സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം

22:50, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് ലൂർദ്ദിപുരം. 1940-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് ഹെലൻസ് ജി.എച്ച്.എസ്സ് ‍ എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.

സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
വിലാസം
ലൂർദ്ദിപുരം

സെൻറ് ഹെലൻസ് ജി.എച്ച്.എസ്സ്
ലൂർദ്ദിപുരം
,
695 524
,
തിരൂവനന്തപുരം ജില്ല
സ്ഥാപിതം0 - 0 - 1940
വിവരങ്ങൾ
ഫോൺ0471 2261231
ഇമെയിൽsthelensghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്44014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.ബേബി സി
പ്രധാന അദ്ധ്യാപകൻസി. എൽസമ്മ തോമസ്
അവസാനം തിരുത്തിയത്
30-12-2021Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം ജില്ലയിലെ ലൂർദ്ദിപുരം ഗ്രാമത്തിൽ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി സന്യാസ സമൂഹ‍ത്തിന്റെ കീഴിൽ ‍ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു‍. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ ഹൈസ്ക്കൂളായും, 2002-ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 48 ക്ലാസ്സ്മുറികളുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, ഒമ്പത് ഹൈടെക് സ്മാർട്ട് ക്ലാസ്സ്മുറികൾ,ഒരു സ്മാർട്ട് റൂം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർലാബ്,ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ,ആഡിറ്റോറിയം, സ്‌കൂൾ ബസ് സൗകര്യം, പാചകപുര, ബയോഗ്യാസ് പ്ളാൻറ്, വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19

June 1 - സ്‌കൂൾ പ്രവേശനോൽസവം


കാഞ്ഞിരംകുളം പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോൽസവം ഉത്‌ഘാടനം സെൻറ് ഹെലെൻസിൽ നടത്തപ്പെട്ടു.നവാഗതരെ അക്ഷരകിരീടം ചൂടി സ്വീകരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി ഉത്‌ഘാടനം ചെയ്തു. ലൂർദുപുരം ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാൽ , ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി , ലോക്കൽ മാനേജർ സി. ലാലി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനഗാനം ചടങ്ങിന് മാറ്റു കൂട്ടി. ബാഗും, പഠന ഉപകരണങ്ങളും, മധുരവും നവാഗതർക്ക് നൽകി. എസ്.എസ്.എൽ.സി എ പ്ലസ് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. 100 % വിജയം നേടിയ സ്കൂളിനെ ഏവരും അഭിനന്ദിച്ചു.

June 5 - പരിസ്ഥിതി ദിനാഘോഷം

പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രം ഡയറക്ടർ ശ്രീ.കാഞ്ഞിരംകുളം വിൻസെൻറ് (ചിത്രകാരൻ,പരിസ്ഥിതി സ്‌നേഹി ) ബ്ലാക്ക് ബോർഡിൽ നിമിഷനേരം കൊണ്ട് ചിത്രം വരച്ച് യോഗം ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു വിത്ത് വിതരണ ഉത്‌ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി സ്കൂൾ പരിസരത്ത് വ്യക്ഷതൈ നട്ടു. സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, എക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ ഔപചാരിക ഉത്‌ഘാടന കർമ്മം നിർവഹിച്ചു. Season Watch ((സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന) മത്സരത്തിൽ സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനത്തിനുള്ള സമ്മാനങ്ങൾ Oversear ശ്രീ.ഗിരിപ്രസാദ്‌ കൈമാറി. Love Plastic പദ്ധതിയുടെ ഭാഗമായി ടിൻ ഷീറ്റിൽ നിർമ്മിച്ച ഡസ്റ്റ് ബിൻ, വേസ്റ്റ് ബാസ്‌കറ്റ്, പ്ലാസ്റ്റിക് നിക്ഷേപിക്കാനുള്ള തുണി സഞ്ചി എന്നിവ ഓരോ ക്ലാസുകൾക്കും നൽകി.

June 19 - വായനാദിനം (വായനാവാരാഘോഷം June 19 മുതൽ 24 വരെ)

ഹ്രസ്വ ചലച്ചിത്രകാരനും സാഹിത്യപ്രവർത്തകനുമായ ശ്രീ. ഗിരീഷ് പരുത്തിമഠം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാൽ, ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീ.ഗിരീഷ് പരുത്തിമഠം വിദ്യാർത്ഥികളുമായി സംവദിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് വായന മൽസരം, നിമിഷ പ്രസംഗം, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

June 26 - ലഹരിവിരുദ്ധദിനം, മരുവൽക്കരണവിരുദ്ധദിനം

അഗ്രിഫ്രണ്ട്‌സ് കൃഷിപാഠം പദ്ധതിയുടെയും വിതുര രോഹിണി കൾച്ചറൽ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ടു. രോഹിണി കൾച്ചറൽ വേദി ചെയർമാൻ ശ്രീ.ബി.വിജയൻ നായറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബി.പി.ഒ ഡോ.സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. 'ഒരു പന്തും ഒത്തിരിയേറെ കാർഷിക വിഭവങ്ങളും' എന്ന പേരിൽ രോഹിണി കൾച്ചറൽ പ്രവർത്തകരായ ശ്രീ.ചാൽ, ചന്തു എന്നിവർ ഏകാങ്ക നാടകം അവതരിപ്പിച്ചു. 'ലഹരിക്കെതിരെ ഒരു ഗോൾ ' എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.എൽസമ്മ ആദ്യ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീ. ബി. വിജയൻ നായർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം വിശി ഷ്ടാതിഥികൾ സ്‌കൂൾ പരിസരത്ത് ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.

June 27 - 'നന്മയുടെ ഒരു പിടി അരി' 'നന്മയുടെ ഒരു രൂപ പദ്ധതി
<p

സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കോവളം നിയോജക മണ്ഡലം ശ്രീ. വിൻസെൻറ് നിർവഹിച്ചു. മൂന്നാം ക്ലാസ്സിലെ അതിരയ്ക് ആദ്യ ചികിൽസാ സഹായം നൽകി നന്മയുടെ ഒരു രൂപ പദ്ധതി ഉദ്ഘാടനം ചെയ്തു.

June 29 - Doctor's Day

ഡോക്‌ടേഴ്‌സ് ദിനത്തിനോടനുബന്ധിച്ച് ഡോ.അഖിൽ മാത്യുവിനേയും ഡോ. ആര്യ അഖിലിനെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

July 24, 25 - കായിക മത്സരങ്ങൾ

പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് ട്രോഫി താരം ശ്രീ. ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് നല്ല പാഠം ഏറോബിക്‌സ് ടീം അംഗങ്ങൾ ഏറോബിക്‌സ് അവതരിപ്പിച്ചു. ജൂലൈ 24 ന് വോളിബോൾ മത്സരങ്ങളും ജൂലൈ 25 ന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ വച്ച് വിവിധ മത്സരങ്ങളും നടത്തപ്പെട്ടു.

July 26 - ലോക പ്രകൃതിസംരക്ഷണ ദിനം

നെയ്യാറ്റിൻകര എ.ഇ.ഒ ശ്രീ. ബാബുരാജ് സാർ ഉദ്ഘാടന കർമ്മം നിർവഹിച്ച് ആഗോളതാപന പ്രത്യാഘാതത്തെ കുറിച്ച് സന്ദേശം നൽകി. നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെയും ഔഷധസസ്യ സംരക്ഷണത്തിന്റെയും ഉദ്ഘാടന കർമ്മവും തദവസരത്തിൽ നിർവഹിച്ചു.

August 2,3 - യുവജനോൽസവം

കലാകാരനും നിയമസഭാ ജീവനക്കാരനുമായ ശ്രീ.തങ്കരാജ് ഉദ്ഘാടനം ചെയ്‌തു.വിവിധ മത്സരങ്ങൾ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.

August 6 - ഹിരോഷിമ ദിനം

ബി.ആർ.സി. ട്രെയിനർ ശ്രീ.ജോൺ സാറിൻറെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആഘോഷിച്ചു.തദവസരത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സമാധാന പ്രാവിനെ പറത്തുകയും ചെയ്‌തു.

  •  
    സഡാക്കോയുടെ ജീവിതം കുട്ടികളോട് പങ്കുവെക്കുന്ന നെയ്യാറ്റിൻകര ബി ആർ സി പരിശീലകനായ ജോൺ സാർ
  •  
    2018 ൽ ലഭിച്ച മനോരമ നല്ല പാഠം പുരസ്‌കാരം ബി.ആർ.സി.പരിശീലകനായ ജോൺ സാറിൽ നിന്നും ഏറ്റു വാങ്ങുന്നു.
  •  
    ഹിരോഷിമ ദിനത്തെ കുറിച്ച് തത്സമയ ക്വിസ്
  •  
    ഹിരോഷിമ ദിനത്തിൽ പ്രധാന അദ്ധ്യാപിക വെള്ളരിപ്രാവിനെ ആകാശനീലിമയിലേക്ക് പറത്തുന്നു
  •  
    ഹിരോഷിമ ദിനത്തിൽ സഡാക്കോയുടെ കൊക്കുകൾ ഉയർത്തി വിശിഷ്ട അതിഥികൾക്കൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന കുട്ടികൾ
  •  
    ഹിരോഷിമ ദിനത്തിൽ സഡാക്കോയുടെ കൊക്കുകൾ ഉയർത്തി വിശിഷ്ട അതിഥികൾക്കൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന വിശിഷ്ടാതിഥികൾ

August 8 - മേളകൾ

പ്രവൃത്തിപരിചയം, മാത്‍സ്, സോഷ്യൽ സയൻസ്, സയൻസ് മേളകളുടെ സ്‌കൂൾ തല മത്സരങ്ങൾ നടത്തപ്പെട്ടു.

August 9 - ലോക പുനരുപയോഗദിനം


ലോക പുനരുപയോഗദിനത്തിൻ്റെ ബി.ർ.സി. തല ഉദ്ഘാടന കർമ്മം സെൻറ് ഹെലെൻസിൽ വച്ച് നിർവ്വഹിക്കപെട്ടു . ഡിസ്‌ട്രിക്‌ട് പ്രോഗ്രാം ഓഫിസർ ശ്രീ. ശ്രീകുമാർ മുഖ്യ പ്രഭാഷണം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രവി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. സന്തോഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീ.വിൽഫ്രഡ്,ചാണി വാർഡ് മെമ്പർ ശ്രീമതി. പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ മികച്ച വിജയത്തിന് പിന്തുണയായ സി. ഷിജ ജേക്കബിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഉപജില്ല സയൻസ് സെമിനാറിന് രണ്ടാം സ്ഥാനം നേടിയ ജിഷ ബിജുവിന് ഉപഹാരം നൽകി.

August 15 - സ്വാതന്ത്ര്യദിനം

  •  
    എസ് .പി.സി. പരേഡ്
  •  
    സ്വാതന്ത്യദിന പരിപാടികൾ
  •  
    പേപ്പർ പതാക നിർമ്മിക്കൽ

പതാക ഉയർത്തൽ, എസ്.പി.സി.പരേഡ് എന്നിവ സംഘടിപ്പിച്ചു. പൂവാർ സി. ഐ. സല്യൂട്ട് സ്വീകരിച്ചു.വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

September 2

എസ്.പി.സി. കേഡറ്സും മൂന്ന് അധ്യാപികമാരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

September 5

  •  
    ഗുരു വന്ദനം
  •  
    ഗുരു വന്ദനം
  •  
    ഗുരു വന്ദനം
  •  
    അധ്യാപക ദിനത്തിൽ കുട്ടികളുടെ പരിപാടി
  •  
    അധ്യാപക ദിനത്തിൽ കുട്ടികളുടെ പരിപാടി
  •  
    അധ്യാപകദിന കാർഡ് നിർമ്മാണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി.
  • സ്കൗട്ട് & ഗൈഡ്സ്
  • ജെ.ആർ.സി.
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • പതിപ്പുകൾ
  • ചുവർപത്രങ്ങൾ
  • ക്വിസ്സ് മത്സരങ്ങൾ
  • ബാലസഭ
  • സർഗ്ഗവേള
  • റോളർ സ്കേറ്റിങ്ങ്
  • കരാട്ടെ
  • നേർകാഴ്ച

മറ്റു പ്രവർത്തനങ്ങൾ

ഹരിതസേന
നെയ്യാറ്റിൻകര ബി.ആർ.സിയിലെ ലേഖ ടീച്ചർ വിദ്യാലയ ഹരിതസേന രൂപീകരിക്കാൻ നേതൃത്വം നൽകി.ഹരിത സേനയിലേക്ക് ഓരോ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഹരിതസേന നിയമാവലി തയ്യാറാക്കി എല്ലാ ക്ലാസുകളിലും ഒട്ടിച്ചു. ഹരിതസേന അംഗങ്ങൾ ക്ലാസ് ശുചിത്വം, സ്കൂൾ ശുചിത്വം എന്നിവ പരിശോധിക്കുന്നു.


കുട്ടനാടിന്‌ കൈതാങ്ങ്

എസ്.പി.സി, നല്ല പാഠം, മാതൃഭൂമി സീഡ് ക്ലബ് ഇവയുടെ ആഭിമുഖ്യത്തിൽ ആവശ്യ വസ്തുക്കളുടെ ശേഖരണം നടന്നു.


സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ആറു ക്യാമ്പുകളിലായി ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു.



ബി. ആർ.സി. തലത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണത്തിൽ നാല് സിസ്‌റ്റേഴ്സും ഒരു ടീച്ചറും പങ്കാളികളായി.


SPC Cadetsഉം മൂന്ന് അധ്യാപകരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.



ഓലത്താന്നി, തിരുപുറം, വട്ടവിള ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, ആവശ്യസാധനങ്ങൾ , തുണിത്തരങ്ങൾ എത്തിക്കുന്നു.

ടാലെൻറ് ലാബ്
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി പ്രാവീണ്യമുള്ള അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, കലാകാരൻമാർ വിദ്യാർത്ഥി പ്രതിഭകൾ എന്നിവരുടെ സേവനം ലഭ്യമാക്കി ടാലെൻറ് ലാബ് പ്രവർത്തിക്കുന്നു. കഴിവുകളുടെ പ്രകടനവേദികൾ ലഭ്യമാക്കി അവസരങ്ങൾ ഒരുക്കുക വഴി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു.

Hello English
ഇംഗ്ലീഷ് ഭാഷയിൽ താല്‌പര്യം വളർത്താൻ ഹെലോ ഇംഗ്ലീഷ് പാക്കേജ് പ്രയോജനപ്പെടുത്തുന്നു. Blossoms എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പ്രവർത്തനങ്ങളുടെ പ്രകടനവേദികൾ മാസത്തിൽ ഒരു ദിവസം സംഘടിപ്പിക്കുന്നു.

മികവുകൾ

  •  
    നല്ലപാഠം എ പ്ലസ് പുരസ്‌കാരം സെൻറ് ഹെലെൻസിന്



വാർത്തകളിൽ

മാനേജ്മെന്റ്

FRANCISCAN MISSIONARIES OF MARY
മാനേജർ  : റവ. സി. ലാലി എഫ്.എം.എം


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ആനി
സി. എസ്. മേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റവ.ഫാദർ പോൾ
  • റവ.ഫാദർ. ദീപക്
  • റവ. ഫാദർ.ബിനു
  • റവ. ഫാദർ.റോജൻ റോബർട്ട്

ശ്രീ.റോയി സ്റ്റീഫെൻ (ശാസ്ത്രജ്ഞൻ), ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസർ), ഡോ. റീന ശാന്തം, ശ്രീമതിമരിയ ഷീല (പ്രിൻ‍സിപ്പാൾ,പി.കെ . എച്ച്. എസ്, ശ്രീമതി. റോസ്സമ്മ (എക്സിക്യൂട്ടീവ് , എൻങീനീയർ) , ശ്രീ. ലിബീൻ (എം. ടെക്), ശ്രീ.അനൂപ് മോഹൻ ( എം. ടെക്), ശ്രീ. വർഗ്ഗീസ്സ് (അസി. എൻങീനീയർ .കെ .എസ്. ഇ.ബി ശ്രീ. ഷിബു തോമസ് ( അസി. എൻങീനീയർ .കെ .എസ്. ഇ.ബി), ശ്രീമതി. സെറാഫീൻ (അഡ്വക്കേറ്റ്), ശ്രീമതി. ശാലിനി ജോൺ (അഡ്വക്കേറ്റ്), ശ്രീ. ദേവകുമാർ (അഡ്വക്കേറ്റ്), ശ്രീമതി.ഷെിൻ (അഡ്വക്കേറ്റ്), ശ്രീ. ലിജൊ (അഡ്വക്കേറ്റ്), ശ്രീ.വിനോദ് വൈശാഖി (കവി), ശ്രീ.അനിൽ ജോസ് (വില്ലേജ് ഓഫീസർ)

വഴികാട്ടി

{{#multimaps: 8.3436502,77.0509225 | zoom=12 }}