ഓണപ്പറമ്പ് എൽ പി സ്ക്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിലെ ഓണപ്പറമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓണപ്പറമ്പ എൽ പി സ്കൂൾ
| ഓണപ്പറമ്പ് എൽ പി സ്ക്കൂൾ | |
|---|---|
| വിലാസം | |
ഓണപ്പറമ്പ കൊട്ടില പി.ഒ. , 670334 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0497 2816123 |
| ഇമെയിൽ | onaparambalpskottila@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13533 (സമേതം) |
| യുഡൈസ് കോഡ് | 32021400810 |
| വിക്കിഡാറ്റ | Q64457306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 89 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 160 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മാക്ഷി ആർ വി |
| പി.ടി.എ. പ്രസിഡണ്ട് | ഹാഷിം എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരീഫ എം |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 13533 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഓണപ്പറമ്പ എന്ന പ്രദേശം പണ്ട് അറിയപ്പെട്ടിരുന്നത് 'വെങ്ങലോട്ട് പറമ്പ് ' എന്ന പേരിലായിരുന്നു. കാടും കുറ്റിച്ചെടികളും ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിരമണീയമായ ഇവിടെ ആൾതാമസമുണ്ടായിരുന്നില്ല. ധാരാളം പൂക്കൾ നിറഞ്ഞ ഇവിടെ ഓണക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്നും പൂ ശേഖരിക്കാൻ ആളുകൾ എത്താറുണ്ടായിരുന്നു. പിന്നീട് കാടുകൾ വെട്ടിത്തെളിച്ച് വീട് നിർമിച്ച് ജനങ്ങൾ താമസം തുടങ്ങി. ഇവിടെ താമസിക്കുന്നവരെ സമീപവാസികൾ ഓണപ്പറമ്പുകാർ എന്ന് വിളിച്ചുതുടങ്ങി. ഇതോടെ വെങ്ങലോട്ട് പറമ്പെന്ന ഈ പ്രദേശം ഓണപ്പറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായുക്കുക
ജനങ്ങൾക്ക് ആരാധന നടത്താൻ ഓണപ്പറമ്പിൽ നിർമിച്ച മുസ്ലിം പള്ളിയുടെ സമീപം ഓത്ത്പള്ളിയും ഉണ്ടായിരുന്നു. മതപഠനത്തോടൊപ്പം ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്ന കെ.പി മുഹമ്മദ് മുസ്ല്യാർ എന്ന പണ്ഡിതൻ ഇവിടെ മാഷായി ഉണ്ടായിരുന്നു എന്നും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ക്രാന്തദർശിയും ഭഹുഭാഷാ പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ ഇദ്ധേഹം അന്നത്തെ നാട്ട് കാരണവരും മഹല്ല് മുതവല്ലിയുമായ കെ.പി അബ്ദുള്ള ഹാജിയെ നാട്ടിൽ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ധരിപ്പിച്ചു. സ്കൂൾ ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മുതവല്ലി, കെ. പി മുഹമ്മദ് മുസ്ല്യാരെ ചുമതലപ്പെടുത്തുകയും ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു . കെ.പി മുഹമ്മദ് മുസ്ല്യാർ ജില്ലയിലെ മുസ്ലിംലീഗ് നേതാക്കൾ മുഖേന അന്നത്തെ സ്പീക്കർ കെ.എം സീതീസാഹിബുമായും. പഴയങ്ങാടിയിലുള്ള കോൺഗ്രസ് നേതാവ് ബാബുസേട്ടു മുഖേന വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.പി ഉമർക്കോയയുമായും ബന്ധപ്പെട്ടു. അങ്ങനെ 1960ൽ സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.
തുടക്കം മുതൽ കെ.പി മുഹമ്മദ് മുസ്ല്യാർ തന്നെയായിരുന്നു മാനേജർ. പിന്നീട് കൊമ്മച്ചി മുഹമ്മദ് കുഞ്ഞിഹാജിയും പി.എ അബ്ദുള്ള സാഹിബും, എം.കെ അബ്ദുൽ കരീം മാസ്റ്ററും മാനേജറായി സേവനമനുഷ്ടിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം | ||
|---|---|---|---|---|
| 1 | കെ പി അബ്ദുല്ല മുസ്ലിയാർ | 1960 | ||
| 2 | പി മുഹമ്മദ് കുഞ്ഞി ഹാജി | |||
| 3 | പി എ അബ്ദുല്ല | |||
| 4 | എം കെ അബ്ദുൽ കരീം മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.064578284179673, 75.31952338641156 | width=600px | zoom=15 }}