അസീസി ഇ എച്ച് എസ് തലക്കോട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ.
അസീസി ഇ എച്ച് എസ് തലക്കോട്ടുകര | |
---|---|
വിലാസം | |
തലക്കോട്ടുകര തലക്കോട്ടുകര പി.ഒ. , തൃശൂർ 680501
സ്കൂൾ ഫോൺ-04885243148, 9497862981 , തൃശൂർ ജില്ല | |
സ്ഥാപിതം | 06 - 06 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | assisi235@yahoo.com, assisiemhss235@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ.ഷാൻ്റി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ .ഷാൻ്റി ജോസഫ് |
അവസാനം തിരുത്തിയത് | |
20-01-2022 | 24084hm |
ചരിത്രം
1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ കെട്ടിടത്തിൽ 36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്റൂമുകളും വിശാലമായ ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- '
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- .ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1983-90 | റവ. സിസ്ററർ.ലില്ലി |
1990-95 | റവ. സിസ്ററർ.ആഷ. |
1995-96 | റവ. സിസ്ററർ.ഷേർളി |
1996-99 | റവ. സിസ്ററർ.റീത്ത പൂക്കോടൻ |
1999-03 | റവ. സിസ്ററർ.മിറിയം |
2003-04 | റവ. സിസ്ററർ. സുചിത |
2004-07 | റവ. സിസ്ററർ. മീന |
2007-11 | റവ. സിസ്ററർ.ടെസ്സി |
2011-12 | റവ. സിസ്ററർ.ലിസ്സി |
2012-14 | റവ. സിസ്ററർ. ക്രിസ്ററി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
-
-
വഴികാട്ടി
{{#multimaps:10.63061769113682, 76.135147537743|zoom=18}}