ജി എച്ച് എസ് മണത്തല/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെൻറ് ഹയർ സെക്കണ്ടറി  സ്കൂൾ മണത്തല

ഹയർ സെക്കണ്ടറി  വിഭാഗം

തൃശൂർ ജില്ലയിലെ തീരദേശമായ ചാവക്കാടിൻറെ  സാംസ്കാരിക ബൗദ്ധിക ഉന്നമനത്തിന് അടിത്തറ പാകിയ ഗവൺമെൻറ് ഹൈസ്കൂൾ മണത്തലയിൽ 2004 - 2005 കാലയളവിലാണ് ഹയർ സെക്കണ്ടറി   വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് പുതിയ plus one ബാച്ച് ആരംഭിക്കുന്നത് .

സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും പ്രോത്സാഹനവുമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, ഗുരുവായൂർ MLA യുമായ ശ്രീ കെ വി അദ്ബുൽ ഖാദർ തൻറെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമിച്ചു നൽകി . 2017 ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ സി. രവീന്ദ്ര നാഥ്, 2021 ൽ ചാവക്കാട് MLA ശ്രീ എൻ കെ അക്ബർ എന്നിവർ ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂളിൻറെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു വരുന്നത്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടാൻ നിശ്ചയിക്കപ്പെട്ട സ്കൂളിൽ ഹൈടെക് സൗകര്യങ്ങളുമായി GHSS മണത്തല കാലത്തിൻറെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി മികവിൻറെ പാതയിൽ ഏറെ മുന്നേറിക്കഴിഞ്ഞു.

അക്കാദമിക നിലവാരം

  • 2014 -15 ൽ എസ് എസ് എൽ സി വിജയശതമാനം ആദ്യമായി100 %ൽ എത്തുകയും, പ്ലസ് ടു -ൽ 85 % വിജയവും നേടിക്കൊണ്ട് സ്കൂൾ മികച്ച അച്ചടക്കത്തോടൊപ്പം അക്കാദമിക നിലവാരവും ഉറപ്പുവരുത്തി.
  • 2019 SSLC പരീക്ഷയിൽ നൂറു മേനി വിജയം നിലനിർത്തുകയും, പ്ലസ് ടുവിലെ വിജയം 93 % ആയി ഉയർത്തപ്പെടുകയും ചെയ്തു.
  • 2020 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നതിനൊപ്പം വിജയം 97 % ൽ എത്തുകയുണ്ടായി.
  • 2021കോവിഡ് കാലത്ത് മികച്ച നിലയിൽ ഓൺലൈൻ ക്ലാസുകൾ നയിച്ച് സ്കൂളിൽ ഉയർന്ന വിജയ ശതമാനത്തോടൊപ്പം ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി.

പഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമ്പൂർണ വ്യക്തിത്വ വികസനം ലക്ഷ്യമിടുന്ന വിവിധ യൂണിറ്റുകളുടെ സജീവമായ പ്രവർത്തനം സ്കൂളിന്റെ മുഖമുദ്രയാണ്.

  • നാഷണൽ സർവീസ് സ്കീം
  • കരിയർ ഗൈഡൻസ്
  • സൗഹൃദ ക്ലബ്.
  • ORC (OUR RESPONSIBILITY TO CHILDREN)
  • കലാ-ശാസ്ത്ര - കായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ജില്ലാ, സംസ്ഥാന, ദേശിയതലത്തിലേക്കുള്ള പ്രതിഭകൾ തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത് തീരദേശത്തിൻറെ സ്വപ്നങ്ങളെ വാനോളമുയർത്തുന്നു.

പ്രതിഭയുടെ മിന്നലാട്ടം

  • ദേശിയ മെഡിക്കൽ എഞ്ചിനീയറിംഗ് CA പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടു ഗവൺമെന്റ് മെഡിക്കൽ കോളജുകൾ IIT, ദേശിയ സർവ്വകലാശാലകൾ എന്നിവയിൽ പ്രവേശനം നേടിയ നിരവധി പ്രതിഭകൾ.....
  • ദേശീയ ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ് കേരള ടീം ക്യാപ്റ്റൻ കെ പി ശരത് (2018)
  • സംസ്ഥാന കലോത്സവം ഹിന്ദി കവിത രചന - അഞ്ജലി കെ ജെ (2019)
  • ശാസ്ത്ര പഥം 2019 പ്രതിഭ കീർത്തന കെ പി (2019)
  • പാസ്സ്‌വേർഡ് ദേശിയ സപ്തദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • രാഷ്ട്രപതിയെ കാണാൻ അവസരം ലഭിച്ചവർ - ടി എസ് ജിംഷിദ, എം എൽ മിൽക്ക [2019]
  • എൻ എസ് എസിന്റെ ഭാഗമായുള്ള ഇരുപത്തി മൂന്നാമത് നാഷണൽ യൂത്ത്ഫെസ്റ്റിവൽ -ലഖ്നൗ ( എം എൽ മിൽക്ക് (2019])
  • ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ് - Mr. കേരള - വിഷ്ണു*
  • YOUNG SCIENTIST INDIA 2021-22',SPACE SCIENCE വിഭാഗത്തിൽ ഗ്രാൻറ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സഫുവാൻ (PLUS ONE SCIENCE )