സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്....

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്....


    "അമ്മേ.....അച്ഛൻ എപ്പോൾ വരും എന്നാണ് പറഞ്ഞത്,"ജാനിക്കുട്ടി ഇത് ഇന്ന് അഞ്ചാം തവണയാ ചോദിക്കുന്നത്. അമ്മ ക്ഷമയോടെ വീണ്ടും മറുപടി നൽകി "അച്ഛൻ ഉടനെ എത്തും മോളെ ". താൻ കഴിഞ്ഞതവണ അച്ഛൻ പോയപ്പോൾ ഒരു പാവ വാങ്ങാൻ പറഞ്ഞിരുന്നു അത് ഇപ്പോൾ എത്തും എന്നാ പ്രതീക്ഷയോടെ അവൾ അച്ഛനെയും കാത്ത് വരാന്തയിൽ ഇരിപ്പുറപ്പിച്ചു. ഒരുപാട് വർഷങ്ങൾക്കു ശേഷം വിദേശത്തുനിന്ന് മടങ്ങിവരുന്ന തന്റെ ഭർത്താവിന്ന് പ്രിയഭോജനം തയാറാക്കുന്ന തിരക്കിലാണ്. 

ട്രിങ് ട്രിങ്...... ലാൻഫോൺ ഉച്ചത്തിൽ വിളിച്ചു. ജാനി വളരെ അധികം ആകാംഷയോടെ ഫോൺ എടുത്തു. അവൾ ആഗ്രഹിച്ച പോലെ അവളുടെ അച്ഛൻ തന്നെയായിരുന്നു വിളിച്ചത്. "ഹലോ.. അച്ഛാ.. ""

അഹ് മൊളായിരിന്നോ....". 
"അതെ അച്ഛാ... അച്ഛൻ എപ്പോൾ എത്തും പാവ കിട്ടിയോ.... അച്ഛൻ എന്താ ഒന്നും മിണ്ടാത്തെ . "

"മോളേ ഫോൺ അമ്മയ്ക്കു കൊടുക്കു അച്ഛൻ മോൾക്കുള്ള പാവ വാങ്ങാൻ നില്കുകയാ ഇന്ന് വരാൻ കഴിയും എന്നു തോന്നുന്നില്ല നല്ല തിരക്കുണ്ട് കടയിൽ... " "അയ്യോ അച്ഛാ തിരക്ക് ആണെങ്കിൽ നമ്മൾക്കു വേറെയൊരു ദിവസം വാങ്ങാം... ഞാൻ ഫോൺ അമ്മക്ക്‌ കൊടുക്കാം ". അവളുടെ നിഷ്കളങ്കമായ മറുപടി അച്ഛന്റെ കണ്ണുകൾ നിറച്ചു. താൻ തന്റെ കുഞ്ഞുമായിക്കഴിഞ്ഞ ആ കാലം തന്റെ ഓർമകളി ലൂടെ കടന്നുപോയി.""ഹലോ, "

തന്റെ പ്രിയപത്നിയുടെ ശബ്‌ദം പെട്ടെന്നാണ് താൻ ഓർമകളിൽ നിന്നും ഉണർന്നത്..."ഹലോ, ഭാനു ഇത് ഞാനാ"... "ആഹ് ചേട്ടൻ എപ്പോൾ എത്തും. "ഞാൻ..... ഞാൻ... ഇനി ഒരുപാട് ദിവസം കഴിഞ്ഞേ എത്തുകയുള്ളൂ.. എനിക്ക് എന്തോ വൈറസ് ബാധിച്ചിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്.. നീ മോളെ ഒന്ന് പറഞ്ഞു ആശ്വസിപ്പിക്കണം ". അവൾക് മറുപടി ഒന്നും ഉണ്ടായിരിന്നില്ല. 

മാസങ്ങൾ കഴിഞ്ഞു ... ജാനി തന്റെ അച്ഛനെയും കാത്ത് ഇരിന്നു.... ഒരുപാട് നാളുകൾ പിന്നിട്ടു അങ്ങനെ ഒരിക്കൽ വീണ്ടും അവരുടെ ലാൻഡ് ഫോൺ ശബ്ദം ഉണ്ടാക്കി. ഭാനു ആകട്ടെ വളരെ പ്രതീക്ഷയോടെ ഫോൺ എടുത്തു... "ഹലോ... "അവൾ ആകാംഷയോടെ ചോദിച്ചു. "ഇത് സതീശന്റെ ഭാര്യ ആണോ ". "അതെ "." അത് പിന്നെ... നിങ്ങളുടെ ഭർത്താവ്.... "അയാളുടെ പരുങ്ങലിലൂടെ അവൾ സത്യം വായിച്ചെടുത്തു. ഫോൺ അവൾ പോലും അറിയാതെ അവളുടെ കൈയിൽ നിന്നും താഴെ വീണു. "അമ്മേ അച്ഛനാണോ വിളിച്ചേ " ജാനി തിരക്കി. അല്ല മോളേ വേറെ ആരോ മാറി വിളിച്ചതാ... ജാനി വീണ്ടും അച്ഛനെ യും കാത്ത് വാരാന്ത യിൽ ഇരിപ്പുറപ്പിച്ചു. മോളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞെങ്കിലും തനിക്കി ദുഃഖം താങ്ങാവുന്നത് ആയിരുന്നില്ല. തന്റെ മനസ് എന്തുകൊണ്ടോ ആ സത്യത്തെ വിശ്വസിക്കാൻ തയാറായില്ല. ഒരിക്കലും ഇനി വരില്ലെന്ന് അറിഞ്ഞിട്ടും ഭാനുവും ജാനിയോടൊപ്പം കൂടി. പ്രതീക്ഷയുടെ പ്രത്യാ ശയുടെ വെളിച്ചത്തിലേക്ക് കണ്ണും നട്ട് അവർ ഇരി ന്നു...... -

അശ്വനി എ. പി.
11 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ