സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംക്ഷിപ്ത ചരിത്രം

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം ജില്ലയിലെ ലൂർദ്ദിപുരം ഗ്രാമത്തിൽ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി സന്യാസ സമൂഹ‍ത്തിന്റെ കീഴിൽ ‍ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു‍. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ ഹൈസ്ക്കൂളായും, 2002-ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം പ്രവർത്തിക്കുന്നു.