ഗവ.യു.പി.എസ്സ് മാന്തുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.യു.പി.എസ്സ് മാന്തുക | |
---|---|
വിലാസം | |
MANTHUKA GUPS MANTHUKA , Kulanada പി.ഒ. , 689503 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | gupsmanthuka2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37429 (സമേതം) |
യുഡൈസ് കോഡ് | 32120200613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി സുദർശൻ പിള്ള |
പി.ടി.എ. പ്രസിഡണ്ട് | ഇന്ദ്രജിത്ത് ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത ബി പി |
അവസാനം തിരുത്തിയത് | |
27-01-2022 | 37429 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
ക്രമ നം | പേര് | കാലയളവ് |
---|---|---|
1 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
3 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 ബെന്യാമിൻ
മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ് ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. നോവലുകൾ
അബീശഗിൻ പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ ആടുജീവിതം മഞ്ഞവെയിൽ മരണങ്ങൾ[3] അൽ - അറേബ്യൻ നോവൽ ഫാക്‌ടറി മുല്ലപ്പു നിറമുള്ള പകലുകൾ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ " മരീചിക ശരീരശാസ്ത്രം
കഥാസമാഹാരങ്ങൾ
യുത്തനേസിയ പെൺമാറാട്ടം ഇ.എം.എസും പെൺകുട്ടിയും മനുഷ്യൻ എന്ന സഹജീവി
കുറിപ്പുകൾ / ലേഖനങ്ങൾ
ഇരുണ്ട വനസ്ഥലികൾ അനുഭവം ഓർമ്മ യാത്ര ഒറ്റമരത്തണൽ ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ ഇരട്ട മുഖമുള്ള നഗരം
പുരസ്കാരങ്ങൾ
അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ് അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ അബുദാബി ശക്‌തി അവാർഡ് - ആടുജീവിതം[4] കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ആടുജീവിതം പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ആടുജീവിതം നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - മഞ്ഞവെയിൽ മരണങ്ങൾ പത്മപ്രഭാ പുരസ്കാരം- ആടുജീവിതം ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ [5]
അദ്ധ്യാപകർ
- 1 ശ്രീ സി. സുദർശനൻ പിള്ള
- 2 മഞ്ജു റാണി
- 3 ശുഭാകുമാരി പി.കെ
- 4 ബിജു എ എസ്
- 5 കലാ ഭാസ്ക്കരൻ
ദിനാചരണങ്ങൾ
ക്ലബുകൾ
- 1 ഗണിത ക്ലബ്ബ്
- 2 ഇംഗ്ലീഷ് ക്ലബ്ബ്
- 3 സയൻസ് ക്ലബ്ബ്
- 4 ഹിന്ദി ക്ലബ്ബ്
- 5 സോഷ്യൽ സയൻസ് ക്ലബ്ബ്
- 6 വിദ്യാരംഗം കലാസാഹിത്യ വേദി
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1 ഓൺലൈൻ സർഗ്ഗവേള മാന്തുകയിലെ കുട്ടികൾ കുളനട: മാന്തുക ഗവ.യു.പി.സ്കൂളിലെ കുട്ടികൾ ഓൺലൈൻ സർഗ്ഗ മേളയുടെ തിരക്കിലാണ്. കൊ വിഡ് കാലത്തെ വിരസതയ കറ്റാൻ കുട്ടികൾ സജീവമായി സർഗ്ഗവേളയിൽ പങ്കെടുക്കുന്നു. ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സുകളില്ലാത്ത ശനി, ഞായർ ദിവസങ്ങളിലാണ് കലാപരിപാടികളിൽ പങ്കെടുക്കുന്നത്.പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ തങ്ങളുടെ കലാപരമായ കഴിവുകളെ പ്രകടിപ്പിക്കുവാനുള്ള അവസരമായിട്ടാണ് സർഗ്ഗവേള യെ കാണുന്നത്.ചിത്രരചന പ്രവർത്തിപരിചയം , പദ്യം ചൊല്ലൽ , നാടൻപാട്ട് പ്രച്ഛന്നവേഷം ,നൃത്തം കഥാപ്രസംഗം , മോണോആക്ട് , തുടങ്ങിയ വിവിധ കലാപരിപാടികൾ ആണ് കുട്ടികൾ അവതരിപ്പിക്കുന്നത് രക്ഷിതാക്കളുടെ പൂർണപിന്തുണ യോടെയാണ്കുട്ടികൾ കലാപരിപാടികൾ. ചെയ്യുന്നത് അധ്യാപക രക്ഷാകർതൃ സമിതിയും സർഗ്ഗവേള ക്ക് വേണ്ട പിന്തുണ നൽകുന്നു. ഒക്ടോബർ മാസത്തിലാരംഭിച്ച ഓൺലൈൻ സർഗ്ഗവേള എല്ലാ ശനി, ഞായർ ദിവസങ്ങളിലായി സ്കൂൾ തുറക്കുന്നതു വരെ തുടരും
- 2.ഓൺലൈൻ അസംബ്ലി
ഓൺലൈൻ അസംബ്ലി എല്ലാ ബുധനാഴ്ചകളിലും 10.30 ന് ഗൂഗിൾ മീറ്റ് വഴി നടത്തും.ആദ്യ അസംബ്ലി 11/11/2020 ന് 7-ാം ക്ലാസ്സിലെ കുട്ടികൾ നടത്തുന്നു.' Up വിഭാഗം കുട്ടികളെല്ലാം ഗൂഗിൾ മീറ്റ് വഴി അസംബ്ലിയിൽ പങ്കെടുക്കണം. പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, മഹദ് വചനം, ദിനത്തിൻ്റെ പ്രാധാന്യം, പത്രവാർത്ത, പുസ്തക പരിചയം, വ്യായാമം, ദേശീയഗാനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഉണ്ടാകണം. ക്ലാസ്സ് ടീച്ചേഴ്സ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാകണം. അതുപോലെ സർഗവേളകളും നടത്തണം. അത് വീഡിയോ എടുത്ത് അയച്ചു തരണം. ഇവ ക്രോഡീകരിച്ച് ആൽബം തയ്യാറാക്കി പ്രസിദ്ധീകരിക്കും. കുട്ടികൾക്കു വേണ്ട പിന്തുണ രക്ഷിതാക്കൾ നൽകണേ. സർഗ വേളയിൽ കഥ, കവിത, നാടൻ പാട്ട്, പ്രസംഗം, നൃത്തം കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട് വായിച്ച പുതിയ പുസ്തകത്തിന്റെ വായനക്കുറിപ്പ്, പുസ്തകപരിചയം പൂക്കൾ നിർമ്മാണം അങ്ങനെ ഇഷ്ടമുള്ള ഇഷ്ടമുള്ള വിഷയത്തിൽ video ആയി ചെയ്ത് ഇടണം 5 മിനിട്ടിൽ കുറവുള്ള video ആകുന്നതാണ് നല്ലത്. കൂടുതൽ വിവരങ്ങൾ ക്ലാസ്സ് ടീച്ചറിനോട് ചോദിച്ചറിയുമല്ലോ
- 3 ലോക കൈ കഴുകൽ ദിനം
നാളെ ഒക്ടോബർ 15. ലോക കൈ കഴുകൽ ദിനമാണ്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ഒരു പ്രധാന മാർഗ്ഗം ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനാണെന്നറിയാമല്ലോ. അതിൽ പരമപ്രധാനം കൈ കഴുകൽ ആണ്.ശാസ്ത്രീയമായ രീതിയിൽ കൈ കഴുകുന്നതങ്ങനെ എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഇതോടൊപ്പം നൽകുന്നു. കുട്ടികളെല്ലാവരും ശാസ്ത്രീയമായി കൈകഴുകുന്ന ഫോട്ടോ /വീഡിയോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പിലേക്ക് അയക്കണം. രോഗ ചങ്ങല മുറിക്കാൻ കുട്ടി അംബാസഡർ എന്ന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. എല്ലാ കുട്ടികളും പങ്കെടുക്കണം
- 4 ഗണിത ക്വിസ്
18/10/2020 ഞായറാഴ്ച LP, UP വിഭാഗങ്ങൾക്ക് ഗണിത ക്വിസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുക്കണം. ഇനിയും ഒരാഴ്ച സമയമുണ്ട്.പ്രത്യേക പരിശീലനം നടത്തി വിജയികളാക്കുക. കൂടുതൽ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ നൽകും18/10/20 ഞായറാഴച ഗണിത ക്വിസ് ഉണ്ടെന്നുള്ള കാര്യം മറക്കരുത്. ശരിയായ തയ്യാറെടുപ്പ് നടത്തണം.ക്വിസിൻ്റെ സിലബസ് താഴെ പറയുന്നവയാണ്
LP വിഭാഗം
1. സംഖ്യാബോധം
2. ചതുഷ്ക്രിയകൾ
3. സമയം
4. സംഖ്യാ ശ്രേണി
5. നീളത്തിൻ്റെ അളവുകൾ
UP വിഭാഗം
1. സംഖ്യാബോധം
2. ക്രിയാ ശേഷി
3. ചതുഷ്ക്രിയകൾ
4. വേഗത, സമയം
5 .ശതമാനം
6. ഭിന്ന സംഖ്യ, ദശാംശം
7. കോണുകൾ
5 വിജയദശമി അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകൾക്കും മാന്തുക സ്കൂളിൻ്റെ ആശംസകൾ. എഴുത്തിനിരുന്ന കുട്ടികൾക്ക് മാന്തുക ഗവ.യു.പി സ്കൂളിലെ പ്രീ - സ്കൂളിലേക്ക് ഹാർദ്ദവമായ സ്വാഗതം. നമ്മുടെ സ്കൂളിലേക്ക് കുഞ്ഞുങ്ങളെ ചേർക്കുന്നതിനുള്ള സൗകര്യം നാളെ (28/10/2020 ബുധനാഴ്ച) മുതൽ ആരംഭിക്കുകയാണ്. പ്രിയപ്പെട്ട കുട്ടികളുടെ കുഞ്ഞനുജൻമാരും അനുജത്തി മാരും നമ്മുടെ സ്കൂളിൽ അഡ്മിഷനെടുക്കുന്നതിന് ശ്രദ്ധിക്കുമല്ലോ. നിങ്ങൾക്ക് പരിചയമുള്ളവരുടെയും അയൽപക്കക്കാരുടെയും കുട്ടികളെ നമ്മുടെ പ്രീ - സ്കൂളിൽ ചേർക്കുന്നതിന് ആത്മാർത്ഥമായ ശ്രമം രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രീ - സ്കൂൾ പ്രവേശനത്തിനായി പ്രത്യേക വിഭാഗം നമ്മുടെ സ്കൂളിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പുതിയതായി പ്രവേശനം നേടുന്ന കുരുന്നുകൾക്ക് സ്കൂളിൻ്റെ വകയായി പ്രത്യേക സമ്മാനവും ഉണ്ടാകും.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.25005, 76.66661|zoom=10}} |