ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ ഗവണ്മെന്റ് ന്യൂ എൽ. പി. സ്കൂൾ , പുതുക്കുളം പി.ഒ. , 689664 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഇമെയിൽ | gnlps38606@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38606 (സമേതം) |
യുഡൈസ് കോഡ് | 32120301306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുഞ്ഞുമോൾ |
പി.ടി.എ. പ്രസിഡണ്ട് | ചെറിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മനോജ് |
അവസാനം തിരുത്തിയത് | |
24-01-2022 | 38606 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് മലയാലപ്പുഴ. പുതുക്കുളം, വട്ടത്തറ, മുക്കുഴി ഭാഗങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യത്തിൽ സ്ഥലവാസിയായ ബഹുമാനപ്പെട്ട ശ്രീ. വട്ടത്തറ ഗോപാലപിള്ള നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി തൻറെ 50 സെൻറ് വസ്തു സൗജന്യമായി നൽകുകയും ചെയ്തു. 1961-ൽ ഓല മേഞ്ഞ ഒരു ഷെഡ് നാട്ടുകാർ ചേർന്ന് ഉണ്ടാക്കി പഠനം ആരംഭിച്ചു. ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ മലയാലപ്പുഴയിൽ ഉണ്ടായിരുന്നതിനാൽ പുതിയ സ്കൂളിന് ന്യൂ ഗവൺമെൻറ് എൽ പി എസ് മലയാലപ്പുഴ എന്ന് നാമകരണം ചെയ്തു. പിന്നീട് മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൻറെ സഹായത്തോടെ ഓടിട്ട രണ്ട് കെട്ടിടങ്ങൾ സ്ഥാപിക്കുകയും അദ്ധ്യയനം അതിലേക്ക് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്. വാഹനത്തിരക്കോ പൊടിപടലമോ ഇല്ലാത്ത ചുറ്റും പച്ചപ്പ് മാത്രം നിറഞ്ഞ അന്തരീക്ഷം മനസ്സിന് കുളിർമ നൽകുന്നതാണ്. മാവ്, പ്ലാവ്, മുള, ഞാവൽ, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ സ്കൂൾ കോമ്പൗണ്ടിൻറെ മൂന്ന് വശങ്ങൾ ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നാലാമത്തെ വശം ചുറ്റുമതിൽ പൂർണ്ണമാക്കിയിട്ടില്ലെങ്കിലും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഏത് വേനലിലും വറ്റാത്ത ഒരു കിണർ സ്കൂളിനുണ്ട്. സ്കൂളിന് മുമ്പിൽ ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് എന്നിവയും സ്കൂളിലുണ്ട്. ഒരു ചെറിയ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടറുകൾ, ടിവി, പ്രിൻറർ, പ്രൊജക്ടർ, സ്പോർട്സ് സാമഗ്രികൾ എന്നിവയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മികവുകൾ
മുൻവർഷങ്ങളിലെ സബ് ജില്ല പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവ വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കാറുണ്ട്.
അദ്ധ്യാപകർ
കുഞ്ഞുമോൾ ജി - പ്രധാന അദ്ധ്യാപിക
ശ്രീരാജ് - അദ്ധ്യാപകൻ
ഷൈൻ ലാൽ എം - അദ്ധ്യാപകൻ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|