എം യു യു പി എസ് ആറാട്ടുപുഴ

14:33, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35350 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

എം യു യു പി എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

ആറാട്ടുപുഴ
,
ആറാട്ടുപുഴ നോർത്ത് പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9446618430
ഇമെയിൽmuupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35350 (സമേതം)
യുഡൈസ് കോഡ്32110200801
വിക്കിഡാറ്റQ87478355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ പഞ്ചായത്ത്‌
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ77
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹ്ന
അവസാനം തിരുത്തിയത്
07-01-202235350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയർ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എൽ.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവർത്തകനായിരുന്ന കണ്ടൻകേരിൽ അബ്ദുൽ റസാഖ് ഹാജി അവറുകൾ ഇവർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങുവാൻ തീരുമാനിക്കുകയും അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂൺ 1 ന് അബ്ദുൽ റസാഖ് ഹാജി മാനേജരായി സ്കൂൾ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവർത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിൻറെ തൊട്ടിൽ എന്ന അർത്ഥം വരുന്ന മ’അദിനുൽ ഉലും എന്ന അപ്പർ പ്രൈമറി സ്കൂൾ പാവപ്പെട്ടവർക്ക് അറിവ് പകരുന്ന പൊൻ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.

മുൻ സാരഥികൾ

ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി  മൃദുലകുമാരി  ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ  എന്നിവരും പ്രധാന  അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന  അധ്യാപിക ശ്രീമതി ശോഭ  ടീച്ചർ

മുൻ സാരഥികൾ
1 സുലൈഖ ബീവി 1976
2 വിജയൻ
3 വിനയകുമാരി
4 മൃദുലകുമാരി 2006
5 ശ്രീലേഖ 2020
6 S R ശോഭ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ  പലരും ഉന്നതസ്ഥാനങ്ങളിൽ  പ്രവർത്തക്കുന്നുണ്ട്

*Dr അജികുമാർ (ഇംഗ്ലണ്ട് )

*P ശ്രീമോൻ (പ്രൊഫ. TKMM college)

*prince A(പ്രൊഫ. RIT Kottayam)

*ഷംസുദീൻ കായിപ്പുറം

*സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം  സാഹിത്യ കാരൻ )

*Dr ലിയോകൃഷ്ണൻ

*Dr ഗോപു ഉത്തമൻ

*Dr  സജൻ (PHD)

*സുജിത്ത്‌  ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )  

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ  ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക്  സാധിച്ചിട്ടുണ്ട്

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=എം_യു_യു_പി_എസ്_ആറാട്ടുപുഴ&oldid=1211888" എന്ന താളിൽനിന്ന് ശേഖരിച്ചത്