വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2022-25
സ്കൂൾതല ക്യാമ്പ്
42050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42050 |
യൂണിറ്റ് നമ്പർ | LK/2018/42050 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ലീഡർ | ശിവജയ |
ഡെപ്യൂട്ടി ലീഡർ | രാജേശ്വരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജൂലിയത്ത്.എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഇന്ദു.സി .പി |
അവസാനം തിരുത്തിയത് | |
02-09-2024 | 42050 |
ലിറ്റിൽകൈറ്റ്സ് 2022-2025 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 2 ,ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ഹെഡ് മിസ്ട്രസ് റീമ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചു .ജി.എച്ച് .എസ് .എസ് കിളിമാനൂർ സ്കൂളിലെ അദ്ധ്യാപകൻ ശ്രീമാൻ .മുഹമ്മദ് റാസി ആണ് റിസോഴ്സ് പേഴ്സൺ ആയി എത്തിയത് .ഓണാഘോഷത്തിന്റെ ഭാഗമായി താളമേളങ്ങളുടെ നിർമാണം ഡിജിറ്റലായി കുട്ടികൾ തന്നെ നടത്തി.അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത് .ലിറ്റിൽകൈറ്റ്സ് 2022-2025 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് -മുഹമ്മദ് റാസി സർ ക്ലാസ് നയിക്കുന്നു
സ്കൂൾ പാർലമെന്റ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ററ് 16 നു നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ-വോട്ടിംഗ് സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത് .വി .എച്ച് .എസ് .എസ് വിഭാഗത്തിലെ ആദി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു .