപ്ലീഫയർ, വാട്ടർ പ്യൂരിഫയർ എന്നിവയുണ്ട്. സ്കൂളിന് മുൻവശത്തായി ചെറിയൊരു പൂന്തോട്ടവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും കുട്ടികൾക്കായി കരാട്ടേ, ചിത്ര രചന, സംഗീതം എന്നിവയ്ക്കായി പരിശീലകർ സ്‌ക്കൂളിലെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ പിറ്റിഎ യുടെ നേതൃത്വത്തിൽ നൃത്തം കായികപരിശീലനം എന്നിവയും നടത്തുന്നു.


മികവുകൾ

പഞ്ചായത്ത് തല മേളകളിലും, ഉപജില്ലാ കലോത്സവങ്ങളിലും, മേളകളിലും കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.


മുൻ സാരഥികൾ

സ്കൂൾ ആരംഭത്തിൽ ശ്രീ ജെ. ജോർജ്ജ് ആയിരുന്നു പ്രഥമാധ്യാപകൻ. തുടർന്ന് നേശയ്യൻ, ദേവദാനം, മാർക്കോസ്, ജോഷ്വ, പൊന്നമ്മ, ജെറാൾഡ്, ലില്ലിബായി, ജയകുമാരി ജോർജ്ജ്, വില്യoദാസ്, മിനിമോൾ, ലൗവ് ലീ ഡാനിയേൽ, ജേക്കബ് സജി എന്നിവർ സാരഥികളായിരുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്ധ്യാർത്ഥികളായ ദേവദാനം, ജറാൾഡ് എന്നിവർ ഈ സ്ക്കൂളിലെതന്നെ സാരഥികളായിരുന്നു. ശ്രീ യഹിയ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, ശ്രീ സതീശൻ ഫോറസ്റ്റ് ഇൻപെക്ടർ, ശ്രീ രാഹുൽ ആർമി, ശ്രീമതി രഞ്ജിനി എസ് എൽ ഐ ഓഫീസർ, ശ്രീ ചന്ദ്രൻ  ആ നാട് പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീ ശ്രീകുമാർ   ബ്ലോക്ക് മെമ്പർ തുടങ്ങി ധാരാളം വിദ്ധ്യാർത്ഥികൾ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

വഴികാട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശം