ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്

12:11, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19804 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്
വിലാസം
ചെറുകുന്ന്

ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpscherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19804 (സമേതം)
യുഡൈസ് കോഡ്32051300308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഒതുക്കുങ്ങൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റഷീദ്. സി
പി.ടി.എ. പ്രസിഡണ്ട്നൗഫൽ. വി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന. പി. ടി
അവസാനം തിരുത്തിയത്
13-01-202219804


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.92 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ൽ സ്ഥാപിതമായ ഈ സ്കൂൾ പുത്തൂർ മേനോൻ എന്ന വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കൽ നായാടിപ്പാറ ഗവ: സ്കൂൾ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമൻ നായർ മാസ്റ്ററുടെ ഉടമസ്ഥതയിൽ വന്നുചേർന്ന ഈ കെട്ടിടത്തിൽ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവർത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികൾക്കുള്ള മതപഠനശാലയായും പ്രവർത്തിച്ചിരുന്നു എന്നത് മതസൌഹാർദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതിൽ തെറ്റില്ല.കുഞ്ഞിരാമൻ നായർ മാസ്റ്ററിൽ നിന്നും ഇണ്ണാമൻ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതൽ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു.1 /12/1924 ൽ തുടങ്ങിയ ഈ ഗവ: സ്കൂൾ 1962 വരെ 1 മുതൽ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂൾ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തിൽ അബു 1994-95 അധ്യയനവർഷം മുതൽ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിർമ്മിച്ച് ഗവൺമെന്റിന് സ്കൂളിനായി വാടകയ്ക്ക് നൽകി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളിൽ രണ്ട് കക്കൂസും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാൽ ഇവിടത്തെ പൂർവ്വ:വിദ്യാർത്ഥികൾ പലരും,ഡെപ്യട്ടി കലക്ടർ,അധ്യാപകർ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാൻ പറ്റാത്തതാണ്. കോട്ടക്കൽ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വർഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കർമ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയിൽ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........

അധ്യാപകർ'

 
HEAD MASTER
  1. ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/STAFF
  1. ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/SCHOOL LEADER

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

മികവ്=

 
chespa
  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  1. കലാകായികം/മികവുകൾ
  2. വിദ്യാരംഗംകലാസാഹിത്യവേദി
  3. പരിസ്ഥിതി ക്ലബ്
  4. കബ്ബ് & ബുൾബുൾ
  5. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 23 കി.മി. അകലം.

{{#multimaps: 11°0'56.95"N, 76°1'34.75"E |zoom=18 }} - -