സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

കേരളപ്പിറവി ദിനാചരണം. നവംബർ ഒന്നിന് കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ട് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ പുതിയതുറ ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ കാഞ്ഞിരംകുളം എസ് ഐ ശ്രീ സജീർ അവർകൾ കുട്ടികൾക്കായി അവബോധം ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ തോമസ് കുട്ടികൾക്കും അധ്യാപകർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.