ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരായ നിരവധി വ്യക്തികളുണ്ട് . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടി ടൗണിലുള്ള ഒരു സർക്കാർ സ്കൂൾ ആണ് ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ | |
---|---|
വിലാസം | |
പരപ്പനങ്ങാടി ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2410265 |
ഇമെയിൽ | pgditownlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19434 (സമേതം) |
യുഡൈസ് കോഡ് | 32051200105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബോബൻ വി |
പി.ടി.എ. പ്രസിഡണ്ട് | നജ്മുദ്ധീൻ സി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിദ |
അവസാനം തിരുത്തിയത് | |
20-01-2022 | 19434 |
ചരിത്രം
മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എൻ.പി മുഹമ്മദ്, എഴുത്തുകാരൻ ശ്രീ റഷീദ് പരപ്പനങ്ങാടി , മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉൾപ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയർന്ന് വന്നത്. ഇന്ന് പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ നായകരായിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മനസ്സിൽ എന്നെന്നും നില നിൽക്കുകയും തന്റെ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്ത കെ . വി കുഞ്ഞഹമ്മദ് മാസ്റ്റർ ഇന്നും തിളങ്ങുന്ന നക്ഷത്രമാണ്.
ഭൗതികസൗകര്യങ്ങൾ
പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാണ് സ്കുൂൾ പ്രവർത്തിക്കുന്നത്. വിശാലമായ സെമിനാർ ഹാൾ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉൾപ്പെടുന്ന കംപ്യൂട്ടർ ലാബ്, കുട്ടികൾക്ക് കളിക്കുന്നതിനായി തണൽ എന്ന പാർക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകമായി പത്തോളം ശുചിമുറികൾ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ : ചാത്തൻ.കെ ( 2009-2013 ) ശ്രീമതി : ഇന്ദിര.കെ ( 2007-2009 ) ശ്രീമതി : വത്സല.കെ ( 2004-2007 ) ശ്രീമതി : കാളി ( 1993-2004 ) ശ്രീ : എംബ്രാന്ദിരി ( 1993 ന് മുൻപ് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ : പി കെ . അബ്ദുറബ്ബ് ( മുൻ വിദ്യാഭ്യാസ മന്ത്രി ) ശ്രി : എൻ പി . മുഹമ്മദ് ( സാഹിത്യകാരൻ ) ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരൻ )
Clubs
* Science Club * SS Club * Mathematics Club * Health Club * I T Club * Arabic Club * English Club * Malayalam Club
വഴികാട്ടി
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന�