നീലംപേരൂർ എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
നാളികേര ദിനം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.






മുള ദിനം
പരിസ്ഥിതി പ്രവർത്തകയും കവയത്രിയും ആയിരുന്ന ശ്രീമതി സുഗതകുമാരി ടീച്ചർ ഉള്ള ആദരസൂചകമായി 2021 നട്ട ഓർമ്മ മരം