ഗവ. എൽ. പി. എസ്. നൂമ്പിഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ കീരുകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.
ഗവ. എൽ. പി. എസ്. നൂമ്പിഴി | |
---|---|
വിലാസം | |
കീരുകുഴി കീരുകുഴി പി.ഒ. , 689502 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 01 - 1886 |
വിവരങ്ങൾ | |
ഫോൺ | 04734267151 |
ഇമെയിൽ | nombizhiglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38304 (സമേതം) |
യുഡൈസ് കോഡ് | 32120500206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈലജ .എസ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ .ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ രതീഷ് |
അവസാനം തിരുത്തിയത് | |
26-01-2022 | THARACHANDRAN |
ചരിത്രം
പന്തളം തെക്കേക്കര പഞ്ചായത്തിൽ തുമ്പമൺ അടൂർ റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1886 ൽ സ്ഥാപിതമായി .വിദ്യാഭാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭാസം ലഭിക്കണം എന്ന ലക്ഷ്യത്തോടുകൂടി നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 'നാമ്പോഴി ' കുടുംബത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു .തുടക്കത്തിൽ രണ്ടാം ക്ലാസ്സുവരെ മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത് .1947 വരെ സ്വകാര്യ മാനേജ്‌മെന്റിന്റെ ചുമതലയിലായിരുന്ന സ്കൂൾ 1948 ൽ ഗവൺമെന്റിന് വിട്ടുനൽകുകയും നാലാം ക്ലാസ് വരെ അധ്യയനം നൽകുന്ന സ്‌കൂളായി മാറുകയും ചെയ്തു .
പ്രാരംഭ ഘട്ടത്തിൽ രണ്ട് അധ്യാപകരും നൂറിൽപ്പരം വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത് .എന്നാൽ കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും രണ്ട് ഷിഫ്‌റ്റുകളായി സ്കൂൾ പ്രവർത്തിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു .ഈ പ്രദേശത്തെ ജനജീവിതത്തെ വിദ്യാഭാസപരമായും സാംസ്കാരികപരമായും സമ്പന്നമാക്കുന്നതിൽ വലിയ സംഭാവന നൽകിയ ഒരു സുവർണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .പൊതുവിദ്യാഭാസ നിലവാരം ഉയർത്തുന്നതോടൊപ്പം പലരേയും ഔദ്യോഗികപരമായും സാംസ്കാരികപരമായും ഉന്നതശ്രേണിയിലെത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിക്കാതിരുന്നതുമൂലം രക്ഷിതാക്കൾ ഈ സ്കൂളിനെ ഉപേക്ഷിക്കുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തേടി പോവുകയും ചെയ്തു .ഒരു ഘട്ടത്തിൽ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം കേവലം മൂന്നായി ചുരുങ്ങിയത് ഇതിന്റെ ഫലമായാണ് .ഈ സാഹചര്യത്തിൽ നിന്നും സ്കൂളിന് പുനരുജ്ജീവനം ലഭിച്ചത് പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായാണ് .ജനപ്രതിനിധികൾ ,പൊതുവിദ്യാഭാസ പ്രവർത്തകർ, പി ടി എ ,എസ് എം സി ,എസ് എസ് ജി എല്ലാവരും ഒത്തുചേർന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂൾ ഇന്ന് മികവിന്റെ പാതയിലാണ് .
.
ഭൗതികസൗകര്യങ്ങൾ
135 വർഷം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നാണ്.ഇവിടെ അഞ്ച് ക്ലാസ്റൂം,ഓഫീസ് റൂം,ലൈബ്രറി അടുക്കള,സ്റ്റോർ റൂം,ഓപ്പൺ എയർ സ്റ്റേജ്,മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യങ്ങൾ എന്നിവയുണ്ട്.എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകിയതും ശിശു സൗഹൃദ രീതിയിൽ ഉള്ളതുമാണ്.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിലാണ് സ്കൂൾ കെട്ടിടം ക്രമീകരിച്ചിട്ടുള്ളത്.വിദ്യാഭാസ വികസനത്തിന്പഞ്ചായത്തിന്റെയും കൈറ്റിന്റെയും സഹായത്തോടെ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ പ്രോജക്ടറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ കായിക വിദ്യാഭാസത്തിന് 200 മീറ്റർ ട്രാക്ക് ,ലോങ് ജമ്പ് പിറ്റ് ,ബാഡ്മിന്റൺ കോർട്ട് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മഞ്ചാടി എന്ന പേരിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്. ഏകദേശം അറുപത്തിയൊന്നോളം സസ്യങ്ങൾ ഇവിടെസംരക്ഷിക്കപെടുന്നുണ്ട്. ഇതിൽ 200വർഷത്തോളം പഴക്കമുള്ള കശുമാവ് ജൈവവൈവിധ്യബോർഡ് ഏറ്റെടുക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തുവരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നവീകരണത്തിനായി പ്രോജെക്ട് തയ്യറാക്കുകയും ആയതിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
സമ്പുഷ്ടമായ ശുദ്ധവായുവും ഹരിതശോഭയും ഈ വിദ്യാലയത്തിന്റെ ശോഭ കൂട്ടുന്നു.
മികവുകൾ
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവ്
അമ്മവായന ,വീട്ടിലൊരു ലൈബ്രറി
കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട് .
ദിനാചരണപ്രവർത്തനങ്ങൾ
അടുക്കളത്തോട്ടം
പൂന്തോട്ടം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ അംഗീകാരത്തോടുകൂടിയുള്ള മഞ്ചാടി എന്ന ജൈവവൈവിധ്യ പാർക്കിന്റെയും ഇതിൽ സ്ഥിതി ചെയ്യുന്ന 200 വർഷം പഴക്കമുള്ള പറങ്കി മുത്തശ്ശിയുടെ (കശുമാവ് )സംരക്ഷണം .
എൽ എൽ എസ് പരീക്ഷകളിലെ വിജയം
പഠനോത്സവം
ഇംഗ്ലീഷ് ഫെസ്റ്റ്
മുൻസാരഥികൾ
തങ്കമ്മ കമലമ്മ ( 1995-1996)
ടി .കെ പൊന്നമ്മ (1996-1997)
എ ജി സരസമ്മ (1997-1998)
വാമാക്ഷി കെ വാസന്തി (1999)
ഇന്ദിരാഭായ് പി എം(1999-2000)
മറിയാമ്മ(2000-2003 )
ഷാൻവാസ് ബീഗം(2003-2004)
ഏലിയാമ്മ മാത്യു(2004-2006 )
കെ കെ രാധാമണി( 2006-2008)
പി സുകുമാരിയമ്മ (2008-2012)
ഗീത എസ് (2012-2014)
എം സാബിറാ ബീവി (2014-2016)
ശാന്തമ്മ കെ എസ് (2016-2020)
ഷൈലജ എസ് (2021)
പ്രശസ്തരായപൂർവവിദ്യാർഥികൾ
പ്രൊഫ .രാജൻ വർഗീസ്
ഡോ .കെ പി.കൃഷ്ണൻകുട്ടി
ഡോ .സന്തോഷ് കുമാർ. കെ
ശ്രീ .പി .പി ജോർജ്കുട്ടി
ശ്രീ .വി. കെ .പാപ്പി
ശ്രീ .കെ .എം .കോശി
ദിനാചരണങ്ങൾ
ജൂൺ 5 -പരിസ്ഥിതി ദിനം
വൃക്ഷത്തൈ നടീൽ ,വൃക്ഷത്തൈ വിതരണം,ക്വിസ്,പോസ്റ്റർ രചന
ജൂൺ 19 -വായനാദിനം
വായനാമത്സരം,ലൈബ്രറി സന്ദർശനം ,ക്വിസ്,വായനക്കുറിപ്പ് തയ്യാറാക്കൽ
ജൂലൈ 21 -ചാന്ദ്രദിനം
ക്വിസ്,പോസ്റ്റർ,പതിപ്പ്
ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം
പതാക നിർമ്മാണം, ക്വിസ്,പതിപ്പ് നിർമ്മാണം , ആൽബം ,
ഒക്ടോബർ 2 -ഗാന്ധിജയന്തി
ഗാന്ധി ക്വിസ് ,പതിപ്പ് നിർമ്മാണം, ശുചീകരണ പ്രവർത്തനങ്ങൾ
നവംബർ 1 -കേരളപ്പിറവി
ക്വിസ് ,പതിപ്പ് നിർമ്മാണം
നവംബർ 14 -ശിശുദിനം
തൊപ്പി നിർമ്മാണം ,ക്വിസ് മത്സരം
ജനുവരി 26 -റിപ്പബ്ലിക്ക് ദിനം
പ്രസംഗ മത്സരം, പതിപ്പ് നിർമ്മാണം. ക്വിസ്
ദിനാചരണങ്ങൾ എല്ലാം തന്നെ സമുചിതമായി സ്കൂളിൽ ആഘോഷിക്കുന്നു
അധ്യാപകർ
ഷൈലജ .എസ് (ഹെഡ്മിസ്ട്രസ് )
പത്മകുമാരി .കെ.ഒ(പി ഡി ടീച്ചർ )
നീതു. ഡി (എൽ. പി .എസ്.ടി )
രാജശ്രീ ആർ കുറുപ്പ് (എൽ. പി. എസ്. ടി )
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .കുട്ടികളുടെ മലയാള ഭാഷയിലുള്ളവൈദഗ്ധ്യത്തിന് വേണ്ടി മലയാളത്തിളക്കവും ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിനു വേണ്ടി ഹലോ ഇംഗ്ലീഷ് ,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധയും സ്കൂളിൽ നടപ്പാക്കി വരുന്നു.ഇതിനു പുറമെ 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 ,4 ക്ലാസ്സുകളിൽ ഗണിതവിജയം പ്രവർത്തനങ്ങളും നടത്തുന്നു .ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു .
ക്ലബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
പരിസ്ഥിതി ക്ലബ്
സ്കൂൾ സുരക്ഷാ ക്ലബ്
ആരോഗ്യ ക്ലബ്
സയൻസ് ക്ലബ്
സ്കൂൾഫോട്ടോകൾ
വഴികാട്ടി
- തുമ്പമൺ -അടൂർ റോഡിൽ തുമ്പമണ്ണിൽ നിന്നും 3km ,
- അടൂർ -തുമ്പമൺ റോഡിൽ ആനന്ദപ്പള്ളിയിൽ നിന്നും 5 km
{{#multimaps:9.2093915,76.7262381|zoom=16}}