ഗവ.എൽ പി എസ് രാമപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ  പെട്ട  രാമപുരം പഞ്ചായത്തിൽ   1903 ൽ ആണ് ഈ സ്കൂൾ  സ്ഥാപിതമായത് .രാമപുരം പള്ളിയുടെ  മുറ്റത്ത് അത് പള്ളി വക കെട്ടിടത്തിൽ  സർക്കാരിൻറെ  ഉടമസ്ഥതയിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനം തുടങ്ങിയത് .പള്ളി വക കെട്ടിടം സർക്കാർ സ്കൂളിനായി നൽകുവാൻ അന്നത്തെ പള്ളിക്കമ്മിറ്റി  തയ്യാർ ആയതിനാൽ രാമപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാ തൽപരരായ  കുട്ടികൾക്ക്  പഠിക്കുവാൻ  അവസരമുണ്ടായി. കടനാട് , നീലൂർ  മുതലായ സ്ഥലങ്ങളിൽനിന്നും  കുട്ടികൾ ഇവിടെ  നടന്നു  വന്നു പഠിച്ചിരുന്നു .

            പള്ളിമുറ്റത്തെ സ്കൂൾ ജീവിതത്തിന്  1958 ഓടെ അറുതി വന്നു.   കെട്ടിടത്തിൻറെ സുരക്ഷിതത്വ പ്രശ്നങ്ങളും  മറ്റും മൂലം സ്കൂൾ പള്ളിമുറ്റത്തു നിന്നും  മാറ്റേണ്ട സാഹചര്യമുണ്ടായി .അതിന്  സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ  ആർ വി എം  ട്രസ്റ്റ് സ്ഥലം വാങ്ങി തരുവാൻ  തയ്യാറായി മുന്നോട്ടു വന്നു .അങ്ങനെ ലഭിച്ച തറപ്പേൽ പുരയിടത്തിൽ പുതിയ കെട്ടിടം  പണി തീരുന്നതുവരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് അത് രാമപുരം  ശ്രീലക്ഷ്മി തീയറ്ററിൽ ആയിരുന്നു .1960 ഓടെ സ്കൂൾ  പുതിയ കെട്ടിടത്തിലേക്ക് മാറി .