എം ടി എൽ പി എസ് അകംകുടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം