എ.എം.എൽ.പി.എസ്. കുരുവമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്. കുരുവമ്പലം | |
---|---|
വിലാസം | |
കുരുവമ്പലം AMLP SCHOOL KURUVAMBALAM , കുരുവമ്പലം പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04933 203323 |
ഇമെയിൽ | amlpskuruvambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18719 (സമേതം) |
യുഡൈസ് കോഡ് | 32050500706 |
വിക്കിഡാറ്റ | Q6456377 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 190 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | അഷറഫ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി. ഒപി |
അവസാനം തിരുത്തിയത് | |
31-12-2021 | Cmbamhs |
ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 75 വർഷം പിന്നിടുന്നു.
കുരുവമ്പലത്തേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച അറിവിന്റെ പ്രഥമ കേന്ദ്രമായി പ്രവർത്തിച്ച ഈ കലാലയത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച വരേയും ഓർത്തെടുക്കാം. സ്കൂളിൽ ലഭ്യമായ രേഖയനുസരിച്ച് 1937 മുതൽ ആദ്യത്തെ അധ്യാപകനായി കാണുന്നത് കെ കോയയാണു .പിന്നീട് പി പി മാധവൻ നമ്പ്യാർ,കെ മാധവൻ നായർ,കെ അബ്ദുൾ ഖാദർ,സി വി രാമൻ നായർ,കെ പി മുഹമ്മദ് കുട്ടി,സി ഗോവിദ്ധ പിഷാരടി,പി പി മൊയ്തീൻ കുട്ടി,എം പി മുഹമ്മദ് മൊല്ല,കൂരിതൊടി കുഞ്ഞഹമ്മദ്,എന്നീ അധ്യാപകർ കുറഞ്ഞകാലയളവിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചവരാണു.കെ അബ്ദുൾ ഖാദർ ആയിരുന്നു ഹെഡ്മാസ്റ്റർ. ഏനു സാഹിബിന്റെ മരണ ശേഷം എ സി ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഹെഡ്മാസ്റ്റർ ആയിരുന്ന പി മുഹമ്മദ് മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറുകയും ചെയ്തു,പി കുഞ്ഞയമ്മു,പി പി കരുണാകര പിഷാരടി ,എ പി അഹമ്മദ് കുട്ടി,കെ പി ഉണ്ണി അവറാൻ മുസ്ലാർ.എം പി നാരായണ പിഷാരടി.പി പി മമ്മി ക്കുട്ടി,എൻ സി മൊയ്തുട്ടി എന്നീ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരാണു.
ഭൗതികസൗകര്യങ്ങൾ
പ്രദേശത്തെ മികച്ച പൊതു വിദ്യാസ സ്ഥാപനം എന്ന നിലയിലേക്കെത്താൻ ഭൗതികസൗകര്യങ്ങൾ മികവുറ്റതാണ്. നല്ല ക്ലാസ് റൂമുകൾ, കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു ബസ് സർവീസ്, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സഹായകമായ വലിയ ഹാൾ,2 വായന മൂലകൾ, മികച്ച ശുചി മുറികൾ, കളിസ്ഥലം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- വിവിധ ക്ലബ്ബുകൾ ( ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സോഷ്യൽ ക്ലബ്,മലയാളം ക്ലബ് ,പരിസ്ഥിതി ക്ലബ് )
- മികച്ച ലൈബ്രറി ,ആഴ്ച തോറും വായന മത്സരം,കുറിപ്പ് എഴുതൽ,സാഹിത്യ ക്വിസ്
വിവിധ പതിപ്പുകൾ. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ചുറ്റുപാടുകളുമായി സംവദിക്കാൻ പഠന യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ട് .ജില്ല,സബ്ജില്ല തലങ്ങളിൽ കലാ,കായിക, പ്രവ്റ്ത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയും കഴിഞ്ഞ തവണ പങ്കെടുത്തതിൽ സ്കുളിനെ പ്രശസ്തിയിലെത്തിക്കാൻ എ.എം.എൽ.പി സ്കൂളിനായി.മാസാന്ത്യങ്ങളിൽ ക്ലാസ് പി ടി എ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. 2012 മുതൽ സ്കൂളിന്റെ ഓൺലൈനിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും രക്ഷിതാക്കളിലും പൂർവ വിദ്യാർത്ഥികളിലും എത്തിക്കാൻ മുഴു സമയ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജും , വാട്ട്സപ്പ് ഗ്രൂപും നിലവിലുണ്ട്. ടേം മൂല്യ നിർണയം ,നിരന്തര വിലയിരുത്തലും ക്റ്ത്യമായി നടക്കുന്നു. കുട്ടികൾക്ക് യോഗ ക്ലാസ് ആഴ്ചയിൽ എല്ലാ വ്യാഴായ്ചയും നടന്നുവരുന്നു.
വഴികാട്ടി
{{#multimaps: 10.935672, 76.171979 | width=800px | zoom=13 }}