സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
കോഴഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി .
സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്.കോഴഞ്ചേരി , കോഴഞ്ചേരി പി.ഒ. 689 641 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04682312126 |
ഇമെയിൽ | stmarysghskzy@gmail.com |
വെബ്‍സൈറ്റ് | http://stmarysghskozhencherry.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പതതനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എലിസബത്ത് ജോസഫ് |
അവസാനം തിരുത്തിയത് | |
23-11-2020 | 38042 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയിൽ 1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേർന്ന് പള്ളിക്കുടങ്ങൾ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ൾ സ്ഥാതപിച്ചത്. കോഴഞ്ചേരി മാർത്തോമ്മാ ഇടവകയുടെ രക്ഷകർത്തൃത്വത്തിലാണ് ഈ സ്കു്ൾ പ്രവർത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ൾ 1941 ൽ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.
എന്റെ ഗ്രാമം
ഭൗതികസൗകര്യങ്ങൾ
കോഴേഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാൽ ഏക്കർ ഭുമിയിൽ, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയൻസ് ഐ ടി ലാബുകൾ, പാചകപ്പുര, 5 റ്റോയിലറ്റുകൾ, 2 കിണറുകൾ, രണ്ട് സ്ക്ൾ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്. 9 ക്ലാസ് മുറികൾ ഹൈ ടെക്ക് ക്ലാസുകളാണ്. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നു. യു പി ക്ലാസുകൾക്കു വേണ്ടി പ്രത്യേകം കമ്പ്യൂട്ടറുകളും പ്രോജക്ടറുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നാടിൻറെ അഭിമാനസ്തംഭം ആയ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിൽ ഉയർന്ന നിലവാരം പുലർത്തുന്നു. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ് ഈ സ്കൂൾ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യയും വിജ്ഞാന വിസ്ഫോടനവുമായ കാലഘട്ടത്തിലൂടെ ജീവിക്കേണ്ടിവരുന്ന പെൺകുട്ടികൾക്ക് കൂടുതൽ കരുത്തും ആർജ്ജവവും ആവശ്യമാണെന്ന് മനസ്സിലാക്കുന്നു. അതിനനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കുന്നു. പാഠ്യേതര രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണിത്.
- സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ജുണിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഭാഷാ ക്ലബുകൾ
- മാത്സ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- എക്കോ ക്ലബ്
- Day-Boarding sports centre
- Little Kites
- Nerkazhcha
- ഭക്ഷ്യ സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- സുരക്ഷാ ക്ലബ്
- ലിറ്റററി ക്ലബ്
- ലഹരിവിരുദ്ധക്ലബ്
- പൗൾട്രിക്ലബ്
- കായിക ക്ലബ്
നല്ലപാഠം
2011-12 അധ്യയനവർഷം മുതൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ ഈ സ്കൂൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന രോഗാതുരമായ സാഹചര്യങ്ങളിലും സാമ്പത്തികമായ പ്രതിസന്ധികളിലും അവരെ സഹായിക്കുവാൻ നല്ലപാഠം പദ്ധതി പ്രയോജനപ്പെടുത്തുന്നു. കുട്ടികളും അധ്യാപകരും പിടിഎയും നൽകുന്ന തുകകൾ സമാഹരിച്ച് യഥാസമയം കുട്ടികൾക്ക് നൽകുന്നു. രോഗികളായ മാതാപിതാക്കളെ യഥാസമയം സന്ദർശിക്കുകയും വേണ്ട കൈത്താങ്ങലുകൾ നൽകുകയും ചെയ്യുന്നു. കുട്ടികളിൽ സേവനസന്നദ്ധതയും സാമൂഹികപ്രതിബദ്ധതയും വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
മാനേജ് മെന്റ്
കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. തോമസ് മാത്യു മാനേജരായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു
മുൻ മാനേജർമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1. ശ്രീമതി. ഏലി ഈപ്പൻ
- 2. ശ്രീമതി. റെയിച്ചൽ കെ തോമസ്
- 3. ശ്രീമതി. സാറാമ്മ തോമസ്
- 4. ശ്രീമതി. ഏ. വി ശോശാമ്മ
- 5. ശ്രീമതി. ഏലിയാമ്മ ശമുവേൽ
- 6. ശ്രീമതി. ഏ.വി മറിയാമ്മ
- 7. ശ്രീമതി. സി.കെ ഏലിയാമ്മ
- 8. ശ്രീമതി. മേഴ്സി ജോർജ്ജ്
- 9. ശ്രീമതി. റെയിച്ചൽ തോമസ്
- 10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം
- 11. ശ്രീമതി. സൂസൻ വി. ജോർജ്
- 12. മോളി എം. എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മറിയം തോമസ്
- ഡോ. സുസൻ
- റ്റി. എസ്. പൊന്നമ്മ (കവയിത്രി)
മികവുകൾ
മ്രു കുളം പദ്ധതി ) . 2013-14അധ്യയനവർഷത്തിൽ പത്തനംതിട്ട ജില്ലാ കാർഡ് കൃഷി വിജ്ഞാന കേന്ദ്രം തെള്ളിയൂർ ഏർപ്പാടാക്കിയ മുകുളം പദ്ധതിയിൽ ഈ സ്കൂളിന്റെ "ബ്ലോസം എക്കോ ക്ലബ്ബ് "രജിസ്റ്റർ ചെയ്തു .2014 ജനുവരി ഒന്നു മുതൽ നാലു വരെ നടന്ന ഹരിത സംഗമത്തിൽ ഇവിടുത്തെ കാർഷികവിഭവങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി .2014 15 അധ്യയനവർഷത്തിൽ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന്
വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാറുകൾ നടത്തി. സെമിനാർ കാർഡ് KVK യിലെ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ആയ ഡോ.സിന്ധു സദാനന്ദൻ ഡോ.അമ്പിളി വർഗീസ് ഡോ.വിനോദ് മാത്യു ,ശ്രീ ബിനു ജോൺ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത സമ്മേളനം മാർത്തോമ സഭ സെക്രട്ടറി റവ. ഉമ്മൻഫിലിപ്പ് ഉദ്ഘാടനം ചെയ്തു. "പച്ചക്കറികൾ ഒഴിവാക്കി ,രോഗ വിമുക്ത തലമുറയെ വാർത്തെടുക്കുക എന്നതിന് ആവശ്യമായ മുൻകരുതലുകൾ " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേർന്ന് 243 വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സമ്മേളനമായിരുന്നു ഇത്. PTAഅംഗവും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. മദുസൂദനൻ അവർകളുടെ നേതൃത്വത്തിൽ PTA പ്രസിഡണ്ട് ശ്രീ ജോസിഫിലിപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ കാടുപിടിച്ചു കിടന്ന ഇടം 2013 തെളിക്കുകയും മരച്ചീനി വാഴ ,കപ്പ ,ഏത്തവാഴ, ചേന, ചേമ്പ് ,ഇവ നടുകയും നല്ല വിളവെടുപ്പ് നടത്തുകയും ചെയ്തു . അന്നു തുടങ്ങിയ കൃഷി ഇന്നുവരെയും നിർവിഘ്നം തുടർന്നുവരുന്നു. എല്ലാവർഷവും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ഭക്ഷ്യമേളയും 2013 - 14 മുതൽ നടത്തിവരുന്നു.
സയൻസ്ക്ലബ്
സംസ്ഥാനതലത്തിൽ ശ്രീകാര്യം എനർജി മാനേജ്മെൻറ് സെന്ററിൽവച്ച് നടന്ന ഊർജ്ജസംരക്ഷണ വാരത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ മത്സരത്തിൽ കുമാരി അന്നപൂർണ്ണ .എസ് പങ്കെടുക്കുകയുണ്ടായി.
ദിനാചരണങ്ങൾ
വിവിധ ദിനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഹിന്ദി ഭാഷാദിനം, യോഗദിനം, കേരളപിറവിദിനം, റിപ്പബ്ലിക് ദിനം എന്നിവ ബന്ധപ്പെട്ട ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൃക്ഷത്തെ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വായനാ ദിനത്തിൽ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുകയും, വായന കുറിപ്പുകളും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. കൂടാതെ ക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളിൽ ശാസ്ത്രഗവേഷണ അഭിരുചി വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ചാന്ദ്രദിനത്തിൽ നടത്തുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ശരിയായ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം എന്നിവ ലഹരിവിരുദ്ധദിനത്തിൽ കുട്ടികളെ മനസ്സിലാക്കുന്നു. യുദ്ധവിരുദ്ധ സന്ദേശവും ചിന്തകളും ഹിരോഷിമാദിനത്തിൽ നൽകുന്നു. മലയാളഭാഷ, കേരളസംസ്കാരം ഇവയെ കുറിച്ചുള്ള അവബോധം കേരളപ്പിറവിദിനത്തിൽ പങ്കുവെക്കുന്നു. വിവിധ രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും കേരളപ്പിറവിദിനത്തിൽ നടത്താറുണ്ട്. യോഗാദിനത്തിൽ സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലനം നൽകുന്നു.
അധ്യാപകർ
അനധ്യാപകർ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
2017 ജനുവരി 27ആം തീയതി രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ഗ്രീൻ പ്രോട്ടോകോളിലും പിടിഎ അംഗങ്ങൾ സന്നിഹിതരായിരുന്നു. ഇതിൻറെ ഭാഗമായി താഴെപ്പറയുന്ന പദ്ധതികൾ ഈ സ്കൂളിൽ നടപ്പിലാക്കി .
*ഹലോഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുരീ ലിഹിന്ദി
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.
* ഡിജിറ്റൽ ലൈബ്രറി
2017 നവംബർ മൂന്നാം തീയതി സ്കൂൾ ലൈബ്രറി മികവുറ്റതാക്കി കുട്ടികൾക്ക് സമർപ്പിച്ചു. ശാസ്ത്രീയമായ പുസ്തക ക്രമീകരണം പൂർത്തിയാക്കി. പുസ്തകങ്ങളുടെ വിതരണം കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ആണ് നടത്തുന്നത്. സ്കൂളിലെ ഏറ്റവും ആകർഷകമായ വിജ്ഞാന കേന്ദ്രമായി ലൈബ്രറി മാറിയിരിക്കുന്നു.
* ഹൈടെക് ക്ലാസ് മുറികൾ
ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി വൈദ്യുതികരിക്കുകയും ടൈൽസ് ഇടുകയും ചെയ്തു. ഇതോടൊപ്പം ഓരോ ക്ലാസിനും ഷെൽഫുകളും നൽകി.
* "എൻ്റെ അമ്മ സ്മാർട്ട് അമ്മ"
പി ടി എ യുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ക്യു ആർ കോഡ് പരിശീലനക്ലാസ്സ് "എൻറെ അമ്മ സ്മാർട്ട് അമ്മ" എന്ന പേരിൽ സ്കൂളിൽ നടത്തുകയുണ്ടായി. ക്യു ആർ കോഡ്, സമഗ്ര, വിക്ടേഴ്സ് തുടങ്ങിയ വിവരവിനിമയ അറിവുകൾ അമ്മമാരെലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
* പ്രതിഭകളെ ആദരിക്കൽ
വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച "വിദ്യാലയം പ്രതിഭകളോടൊപ്പം" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കി.
* പ്ലാസ്റ്റിക് രഹിത വിദ്യാലയം
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കപ്പുകൾ പ്ലേറ്റുകൾ തെർമോകോൾ എന്നിവയുടെ ഉപയോഗം പൂർണ്ണമായും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .
*മികവ്
ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച കഴിവുകളും ശേഷികളും യാതൊരു സങ്കോചവും കൂടാതെ പൊതുവേദികളിൽ അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നു.
കലാകായിക മികവുകൾ
കായികരംഗത്ത് പത്തനംതിട്ട ജില്ലയിൽ സ്കൂൾ പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സംസ്ഥാനതല സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ കുട്ടികൾ എല്ലാ വർഷവും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. കായിക അധ്യാപികയായിരുന്ന ശ്രീമതി ടി. എൻ. രാധമ്മയുടെ ശിക്ഷണത്തിൽ സ്കൂളിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഹൈജംപിൽ ദേശീയ വിജയികളായ പി.എസ്.ബിന്ദു, നിഷ സൂസൻ ദാനിയേൽ എന്നിവർ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ആയിരുന്നു. 2004ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ സബ്ജൂനിയർ ഹൈജമ്പിൽ ആനി റ്റി. ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.2012 ൽ ഇതേ വിഭാഗത്തിൽ സിമി മാത്യു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.1995 മുതൽ കായികാധ്യാപകൻ ആയിരിക്കുന്ന ശ്രീ.ബോണി കോശി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. അത്‌ലറ്റിക്സിനൊപ്പംവോളിബോൾ, ഖോ-ഖോ, ,സൈക്കിൾ പോളോ, ഷട്ടിൽ ബാഡ്മിൻറൺ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്. 2012- 13 ലെ സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലാ ടീമിൽ സ്കൂളിലെ 8 കുട്ടികൾ അംഗങ്ങളായിരുന്നു. കുമാരി. ഷെറിൻ ഷെൻജി സംസ്ഥാന ടീമിൽ അംഗമായി ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുംചെയ്തു. 2018 ൽ സബ്ജൂനിയർ വിഭാഗം സൈക്കിൾ പോളോയിൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൈക്കിൾ പോളോ സംസ്ഥാന ടീമിൽ അംഗത്വം നേടിയ കാർത്തിക സോമൻ, ഷഹാന ബി. സലിം, സെറിൻ എൽസ കോശി എന്നിവർ കായിക മേഖലയിൽ മികവ് തെളിയിച്ചവരാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരങ്ങളിൽ അൻസു എലിസബത്ത് അനു, ജിൻസു അനു, സെറിൻഎൽസ കോശി, ഹെവൻ തോമസ് എന്നിവർ വിവിധ വർഷങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അത്‌ലറ്റിക്സ് ഡേ -ബോർഡിങ് സെൻറർ 2011 മുതൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളുടെ കായികക്ഷമതാ പരിശോധനയിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി യോഗ, ഏറോബിക്സ് എന്നിവയിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി വരുന്നു.
വിജയത്തിളക്കം
സ്കൂൾ ചിത്രം
അനുഭവ കുറിപ്പുകൾ
പ്രളയകാല ഓർമ്മകൾ
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.
കോഴഞ്ചേരി കീഴുകര യിലെ പ്രകൃതിരമണീയമായ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒഴികെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. സ്കൂളിലെ മുക്കാൽ പങ്ക് കുട്ടികളെയും അധ്യാപകരെയും അധ്യാപകരെയും വെള്ളപ്പൊക്കം ബാധിച്ചു. ഇവർക്കും പ്രദേശവാസികളും തണൽ ആയത് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. ആഗസ്റ്റ് 15 മുതൽ 26 വരെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു. 40 കുടുംബങ്ങളിൽ നിന്നായി 122 പേർക്ക് താമസസൗകര്യം നൽകുകയുണ്ടായി. സ്കൂൾ മാനേജ്മെൻറ്, പിടിഎ, സന്നദ്ധസംഘടനകൾ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ ആഹാരം, അവശ്യവസ്തുക്കൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
സ്കൂൾ തുറന്ന വേളയിൽ വെള്ളപ്പൊക്ക ആഘാതത്തിന് പിരിമുറുക്കത്തിൽ ആയിരുന്നു കുട്ടികൾക്ക് അത് ലഘൂകരിക്കുന്ന അതിനായി കൗൺസിലിംഗ് ക്ലാസുകൾ, മാനസികോല്ലാസം പകരുന്നതിനായി വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
2019 ലെ വെള്ളപ്പൊക്ക ഭീഷണിയിലും സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്തു.
2020- 21 അധ്യയനവർഷ covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് വഴി മാറിയിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠന മാധ്യമങ്ങൾ ( ടിവി, ടാബ്, മൊബൈൽഫോൺ) ഉറപ്പാക്കി. സ്കൂളും സന്നദ്ധസംഘടനകളും സംയുക്തമായി കുട്ടികൾക്ക് ടിവി, ടാബ്, മൊബൈൽ ഫോൺ തുടങ്ങിയ പഠനോപാധികൾ നൽകുകയുണ്ടായി. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് ക്ലാസുകൾ, യോഗ ക്ലാസുകൾ എന്നിവ നിരന്തരം നടത്തിവരുന്നു. കൂടാതെ ദിനാചരണങ്ങൾ, വിവിധ കലാമത്സരങ്ങൾ തുടങ്ങിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. അനിശ്ചിതത്വം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഈ സ്കൂൾ വർഷം കടന്നു പോകുന്നതെങ്കിലും ശുഭപ്രതീക്ഷയോടെ ജാഗ്രതയോടെയും ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്നു.
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.
കോഴഞ്ചേരി കീഴുകര യിലെ പ്രകൃതിരമണീയമായ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒഴികെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. സ്കൂളിലെ മുക്കാൽ പങ്ക് കുട്ടികളെയും അധ്യാപകരെയും അധ്യാപകരെയും വെള്ളപ്പൊക്കം ബാധിച്ചു. ഇവർക്കും പ്രദേശവാസികളും തണൽ ആയത് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. ആഗസ്റ്റ് 15 മുതൽ 26 വരെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു. 40 കുടുംബങ്ങളിൽ നിന്നായി 122 പേർക്ക് താമസസൗകര്യം നൽകുകയുണ്ടായി. സ്കൂൾ മാനേജ്മെൻറ്, പിടിഎ, സന്നദ്ധസംഘടനകൾ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ ആഹാരം, അവശ്യവസ്തുക്കൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
സ്കൂൾ തുറന്ന വേളയിൽ വെള്ളപ്പൊക്ക ആഘാതത്തിന് പിരിമുറുക്കത്തിൽ ആയിരുന്നു കുട്ടികൾക്ക് അത് ലഘൂകരിക്കുന്ന അതിനായി കൗൺസിലിംഗ് ക്ലാസുകൾ, മാനസികോല്ലാസം പകരുന്നതിനായി വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
2019 ലെ വെള്ളപ്പൊക്ക ഭീഷണിയിലും സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്തു.
- 1. ശ്രീമതി. ഏലി ഈപ്പൻ
- 2. ശ്രീമതി. റെയിച്ചൽ കെ തോമസ്
- 3. ശ്രീമതി. സാറാമ്മ തോമസ്
- 4. ശ്രീമതി. ഏ. വി ശോശാമ്മ
- 5. ശ്രീമതി. ഏലിയാമ്മ ശമുവേൽ
- 6. ശ്രീമതി. ഏ.വി മറിയാമ്മ
- 7. ശ്രീമതി. സി.കെ ഏലിയാമ്മ
- 8. ശ്രീമതി. മേഴ്സി ജോർജ്ജ്
- 9. ശ്രീമതി. റെയിച്ചൽ തോമസ്
- 10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം
- 11. ശ്രീമതി. സൂസൻ വി. ജോർജ്
- 12. മോളി എം. എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മറിയം തോമസ്
- ഡോ. സുസൻ
- റ്റി. എസ്. പൊന്നമ്മ (കവയിത്രി)
അധ്യാപകർ
അനധ്യാപകർ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കലാകായിക മികവുകൾ
സ്കൂൾ ചിത്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3339177,76.6975489| zoom=16}}