ഗവ.യു.പി.എസ്സ് മാന്തുക/അക്ഷരവൃക്ഷം
ഓൺ ലൈൻ സർഗ്ഗവേളയുമായി മാന്തുകയിലെ കുട്ടികൾ കുളനട: മാന്തുക ഗവ.യു.പി.സ്കൂളിലെ കുട്ടികൾ ഓൺലൈൻ സർഗ്ഗ മേളയുടെ 1 തിരക്കിലാണ്. കൊ വിഡ് കാലത്തെ വിരസതയ കറ്റാൻ കുട്ടികൾ സജീവമായി സർഗ്ഗവേളയിൽ പങ്കെടുക്കുന്നു. ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സുകളില്ലാത്ത ശനി, ഞായർ ദിവസങ്ങളിലാണ് കലാപരിപാടികളിൽ പങ്കെടുക്കുന്നത്.പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ തങ്ങളുടെ കലാപരമായ കഴിവുകളെ പ്രകടിപ്പിക്കുവാനുള്ള അവസരമായിട്ടാണ് സർഗ്ഗവേള യെ കാണുന്നത്.ചിത്രരചന പ്രവർത്തിപരിചയം , പദ്യം ചൊല്ലൽ , നാടൻപാട്ട് പ്രച്ഛന്നവേഷം ,നൃത്തം കഥാപ്രസംഗം , മോണോആക്ട് , തുടങ്ങിയ വിവിധ കലാപരിപാടികൾ ആണ് കുട്ടികൾ അവതരിപ്പിക്കുന്നത് രക്ഷിതാക്കളുടെ പൂർണപിന്തുണ യോടെയാണ്കുട്ടികൾ കലാപരിപാടികൾ. ചെയ്യുന്നത് അധ്യാപക രക്ഷാകർതൃ സമിതിയും സർഗ്ഗവേള ക്ക് വേണ്ട പിന്തുണ നൽകുന്നു. ഒക്ടോബർ മാസത്തിലാരംഭിച്ച ഓൺലൈൻ സർഗ്ഗവേള എല്ലാ ശനി, ഞായർ ദിവസങ്ങളിലായി സ്കൂൾ തുറക്കുന്നതു വരെ തുടരും