ജി.എൽ.പി.എസ്. താനിക്കുന്ന്

13:29, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (' {{Infobox AEOSchool | സ്ഥലപ്പേര്= ചെർപ്പുളശ്ശേരി | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എൽ.പി.എസ്. താനിക്കുന്ന്
വിലാസം
ചെർപ്പുളശ്ശേരി

പി.ഒ.കാട്ടുകുളം സൗത്ത്
,
679514
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺഇല്ല
ഇമെയിൽhmglpsthanikkunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപരമേശ്വരൻ.ഇ.എസ്
അവസാനം തിരുത്തിയത്
05-10-2020Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

താനിക്കുന്ന് സക്കൂൾ-അല്പം ചരിത്രം

              കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം  ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ   ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും  ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ.
        കയനാട്ടിൽ ചോഴിയുടെ കിഴക്കുഭാഗത്തെ പറമ്പിൽ പാറപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചു. ചേരാംകളത്തിൽ കോപ്പൻനായർമാസ്റ്റർ തന്റെ മരുമകൻ പദ്മനാഭൻനായരെ എഴുത്തിനിരുത്തിയത് ഇവിടെയാണ്. കുടിപ്പളളിക്കൂടം ആരംഭിച്ചത് എന്ന് എന്നതിന് രേഖകളില്ല. എന്നാൽ 1928ആഗസ്റ്റ് 13ന് കുട്ടികളുടെ ഹാജർപ്പട്ടികയിൽ  ഹാജർ രേഖപ്പെടുത്തിയതായി കണ്ടത്തിയിട്ടുണ്ട്. പാറപ്പുറത്തു തുടങ്ങിയ വിദ്യാലയം പിന്നീട് രുഗ്മിണിസദനം എന്നറിയപ്പെടുന്ന  ചെട്ടിത്തൊടിയിലേക്കും ,പനയൂർ കുന്നത്തുവീട്ടുകാരുടെ വാടകകെട്ടിടം സൗകര്യപ്പെട്ടപ്പോൾ ശങ്കർനിവാസ് എന്നറിയപ്പെടുന്ന പുതിയ സ്ഥലത്തേക്കും മാറി. ൽ വാടക കെട്ടിടം ഒഴിയേണ്ടി വന്നപ്പോൾ കാട്ടുകുളം വാര്യത്തെ ദേവീസദനത്തിലെത്തി. 
          ഒരു വിദ്യാലയം നിർമിക്കാനാവശ്യമായ സർക്കാർ വക സ്വന്തമായ സ്ഥലം ഇല്ലാത്തതായിരുന്നു ഈ ഓട്ടത്തിനെല്ലാം കാരണം. 1970 ൽ അന്നത്തെ പ്രഥമാധ്യാപികായ ശ്രീമതി സിടി കാർത്യായനി ടീച്ചർ സ്വന്തം ചെലവിൽ സ്ഥലം വാങ്ങിച്ച് അന്നത്തെ ഗവർണർ ശ്രീ  ഭഗവന്ത്സഹായിക്ക് തീറെഴുതി കൊടുത്തു. 1972 ൽ പുതിയസ്ഥലത്ത് പുതിയ കെട്ടിടമായി.  അധ്യാപകരും രക്ഷിതാക്കളും ചേർന്നുളളകൂട്ടായ്മ ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. അളർക്കൻ നമ്പൂതിരി,ഗോവിന്ദൻകുട്ടി മാസ്റ്റർ,അച്ചുതൻനായർ, വാതംകൊല്ലി ബാലകൃഷ്ണഗുപ്തൻ, പി വി മാധവവാര്യർ, എഇഒ ഉണ്ണികൃഷ്ണവാര്യർ എന്നിവരെല്ലാം സ്ക്കൂളിന്റെ നിലനിൽപിനായി പ്രത്യേകം പ്രവർത്തിച്ചവരാണ്. ചെരക്കാട്ടിലെ ഗോവിന്ദൻകുട്ട്യാര്മാഷ്, പൂക്കോട്ടെ ശങ്കരൻനായര്മാഷ്, പാട്ടാളക്കുണ്ടിലെ ശങ്കരൻമാഷ്, നരിയെ വെടിവെച്ച കൃഷ്ണൻകുട്ടിനായർ, പത്തായപ്പുരയിലെ കാർത്യായനി ടീച്ചർ എന്നിവരെല്ലാം ഇപ്പോഴും ജനമനസ്സുകളിലുണ്ട്.  ==

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._താനിക്കുന്ന്&oldid=1034119" എന്ന താളിൽനിന്ന് ശേഖരിച്ചത്