നീലംപേരൂർ എൽ പി എസ്
f
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നീലംപേരൂർ എൽ പി എസ് | |
---|---|
വിലാസം | |
നീലംപേരൂർ നീലംപേരൂർ , നീലംപേരൂർ പി.ഒ. , 686534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | gneelamperoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46404 (സമേതം) |
യുഡൈസ് കോഡ് | 32111100202 |
വിക്കിഡാറ്റ | Q87479697 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എസ്. |
പി.ടി.എ. പ്രസിഡണ്ട് | ജെസിൻ മോൻസി |
എം.പി.ടി.എ. പ്രസിഡണ്ട് | റെനി |
അവസാനം തിരുത്തിയത് | |
22-01-2022 | 46404 |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ , വെളിയനാട് ഉപജില്ലയിൽ പൂരം പടയണിയ്ക്ക് പ്രശസ്തമായ നീലംപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് .ഗവ .എൽ .പി .സ്കൂൾ നീലംപേരൂർ. 1914 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 100 വർഷത്തിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആയിരക്കണക്കിനാളുകൾക് അക്ഷര വെളിച്ചം പകർന്ന മഹാവിദ്യാലയമാണ്.
ചരിത്രം
.......... സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള നീലംപേരൂർ ഗ്രാമത്തിൽ, പ്രാചീന കേരളത്തിൽ ഒട്ടാകെ അറിയപ്പെട്ടിരുന്ന നീലംപേരൂർ കരയിലെ ആദ്യ വിദ്യാലയമാണ് 1914 ൽ സ്ഥാപിതമായ ഗവ.എൽ പി സ്ക്കൂൾ നീലംപേരൂർ. വെള്ളവും പാടശേഖരങ്ങളും മാത്രമുണ്ടായിരുന്ന കുട്ടനാടിന്റെ കിഴക്കുഭാഗത്തായി കോട്ടയം ജില്ലയോടടുത്തുള്ള ഗ്രാമമായ നീലംപേരൂരിൽ യാത്രാസൗകര്യം വളരെ കുറവായിരുന്നു. 1910 കളിൽ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോട്ടയം ജില്ലയിൽ പോകേണ്ടിയുന്ന സാഹചര്യം അത്യന്തം ദുഷ്ക്കരമായിരുന്നു. നാടിന്റെ ഉയർച്ചയ്ക്കും, വളർച്ചയ്ക്കുംവിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പുറനാട്ട് വീട്ടിൽ 'പിള്ളാമ്മ'എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുത്തശ്ശിഈ നാട്ടിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനായി ആയി 32 സെൻറ് സ്ഥലം സൗജന്യമായി നൽകി . ആ സ്ഥലത്താണ് 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 നവംബറിൽ കുട്ടനാട് താലൂക്ക് രൂപീകരിക്കപ്പെട്ടപ്പോൾ നീലംപേരൂർ കുട്ടനാട് താലൂക്കിന്റെ ഭാഗമായി. 1957 ആഗസ്റ്റ് 27 ന് ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോൾ നീലംപേരൂർ പ്രദേശം ആലപ്പുഴ ജില്ലയുടെ ഭാഗമായി.വിദ്യാലയത്തിനായി നൽകപ്പെട്ട പുരയിടത്തിന് വടക്കുഭാഗത്ത് ചേർന്ന് ,കിഴക്കുപടിഞ്ഞാറായി ഒരു ഓല കെട്ടിടമായിരുന്നു ആദ്യവിദ്യാലയം. ഏതാണ്ട് 40 വർഷത്തോളം ആ ഓല കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു .തെക്കുവടക്കായി നീളത്തിൽ സിമൻറ് തേച്ച പുതിയ കെട്ടിടം പണിതു . തുടക്കത്തിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ക്ലാസുകൾ ആയി മാറി .2014 ൽ 100 വർഷം പിന്നിട്ടു...............
ഭൗതികസൗകര്യങ്ങൾ
..32 സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2.....കെട്ടിടങ്ങളിലായി ...5..ക്ലാസ് മുറികളുണ്ട്. 1200 ൽ അധികം പുസ്തകങ്ങളും, റഫറൻസ് പുസ്തക ളുമടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസിലുംഗണിതലാബ്, ശാസ്ത്ര മൂല , IT സഹായത്തോടെ പഠനമുറപ്പിക്കുന്നതിനായി ഒരു ടെസ്ക് ടോപ്പ് കമ്പ്യൂട്ടർ, 1 ലാപ്ടോപ്പ് കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവ ഉണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യമുറപ്പിക്കുന്നതിനായി കിണർ വെള്ളം,RO പ്ലാന്റ് എന്നിവയുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും ,കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ഊണ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനാനുപാതികമായി പ്രത്യേകംടൊയ്ലറ്റ് സൗകര്യം, ഉറപ്പുവരുത്തിയിട്ടുണ്ട്.. ശാസ്ത്രപഠനം പരിസരബന്ധിതം ആക്കുക; ജൈവവൈവിധ്യ ത്തിൻറെ ആവശ്യകതയെക്കുറിച്ചും ,ജൈവവൈവിധ്യ സംരക്ഷണത്തി ൻറെ പ്രസക്തിയെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നഉദ്ദേശത്തോടുകൂടി വിദ്യാലയത്തിൽ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിദ്യാലയ ചുമരുകളെ പഠനസാമഗ്രികൾ ആക്കുകയും, മനോഹരം ആക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- വായനക്കൂട്ടം. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാക്കുട്ടികളുടേയും വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു. വീട്ടിലൊരു ലൈബ്രറി എന്ന പേരിൽ ഉള്ള ഈ പദ്ധതി വിദ്യാലയം തനതു പ്രവർത്തനമായി ഏറ്റെടുക്കുകയും 3വർഷമായി ചെയ്തുവരികയും ചെയ്യുന്നു.
മുൻ സാരഥികൾ
name | ||||
---|---|---|---|---|
1 | ||||
2 | ||||
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ..#.ഗ്രന്ഥശാല സ്ഥാപകനായ ശ്രീ .പി. എൻ. പണിക്കർ .....
- പ്രസിദ്ധകവി ശ്രീ നീലംപേരൂർ മധുസൂദനൻ നായർ ......
- .മുൻ എം .പി .സ്കറിയാതോമസ് , പ്രൊഫ. ഡോ .ചന്ദ്രിക ശങ്കര നാരായണൻ .....
- ...കഥകളി ആചാര്യന്മാരായ കൊച്ചാപ്പിരാമന്മാര്, കുറിച്ചി കുഞ്ഞൻപണിക്കരാശാൻ, ശ്രീ .ഗോപാലപിള്ള , ശ്രീ .ഗോപാലപ്പണിക്കർ , കഥകളി ഗായകൻ നീലംപേരൂർ രാമകൃഷ്ണൻ നായർ , ഭാഭാ അറ്റോമിക് റിസർച്ച് സെണ്റ്ററിൽ ജോലി ചെയ്‌യുന്ന ശ്രീ യദ്യകൃഷ്ണനും ഈ വിദ്യാലയത്തിൻറെ സംഭാവനയാണ് .
..
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.498460, 76.509304 | width=800px | zoom=16 }}