ഗവ.റ്റി.ഡി.എൽ.പി.എസ്.തുറവൂർ

TD LPS Thuravoor
വിലാസം
'തുറവൂർ

'തുറവൂർ,തിരുമല ഭാഗം പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം 05 - 1918
വിവരങ്ങൾ
ഫോൺ0478 2565835
ഇമെയിൽ34318gtdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ആലപ്പുഴ]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ചേർത്തല | ചേർത്തല]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയപ്രകാശ്.വി.എൻ
അവസാനം തിരുത്തിയത്
10-01-202234318GTSLPS

[[Category: ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തുറവൂരിൽ റ്റി.ഡി സ്കൂൾ സമുച്ചയത്തിലാണ് തുറവൂർ ഗവ.റ്റി.ഡി എൽ.പി.സ്കൂൾ പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായ് 2021-22 അധ്യയന വർഷത്തിൽ 246 കുട്ടികൾ പഠിക്കുന്നു. തുറവുർ ,കുത്തിയതോട്, എഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നാണ് ഈ വിദ്യാലയത്തിലേക്ക് കുട്ടികൾ എത്തുന്നത് .കായലോര പ്രദേശങ്ങളായ പള്ളിത്തോട് ,കടലോര പ്രദേശമായ അദ്ധകാരനാഴി, ഉൾനാടൻ ജലാശായ പ്രദേശമായ കാക്കത്തുരുത്ത് എന്നിവടങ്ങളിൽ നിന്ന് വരെ കുട്ടികൾ എത്തുന്നുണ്ട് .മത്സ്യ തൊഴിലാളികളുടേയും ചെറുകിട കച്ചവടക്കാരുടേയും കുടുംബങ്ങളിൽ നിന്നാണ് ഭൂരിപക്ഷം കുട്ടികളും എത്തുന്നത് .നിലവിലുള്ള കുട്ടികളിൽ 49 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരും 189 കുട്ടികൾ മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമാണ് .26 കുട്ടികൾ മാത്രമാണ് പൊതുവിഭാഗത്തിൽ നിന്നുള്ളത് .പ്രഥമ അദ്ധ്യാപകൻ ഉൾപ്പടെ 14 ജീവനക്കാരാണുള്ളത് .ഫുൾ ടൈം അറബിക് ടീച്ചറും ഹെഡ് ടീച്ചറും ഇതിൽ ഉൾപ്പെടുന്നു .കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഞ്ചായത്ത് തല പ്രതിഭാ കേന്ദ്രവും സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് .ഐ .ഇ.ഡി.സി കുട്ടികൾക്ക് വേണ്ടി റിസോഴ്സ് ടീച്ചറുടെ സേവനവും ലഭ്യമാകുന്നുണ്ട്. കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള പരിശീലനം പ്രതിഭാ കേന്ദ്രത്തിലാണ് നടക്കുന്നത്. തുറവൂർ ഉപജില്ലാ തല ഗണിത ലാബ് ഇവിടെ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസുകളിലായ് 11 ഡിവിഷനുകളാണ് ഉള്ളത് .വിദ്യാലയത്തിലെ വായന പ്രവർത്തനങ്ങൾക്കായി സെൻട്രൽ ലൈബ്രററിയും പതിനൊന്ന് ക്ലാസ് മുറികളിൽ ക്ലാസ് ലൈബ്രററികളും പ്രവർത്തിക്കുന്നു.സെൻട്രൽ ലൈബ്രററിയിലും ക്ലാസ് മുറികളിലും പുസ്തകങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തതോടെ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം രസകരമാക്കുന്നതിന് റെഡി റ്റു റീഡ് വായന സാമഗ്രികൾ ഒരുക്കിയിട്ടുണ്ട്. സ്കൂൾ മാനേജ് കമ്മിറ്റിയും സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങൾക്കായ് കുത്തിയതോട് പോലിസ് സ്റ്റേഷന്റെ നേത്യത്വത്തിലുള്ള ജനമൈത്രി ജാഗ്രത സമിതിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ റേഡിയോ, റ്റി.ഡി.ടി.വി, തിമാറ്റിക് അസംബ്ലി എന്നിവ വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളാണ്

"https://schoolwiki.in/index.php?title=TD_LPS_Thuravoor&oldid=1223959" എന്ന താളിൽനിന്ന് ശേഖരിച്ചത്