ജി എച്ച് എസ് മണത്തല/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗം

  • സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ

സാമൂഹ്യ ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ  സജീവമായിതന്നെ നടന്നു വരുന്നു.

കുട്ടികളിൽ സാമൂഹ്യബോധം, പൗരബോധം, ശാസ്ത്രാവബോധം, അന്വേഷണത്വര മുതലായ ആശയങ്ങൾ വളർത്തിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

മണത്തല ഗവൺമെന്റ് ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസലിംഗ് സർവിസ്- "വേണ്ട" പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഷാനവാസ് , പ്രിവന്റീവ് ഓഫീസർ ശ്രീ.ജോസഫ് എന്നിവർ ക്ലാസ്സ് നയിച്ചു.

എല്ലാവർഷവും കുട്ടികൾക്ക് നിയമ ബോധവത്കരണ ക്ലാസുകൾ നടക്കുന്നുണ്ട്. ജലസംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ ആശയങ്ങളിലൂന്നിയ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ഭരണഘടന നിർമിച്ചിട്ടുണ്ട്.

  • സൈക്ലോസോഷ്യൽ സ്കൂൾ കൗൺസിലിംഗ് പദ്ധതി

മണത്തല ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ 2015 മുതൽ കൗമാരപ്രായക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് വനിതാശിശുവികസന വകുപ്പിനു കീഴിൽ കൗൺസിലിംഗ് പദ്ധതി നടത്തിവരുന്നു. രക്ഷിതാക്കൾകും കുട്ടികൾക്കും കൗൺസിലിംഗും ബോധവൽക്കരണ ക്ലാസ്സുകളും നൽകി വരുന്നു.

വൈകാരിക പ്രശ്നങ്ങൾ, പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ,  ലഹരി ദുരുപയോഗം, ലംഗിക അതി ക്രമങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം, കുടുംബ പ്രശ്നങ്ങൾ എന്നീ  വിഷയങ്ങളിൽ കൗൺസലിംഗും, മാനസികാരോഗം, കൗമാരാരോഗ്യം, ലഹരി ദുരുപയോഗം, ജീവിതനൈപുണികൾ, കുട്ടികളും നിയമങ്ങളും, ഉത്തരവാദിത്വപൂർണ്ണമായ രക്ഷാകർതൃത്വം എന്നീ  വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സും നടത്താറുണ്ട്. വിദഗ്ദ്ധരുടെ സേവനം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കും ലീഗൽ സർവീസ് അതോറിറ്റിക്കും റെഫർ ചെയ്യാറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം