സി. എ. എൽ. പി. എസ്. ചെവ്വൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചെവ്വൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എ എൽ പി സ്കൂൾ ചെവ്വൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി. എ. എൽ. പി. എസ്. ചെവ്വൂർ | |
---|---|
വിലാസം | |
ചെവൂർ ചെവൂർ പി.ഒ. , 680027 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0487 2342420 |
ഇമെയിൽ | calpschevoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22233 (സമേതം) |
യുഡൈസ് കോഡ് | 32070400701 |
വിക്കിഡാറ്റ | Q64091677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 133 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആന്റോ മാജറ്റ് ജെ തട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണിക്കൃഷ്ണൻ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
21-01-2022 | Geethacr |
ചരിത്രം
തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
75 സെൻറ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ക്ലാസ്സ് മാഗസീൻ
- വിദ്യാരംഗം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
മുൻ സാരഥികൾ
ക്രമനമ്പർ | വർഷം | മാനേജരുടെ പേര് |
---|---|---|
1 | 1929-1933 | ഫാ.സേവ്യർ അക്കര |
2 | 1933-1934 | ഫാ.സെബാസ്റ്റ്യൻ കുരുതുകയും |
3 | 1934- 1937 | ഫാ.ജോൺ മാളിയേക്കൽ |
4 | 1937- 1940 | ഫാ.ജോർജ്.പുളിക്കൻ |
5 | 1940- 1945 | ഫാ.ജോൺ ചിറയത്ത' |
6 | 1945-1951 | ഫാ.പോൾ അരിക്കാട്ട് |
7 | 1951-1954 | ഫാ.ജോൺവാലിക്കോടത്ത് |
8 | 1954-1958 | ഫാ.ആൻറണിവെള്ളDനിക |
9 | 1958- 1960 | ഫാ.ജോർജ് വലിയ വീട്ടിൽ |
10 | 1960 | ഫാ.ജോൺ എലുവത്തിങ്കൽ |
II | 1961 - 1969 | ഫാ.പോൾ അമ്പൂക്കൻ |
12 | 1970 | ഫാ.ജെയിംസ് വടക്കൂട്ട് |
I3 | 1970- 1972 | ഫാ.ജോസഫ് മഞ്ഞളി |
14 | 1972 - 1974 | ഫാ.ജേക്കബ് മഞ്ഞളി |
15 | 1974-1979 | ഫാ.ജോസ് പഴയാറ്റിൽ |
16 | 1979- 1981 | ഫാ.സൈമൺഎടക്കളത്തൂർ |
17 | 1981 - 1985 | ഫാ.ജോർജ് ചേലപ്പാടൻ |
18 | 1985 | ഫാ.ജോൺസൺ കൂള |
19 | 1985-1987 | ഫാ.സെബാസ്റ്റ്യൻ തേക്കാനത്ത് |
20 | 1987- 1988 | ഫാ.ആൻഡ്രൂസ് ' താഴ്ത്ത് |
2I | 1989 | ഫാ.ജോർജ് ചിറ്റിലപ്പിള്ളി |
22 | 1990 | ഫാ.ഫ്രാൻസിസ് ' ചിറമ്മൽ |
23 | 1990-1995 | ഫാ. അഗസ്റ്റ്യൻ അക്കര |
24 | 1995-1998 | ഫാ.ഫ്രാൻസീസ്.കരിപ്പേരി |
25 | 1998-2001 | ഫാ.ആൻറണി. തെക്കിനിയത്ത് |
26 | 2001-2004 | ഫാ.ജോസ്. തെക്കേക്കര |
27 | 2004-2008 | ഫാ.ജോസഫ്. പൂവത്തൂക്കാരൻ |
28 | 2008-2011 | ഫാ.ജോസഫ് അറാശ്ശേരി |
29 | 2011 - 2014 | ഫാ.ആന്റണി.തേക്കാനത്ത് |
30 | 2014-2016 | ഫാ.ആന്റോ ചിരിയൻങ്കണ്ടത്ത് |
31 | 2016 | ഫാ.ജോഷി ' ആളൂർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2014-ൽ പത്മശ്രീ ലഭിച്ച ഇ.ഡി.ജെമ്മീസ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. അദ്ദേഹം ദേശീയ അവാർഡായ ഭട് നഗർ നേടിയിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
2006. ൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.2013-14 അധ്യയന വർഷത്തിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളിൽ വെച്ച് വെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.
വഴികാട്ടി
{{#multimaps:10.456497/76.208835|zoom=18}}