എം യു യു പി എസ് ആറാട്ടുപുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സൗകര്യങ്ങൾ

ആറാട്ടുപുഴ എം. യു.യു. പി. സ്കൂൾ വിസ്തൃതമായ ഒരേക്കർ 30 സെന്റ് ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. മൂന്ന് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ആകെ 12 ക്ലാസ് മുറികളുണ്ട്. ഓരോ ക്ലാസ് മുറിയിലും കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സുസജ്ജമായ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ലാബുകളിൽ ആവശ്യത്തിന് പഠനോപകരണങ്ങൾ, പരീക്ഷണ സാമഗ്രികൾ, മാപ്പുകൾ ഗ്ലോബുകൾ മുതലായവയും ക്രമീകരിച്ചിട്ടുണ്ട്. ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ ആറ് ലാപ്ടോപ്പുകളും ഒരു ഡസ്ക് ടോപ്പും രണ്ട് പ്രൊജക്ടർ, ഒരു പ്രിന്റർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. സ്കൂൾ ലൈബ്രറിയിൽ ഏകദേശം 1800 ഓളം ബുക്കുകളും കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനായി ഇരിപ്പിടങ്ങളും, പത്രമാധ്യമങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന് മുൻവശത്തായി തന്നെ വിശാലമായ കളി സ്ഥലവും,  കുട്ടികൾക്ക് ആവശ്യമായ കളി ഉപകരണങ്ങളും ലഭ്യമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആയി പ്രത്യേക ശുചിമുറികളും ആവശ്യത്തിന് ജലലഭ്യതയും ഉറപ്പുവരുത്തുന്നു.സ്‌കൂളിന് സ്വന്തമായി ഒരു വാഹനവും സ്കൂളിന്റെ വിവിധഭാഗങ്ങളിലേക്ക് കുട്ടികൾക്ക് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് രുചി ഏറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം  നൽകുന്നതിൽ  പ്രത്യേകം ശ്രദ്ധിക്കുന്നു.