എം ടി എൽ പി എസ് അകംകുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്
എം ടി എൽ പി എസ് അകംകുടി | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട് , അകംകുടി പി.ഒ. , 690513 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0479 2406064 |
ഇമെയിൽ | 35413haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35413 (സമേതം) |
യുഡൈസ് കോഡ് | 32110500904 |
വിക്കിഡാറ്റ | Q87478385 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഹരിപ്പാട് മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു ബി |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പലത |
അവസാനം തിരുത്തിയത് | |
11-01-2022 | 35413 |
ചരിത്രം
ഈ സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ
- വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
- വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള
- സ്റ്റോർ റൂം
- ലൈബ്രറി(നന്മ വായന)
- കംപ്യൂട്ടർ
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്.(2) , പ്രൊജക്ടർ (1 )
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു.
- കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ
- കായിക ശേഷി വികസനത്തിന് വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ
സ്കൂൾ അസംബ്ലി
അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.
പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു
പഠന യാത്ര
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
- റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.1 കി മീ അകലം
- അകംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് നു അടുത്ത്
{{#multimaps:9.232329164685275, 76.47345019267937|zoom=20}}