ജി എച്ച് എസ് മണത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെ എതിർഭാഗത്ത് , ചാവക്കാട് മുൻസിപ്പാലിറ്റിയുടെ 19 ആം വാർഡിലാണ് മണത്തല ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി എച്ച് എസ് മണത്തല | |
---|---|
വിലാസം | |
മണത്തല ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2508752 |
ഇമെയിൽ | ghssmanathala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24066 (സമേതം) |
യുഡൈസ് കോഡ് | 32070303021 |
വിക്കിഡാറ്റ | Q99458528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 745 |
പെൺകുട്ടികൾ | 531 |
ആകെ വിദ്യാർത്ഥികൾ | 1276 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 154 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | - |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി മറിയക്കുട്ടി ടീച്ചർ |
പ്രധാന അദ്ധ്യാപകൻ | ശ്രീ നാരായണൻ എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഹസീന സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ജ്യോതി |
അവസാനം തിരുത്തിയത് | |
13-01-2022 | MVRatnakumar |
ചരിത്രം
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ 1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം മുതൽ ഗവ. ഹൈസ്കൂൾ മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ IX, X ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല ' എന്നറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി നിർമ്മിച്ചു നൽകിയ ഒരു ഓപ്പൺസ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ ശ്രീ. അബ്ദുൾ കാദർ അവർകൾ 5 കമ്പ്യൂട്ടറുകളും , 5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇപ്പോൾഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസുകളായി പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ
എഡിറ്റോറിയൽ ബോർഡ്
അദ്ധ്യാപക പ്രതിനിധികൾ
- ശ്രീ കാമിൽ എ വി'
- ശ്രീമതി ഹേമ തോമസ് സി
- ശ്രീമതി ബിന്ദു പി കെ
വിദ്യാർത്ഥി പ്രതിനിധികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗൈഡ്സ്
- കാർഷിക ക്ലബ്
- പരിസ്ഥിതി ക്ലബ്
കലോത്സവം
- 2019 കലോത്സവം
- 2020 കലോത്സവം
- 2021 കലോത്സവം
മാനേജ്മെന്റ്
സമകാലിക വിവരങ്ങൾ
ചിത്രശാല
-
കാർഷിക ക്ലബ് പ്രവർത്തനം
-
ജൈവവൈവിധ്യം ലക്ഷ്യമിട്ട് എവർഗ്രീൻ പദ്ധതി
-
മലയാള മനോരമ നല്ലപാഠം പുരസ്കാരം
-
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം
-
കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സംരഭം
-
ഗവ.ഹയർസെക്കണ്ടറി സ്കൂൾ മണത്തലയും ജനകീയചലച്ചിത്രവേദിയും ചേർന്നൊരുക്കിയ സിനിമ
-
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക് പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ മ്യൂസിക് വീഡിയോയിൽ നിന്ന്
-
സമ്മാനർഹരായ ഫുട്ബോൾ ടീം
-
യോഗദിനാചരണം
-
2017-18 അദ്ധ്യയന വർഷത്തിലെ എസ്എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിയ ടീം
-
2017-18 മികവുത്സവം
-
മണത്തല സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
-
ഗൈഡ്സിന്റെ ഛിഹ്നദാന ചടങ്ങ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1968 -1973 ശ്രീ. രാമകൃഷ്ണൻ
- 1994 - ശ്രീ. തമ്പി പി സക്കറിയ
- 1996 - ശ്രീമതി. ഐ കെ രത്നമണി
- 1999 - ശ്രീമതി. മനോമണി കെ കെ
- 2000 - ശ്രീമതി. ലില്ലി വി വി
- 2002-2005 ശ്രീമതി. ചെഞ്ചുലക്ഷി അമ്മാൾ
- 2005-2006 ശ്രീമതി. ശാന്തകുമാരി എ യു
- 2006-2008 ശ്രീമതി. കദീജ കെ വി
- 2008-2010 ശ്രീ. കുരിയാക്കു ഇ കെ
- 2010-2011 ശ്രീ. രാമചന്ദ്രൻ
- 2011-2012 ശ്രീ. നാരായണൻ
- 2012-2014 ശ്രീമതി. ഗിരിജ
- 2014-2017 ശ്രീമതി. സതി ഒ കെ
- 2017 - 2019 ശ്രീ. അനിൽകുമാർ കെ വി
- 2019-2020 ശ്രീ മനോജ് കുമാർ എ; വി
- 2020-2021 ശ്രീമതി അജിത ജി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഷംസുദ്ദീൻ പി കെ --- ഹൈക്കോടതി ജഡ്ജി
- ശ്രീ.ഫേബിയാസ് --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി
- ശ്രീ.അബ്ദുൾ കാദർ കെ വി ---- ഗുരുവായൂർ എം എൽ എ
വഴികാട്ടി
- NH 17ല് ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശൂരിൽ നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം.. തൃശൂരിൽ നിന്ന്പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം.
{{#multimaps:10.5803721,76.0165594 |zoom=10}}