ഗവ.എൽ പി എസ് രാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ഗവ.എൽ പി എസ് രാമപുരം | |
---|---|
പ്രമാണം:31213-school.jpg | |
വിലാസം | |
രാമപുരം രാമപുരം പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04862 2263209 |
ഇമെയിൽ | glpsramapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31213 (സമേതം) |
യുഡൈസ് കോഡ് | 32101200306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 09 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | സുഷമ ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി സന്തോഷ് |
അവസാനം തിരുത്തിയത് | |
26-01-2022 | 31213-rmpm |
ചരിത്രം
1903 ൽ രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു. കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .കൂടുതലറിയാൻ
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട രാമപുരം പഞ്ചായത്തിൽ 1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .രാമപുരം പള്ളിയുടെ മുറ്റത്ത് അത് പള്ളി വക കെട്ടിടത്തിൽ സർക്കാരിൻറെ ഉടമസ്ഥതയിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനം തുടങ്ങിയത് .പള്ളി വക കെട്ടിടം സർക്കാർ സ്കൂളിനായി നൽകുവാൻ അന്നത്തെ പള്ളിക്കമ്മിറ്റി തയ്യാർ ആയതിനാൽ രാമപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാ തൽപരരായ കുട്ടികൾക്ക് പഠിക്കുവാൻ അവസരമുണ്ടായി. കടനാട് , നീലൂർ മുതലായ സ്ഥലങ്ങളിൽനിന്നും കുട്ടികൾ ഇവിടെ നടന്നു വന്നു പഠിച്ചിരുന്നു .
പള്ളിമുറ്റത്തെ സ്കൂൾ ജീവിതത്തിന് 1958 ഓടെ അറുതി വന്നു. കെട്ടിടത്തിൻറെ സുരക്ഷിതത്വ പ്രശ്നങ്ങളും മറ്റും മൂലം സ്കൂൾ പള്ളിമുറ്റത്തു നിന്നും മാറ്റേണ്ട സാഹചര്യമുണ്ടായി .അതിന് സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ ആർ വി എം ട്രസ്റ്റ് സ്ഥലം വാങ്ങി തരുവാൻ തയ്യാറായി മുന്നോട്ടു വന്നു .അങ്ങനെ ലഭിച്ച തറപ്പേൽ പുരയിടത്തിൽ പുതിയ കെട്ടിടം പണി തീരുന്നതുവരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് അത് രാമപുരം ശ്രീലക്ഷ്മി തീയറ്ററിൽ ആയിരുന്നു .1960 ഓടെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി .
ഭൗതികസൗകര്യങ്ങൾ
50 സെൻറ് സ്ഥലത്ത് 4 ക്ലാസ് മുറികളോട് കൂടിയ പ്രധാന കെട്ടിടവും കമ്പ്യൂട്ടർ ലാബും ഓഫീസ് കെട്ടിടവും ഉണ്ട്. ഇതുകൂടാതെ പാചകപ്പുര, ഡൈനിങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് , കിണർ ,കുഴൽ കിണർ,മഴവെള്ള സംഭരണി എന്നിവയും സ്കൂളിൻറെ ഭാഗമായിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതും അതുപോലെ തന്നെ സീലിങ് ഘടിപ്പിച്ച് ഭംഗിയാക്കിയിട്ടുള്ളതും ആകുന്നു.
ലൈബ്രറി
അറുന്നൂറോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രക്വിസ് ബുക്കുകൾ , ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.ഇതുകൂടാതെ ക്ലാസ് മുറികളിലും ചെറിയ ലൈബ്രറി സൗകര്യം ഒരുക്കിയിട്ടുണ്ട് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് പ്രത്യേകമായി കളിസ്ഥലം ഇല്ല. എന്നാൽ കുട്ടികൾക്ക് വിനോദത്തിനായി കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഒരു പാർക്ക് ഉണ്ട്.
സയൻസ് ലാബ്
ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്
ഐടി ലാബ്
2 പ്രൊജക്ടറുകൾ , 3 ലാപ് ടോപ്പുകൾ, പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.
സ്കൂൾ ബസ്
ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ആമ്പൽ കുളവും ശലഭ ഉദ്യാനവും പൂന്തോട്ടവും ഫലവൃക്ഷ തോട്ടവും ഉദ്യാനത്തിൽ ഉണ്ട്.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിന് പ്രവീണ ടീച്ചറുടെ നേതൃത്വത്തിൽ രണ്ടു വെള്ളിയാഴ്ചകളിൽ കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ പാർവതി ടീച്ചർ ,രഞ്ജിത ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
രഞ്ജിതടീച്ചറുടെ മേൽനേട്ടത്തിൽ 17 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ പാർവതി ടീച്ചർ, രഞ്ജിത ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 17കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രവീണ ടീച്ചറുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ പ്രകൃതിയെ അടുത്തറിയാനും അതിനെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്താനും മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .സ്കൂളിലെ എല്ലാ കുട്ടികളും സീഡ് ക്ലബ്ബിൽ അംഗങ്ങളാണ്.
സ്മാർട്ട് എനർജി പ്രോഗ്രാം
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- മിനി പീറ്റർ
- രഞ്ജിത ടി ആർ
- പ്രവീണ കെ സി
- പാർവതി നായർ
അനധ്യാപകർ
- ശാന്തമ്മ കെ കെ, പിടി മീനിയൽ
മുൻ പ്രധാനാധ്യാപകർ
- 2016-2019 ശ്രീമതി സുഷമ ടി ടി
- 2008-2016 ശ്രീമതി മേരിക്കുട്ടി മാത്യു
- -2008 ശ്രീമതി ഏലിയാമ്മ ഫിലിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണൻ പറപ്പിള്ളി, കവി
- ഡോക്ടർ ആർ സതീഷ് , ശാസ്ത്രജ്ഞൻ
- രാജൻ ഐപിഎസ്
- സി ആർ കേശവ വൈദ്യർ
- എൻ മോഹൻ കഥാകൃത്ത്
- ലെഫ്റ്റ് കേണൽ കെ എൻ വി ആചാരി
- നാരായണൻ കാരനാട് , കവി
വഴികാട്ടി
{{#multimaps:9.80298,76.648972|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|